News_Desk

നടിയെ പീഡിപ്പിച്ചെന്ന് പരാതിയെ തുടർന്ന് ആന്ധ്ര മുൻ ഇന്റലിജന്റ്സ് മേധാവി അറസ്റ്റിൽ

നടി നൽകിയ പീഡനക്കേസിൽ ഐപിഎസ് ഉദ്യോഗസ്ഥനും മുൻ ആന്ധ്രാപ്രദേശ് ഇന്റലിജൻസ് മേധാവിയുമായ പിഎസ്ആർ ആഞ്ജനേയലു അറസ്റ്റിലായി. മുൻ വൈഎസ്ആർ കോൺഗ്രസ് പാർട്ടി സർക്കാരിന്റെ കാലത്ത് ഇന്റലിജൻസ് മേധാവിയായി സേവനമനുഷ്ഠിച്ച ആഞ്ജനേയുലു, മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുമായുള്ള അടുത്ത ബന്ധമുള്ളയാളാണ്. നടിയുടെ പരാതിക്ക് പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. തുടര്‍ നടപടികള്‍ക്കായി ആഞ്ജനേയലുവിനെ ഹൈദരാബാദില്‍ നിന്ന് ആന്ധ്രാപ്രദേശിലേക്ക് മാറ്റുന്നതായി സിഐഡി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. നടി ഉന്നയിച്ച ആരോപണങ്ങളില്‍ പൂര്‍ണ്ണ അന്വേഷണം നടത്തുമെന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്. വൈഎസ്ആർ കോൺഗ്രസ്…

Read More

പിടികൂടിയത് എം.ഡി.എം.എ അല്ലെന്ന് പരിശോധനാ ഫലം വന്നതോടെ എട്ടു മാസം ജയിലിൽ കിടന്ന യുവതിക്കും യുവാവിനും ജാമ്യം ലഭിച്ചു

താമരശ്ശേരിയിൽ പോലീസ് പിടികൂടിയത് എം.ഡി.എം.എ അല്ലെന്ന് പരിശോധന ഫലം വന്നു. ഇതോടെ എട്ടു മാസമായി റിമാൻഡിലായിരുന്ന യുവതിക്കും യുവാവിനും ജാമ്യം ലഭിച്ചു. വടകര എൻ.ഡി.പി.എസ് ജഡ്ജി വി.ജി. ബിജുവാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. 2024 ആഗസ്റ്റ് 23നാണ് പുതുപ്പാടി അനോറേമ്മലിലെ വാടക വീട്ടിൽനിന്ന് തച്ചംപൊയിൽ ഇരട്ടക്കുളങ്ങര പുഷ്പ എന്ന റെജീനയെ (42) താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പരപ്പൻപൊയിൽ തെക്കേ പുരയിൽ സനീഷ് കുമാറും പിന്നീട് കേസിൽ പ്രതിയായി. 58.53 ഗ്രാം എം.ഡി.എം.എ പിടിച്ചതായാണ് പൊലീസ് പറഞ്ഞിരുന്നത്….

Read More

ബാബാ സിദ്ദീഖിയുടെ മകന് വധഭീഷണി

കൊല്ലപ്പെട്ട എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബാ സിദ്ദീഖിയുടെ മകന് വധഭീഷണി ലഭിച്ചതായി റിപ്പോർട്ട്. ഇ-മെയിൽ വഴിയാണ് മകൻ സീഷൻ സിദ്ദീഖിക്ക് ഭീഷണി ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. പിതാവ് കൊല്ലപ്പെട്ടതുപോലെ കൊല്ലപ്പെടും എന്നാണ് ഭീഷണിയെന്ന് പോലീസ് പറയുന്നു. പത്ത് കോടി രൂപ സീഷനിൽ നിന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അടുത്ത ആറ് മണിക്കൂറിനുള്ളിൽ ഇനിയും ഇത്തരം ഇ-മെയിലുകൾ വരുമെന്നും സന്ദേശത്തിൽ പറയുന്നു. ഡി-കമ്പനിയിൽ നിന്നാണ് തനിക്ക് വധഭീഷണി ലഭിച്ചതെന്ന് സീഷൻ പറഞ്ഞു. അവർ മോചനദ്രവ്യമായി പത്ത് കോടി…

