
കൃത്യനിഷ്ഠയിൽ ലോകത്ത് ഒന്നാമത് റിയാദ് കിങ് ഖാലിദ് വിമാനത്താവളം
റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഈ വർഷം തുടർച്ചയായി മൂന്നാം തവണയും ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാന ത്താവളങ്ങളിൽ ഒന്നാമതായി. വിമാനങ്ങളുമായി ബന്ധപ്പെട്ട വിപുലമായ ഡേറ്റയുടെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ ഏവിയേഷൻ അനലിറ്റിക്‌സ് ഏജൻസിയായ ‘സിറിയം ഡിയോ’ തയ്യാറാക്കിയ ആഗോള വർഗീകരണം അനുസരിച്ചുള്ള പ്രതിമാസ റിപ്പോർട്ടിലാണ് കണ്ടെത്തൽ. ജൂണിൽ 90.41 ശതമാനം സ്‌കോർ നേടിയാണ് റിയാദ് കിങ് ഖാലിദ് വിമാനത്താവളം മികച്ച നേട്ടം കരസ്ഥമാക്കിയത്. വ്യോമയാന വിശകലനത്തിലെ സ്‌പെഷ്യലിസ്റ്റായ ‘സിറിയ’ത്തിന്റെ പ്രതിമാസ റിപ്പോർട്ടിൽ വിമാന സർവിസുമായി…