മെസി സ്റ്റേഡിയത്തിൽ ചെലവഴിച്ചത് 20 മിനിറ്റ് മാത്രം; രോഷാകുലരായി ആരാധകർ, കസേരകളും കുപ്പികളും വലിച്ചെറിഞ്ഞു
ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യയിലെത്തി. മിയാമിയിൽ നിന്ന് ദുബായ് വഴിയാണ് താരം വെള്ളിയാഴ്ച അർദ്ധരാത്രിയോടെ കൊൽക്കത്തയിൽ വിമാനമിറങ്ങിയത്. ഇന്റർ മയാമിയിലെ മെസിയുടെ സഹതാരങ്ങളായ സുവാരസും റോഡ്രിഗോ ഡി പോളും അദ്ദേഹത്തിനൊപ്പമുണ്ട്. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിൽ കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലെ വിവിധ പരിപാടികളിൽ മെസി പങ്കെടുക്കും. കൊൽക്കത്തയിലെ പരിപാടികൾക്ക് ശനിയാഴ്ച തുടക്കമായപ്പോൾ, താരത്തെ ഒരു നോക്ക് കാണാൻ നിരവധിപേരാണ് സ്റ്റേഡിയത്തിൽ ഒത്തുകൂടിയത്. എന്നാൽ, സ്റ്റേഡിയത്തിൽ നിന്നും മെസി വളരെ വേഗത്തിൽ മടങ്ങിയത് ആരാധകർക്കിടയിൽ…

