
സംസ്ഥാനത്ത് പലയിടത്തും ഇന്നും നാളെയും മഴ സാധ്യത; മൂന്നു ജില്ലയിൽ യെല്ലോ അലർട്ട്
മാർച്ചിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും സംസ്ഥാനത്തു പലയിടത്തും മഴയ്ക്കു സാധ്യതയുണ്ട്. ഉച്ചയ്ക്കുശേഷമാണ് ഇടിയോടു കൂടി മഴയ്ക്ക് സാധ്യത. അതേസമയം, നീണ്ടുനിൽക്കുന്ന ശക്തമായ മഴ ഇല്ലാത്ത സാഹചര്യത്തിൽ ചൂടിന് ശമനമുണ്ടാവില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകേരളത്തിലാണ് മഴ കൂടുതൽ ലഭിക്കാൻ സാധ്യത. വടക്കൻ ജില്ലകളിൽ കുറഞ്ഞേക്കാം. കിഴക്കൻ കാറ്റിന്റെ സ്വാധീനത്താലാണ് മധ്യ, തെക്കൻ ജില്ലകളിൽ മഴപെയ്യുക. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം ഇന്ന് കേരള തീരത്തും…