Read More

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി; യുവതി അറസ്റ്റിൽ

മലപ്പുറം തിരൂരിൽ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവതിയെ അറസ്റ്റിൽ. പോക്സോ കേസിലാണ് യുവതി അറസ്റ്റിലായിരിക്കുന്നത്. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30) അറസ്റ്റിലായത്. യുവതിയുടെ ഭർത്താവിന്‍റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്. യുവതിയുടെ ഭർത്താവ് സാബിക്കാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തിൽ യുവതി അറസ്റ്റിലായതിന് പിന്നാലെ തിരൂർ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവിൽ പോയി. സാബികും സത്യഭാമയും ലഹരിക്ക് അടിമപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. 15കാരനും ലഹരി കൊടുക്കാൻ ശ്രമിച്ചു. ലൈംഗികമായി പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍…

Read More

കടുവാ സംരക്ഷണ കേന്ദ്രത്തിൽ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ​ഗാർഡിനെ നാട്ടുകാർ പിടികൂടി മർദിച്ചു

രാജസ്ഥാനിലെ സാവോയ് മധോപൂർ ജില്ലയിലെ രൺഥംഭോർ കടുവ സംരക്ഷണ കേന്ദ്രത്തിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ച ഫോറസ്റ്റ് ​ഗാർഡിനെ നാട്ടുകാർ പിടികൂടി മർദിച്ചു. ഫോറസ്റ്റ് ഗാർഡ് മുകേഷ് ​ഗുർജാർ (41) ആണ് 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. കടുവ സംരക്ഷണ കേന്ദ്രം കാണാൻ പോയ വിദ്യാർഥിനിയെ ഇയാൾ പിടികൂടുകയും ബലാത്സം​ഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ കൈയോടെ പിടികൂടുകയും മർദിക്കുകയും ചെയ്തു. പീഡനശ്രമത്തിന് പിന്നാലെ ഇതിന്റെ മനോവിഷമത്തിൽ…

Read More

കോട്ടയത്തെ പ്രമുഖ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകമെന്ന് പോലീസ്

കോട്ടയം തിരുവാതുക്കലിൽ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകമാണെന്ന് പോലീസ് അറിയിച്ചു. തിരുവാതുക്കൽ സ്വദേശികളായ വിജയകുമാർ, മീര എന്നിവരാണ് മരിച്ചത്. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകൾ ഉണ്ടെന്നും പോലീസ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. അതേസമയം പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് പ്രതികരിച്ചു. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ…

Read More

വനിതാ പോലീസുകാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി മൃതദേഹം അരുവിയിലെറിഞ്ഞ കേസിൽ എസ്ഐക്ക് ജീവപര്യന്തം തടവ് ശിക്ഷ

2016-ൽ അസി. പോലീസ് ഇൻസ്‌പെക്ടർ അശ്വിനി ബിദ്രെ ഗോറിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി നശിപ്പിച്ച കേസിൽ പോലീസ് ഇൻസ്‌പെക്ടർ അഭയ് കുറുന്ദ്കറിന് (52) ജീവപര്യന്തം തടവ് ശിക്ഷ. തിങ്കളാഴ്ചയാണ് ശിക്ഷ വിധിച്ചത്. രണ്ടാഴ്ച മുമ്പ് ഇയ്യാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ബിദ്രെ-ഗോറിന്റെ ശരീരഭാഗങ്ങൾ കണ്ടെത്തിയില്ലെങ്കിലും കുറ്റവാളികളെ കുറ്റവിമുക്തരാക്കാനുള്ള കാരണമല്ലെന്ന് പൻവേൽ സെഷൻസ് കോടതി വിധിച്ചു. എന്നിരുന്നാലും, പ്രോസിക്യൂഷൻ വാദം പോലെ, വധശിക്ഷ നൽകേണ്ട അപൂർവങ്ങളിൽ അപൂർവമായ വിഭാഗത്തിൽ ഈ കേസ് ഉൾപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. കൃത്യസമയത്ത് നടപടിയെടുക്കാത്തതിന് നവി…

