എയർ ഇന്ത്യ ഇന്ന് മാത്രം റദ്ദാക്കിയത് അഞ്ച് അന്താരാഷ്ട്ര ഡ്രീംലൈനർവിമാന സർവീസുകൾ. അഹമ്മദാബാദിൽ നടന്ന ദാരുണമായ വിമാനാപകട പശ്ചാത്തലത്തിൽ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനങ്ങൾക്ക് സുരക്ഷാ പരിശോധന വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് സർവീസുകൾ റദ്ദാക്കിയത്. AI 915 (ദില്ലി-ദുബായ്), AI 153 (ദില്ല-വിയന്ന), AI 143 (ദില്ലി-പാരിസ്), AI 159 (അഹമ്മദാബാദ്-ലണ്ടൻ), AI 170 (ലണ്ടൻ-അമൃത്സർ) എന്നിവയാണ് സർവീസ് റദ്ദാക്കിയ വിമാനങ്ങൾ. ഇവ കൂടാതെ, ദില്ലിയിലേക്ക് സർവീസ് നടത്തുകയായിരുന്ന AI 315 എന്ന ഡ്രീംലൈനർ വിമാനത്തിനും സാങ്കേതിക തകരാറ്…