Read More

ഇൻ്റേണൽ കമ്മിറ്റി യോഗത്തിൽ വിൻസിയോട് ക്ഷമാപണം നടത്തി ഷൈൻ; കടുത്ത നടപടി ഉണ്ടായേക്കില്ല

നടന്‍ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് നൽകിയ പരാതി ഒത്തുതീർപ്പിലേക്ക്. തനിക്ക് ഉണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും പരാതിയില്ലെന്നും വിൻസി ഐസിസിയെ അറിയിച്ചു. സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന വിന്‍സി അലോഷ്യസിന്റെ പരാതിയിൽ, നടന് താക്കീത് നല്‍കാനുള്ള തീരുമാനമാകും ‘അമ്മ’യുടെ ഇന്റേണല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ടാകുകയെന്നാണ് നിലവിലെ സൂചന. കഴിഞ്ഞദിവസം നടന്ന ഐ.സി യോഗത്തില്‍ വിന്‍സിയോട് ഷൈന്‍ ടോം മാപ്പ് പറയുകയും ഇനി മോശമായി പെരുമാറില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തെന്നാണ് വിവരം….

Read More

ജുമേയ്‌റ സ്ട്രീറ്റിൽ നിന്ന് അൽ മിനാ സ്ട്രീറ്റിലേക്കുള്ള പുതിയ പാലം തുറന്നു

ദുബായ് ജുമേയ്‌റ സ്ട്രീറ്റിൽ നിന്ന് അൽ മിനാ സ്ട്രീറ്റിലേക്കുള്ള പുതിയ പാലം തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. 2025 ഏപ്രിൽ 19-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇൻഫിനിറ്റി ബ്രിഡ്ജിന്റെ ദിശയിൽ ജുമേയ്‌റ സ്ട്രീറ്റിനെയും അൽ മിനാ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം. 985 മീറ്റർ നീളമുള്ള ഈ രണ്ട് വരി പാലത്തിലൂടെ മണിക്കൂറിൽ 3200 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുന്നതാണ്. ജുമേയ്‌റ സ്ട്രീറ്റിൽ നിന്ന് അൽ മിനാ സ്ട്രീറ്റിലൂടെ ഇൻഫിനിറ്റി ബ്രിഡ്ജിലേക്ക്…

Read More

റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിൽ രണ്ട് പുതിയ സ്റ്റേഷനുകൾ തുറന്നു

റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിൽ രണ്ട് പുതിയ സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചു. 2025 ഏപ്രിൽ 19-നാണ് റിയാദ് പബ്ലിക് ട്രാൻസ്‌പോർട് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, റെയിൽവേ സ്റ്റേഷൻ, ജരീർ ഡിസ്ട്രിക്ട് സ്റ്റേഷൻ എന്നീ പുതിയ മെട്രൊ സ്റ്റേഷനുകളാണ് ഓറഞ്ച് ലൈനിൽ തുറന്ന് കൊടുത്തിരിക്കുന്നത്. റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിലെ സേവനങ്ങൾ 2025 ജനുവരി 5-ന് ആരംഭിച്ചിരുന്നു. റിയാദിന്റെ കിഴക്ക്, പടിഞ്ഞാറ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഓറഞ്ച് ലൈൻ നിർമ്മിച്ചിരിക്കുന്നത്. നാല്പത്തൊന്ന് കിലോമീറ്റർ നീളമുള്ള…

Read More