Aiswarya_News_Desk

രാഹുലിനെ തൊട്ടാൽ കൊന്നുകളയും; റിനി ആൻ ജോർജിന് വീടിന് മുന്നിൽ ഭീഷണി

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്‌ക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ നടി റിനി ആൻ ജോർജിന് ഭീഷണിയും അസഭ്യവർഷവും നേരിട്ട സംഭവത്തിൽ പറവൂർ പോലീസ് അന്വേഷണം ആരംഭിച്ചു. നടിയുടെ പറവൂരിലെ വീടിന് മുന്നിലെത്തിയ രണ്ടുപേരാണ് ഭീഷണി മുഴക്കിയത്. രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടുകളിച്ചാൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണിയെന്നും, ഇരുവരും അസഭ്യവർഷം നടത്തിയെന്നും കാണിച്ച് നടിയുടെ പിതാവ് പറവൂർ സ്റ്റേഷനിൽ പരാതി നൽകി. ഇന്നലെ രാത്രി രണ്ട് തവണയായി രണ്ടുപേർ വടക്കൻ പറവൂരിലെ വീടിന്റെ ഗേറ്റിന് മുന്നിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഇന്ന് രാവിലെയാണ്…

Read More

വിണ്ടുകീറിയ പാദങ്ങളോട് വിട: മഞ്ഞുകാലത്ത് കാലുകൾ സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മഞ്ഞുകാലം ആരംഭിക്കുമ്പോൾ പലരും നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നമാണ് പാദങ്ങൾ വിണ്ടുകീറുന്നതും വരണ്ടുപോകുന്നതും. ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം കുറയുമ്പോഴാണ് ഈ പ്രശ്നം രൂക്ഷമാകുന്നത്. അതിനാൽ, ഈ സമയത്ത് പാദങ്ങൾക്ക് പ്രത്യേക പരിചരണം നൽകേണ്ടത് അത്യാവശ്യമാണ്. മഞ്ഞുകാലത്ത് ചൂടുവെള്ളം ഉപയോഗിച്ച് കാലുകൾ കഴുകുന്നത് ഒഴിവാക്കണം, ഇത് ചർമ്മത്തെ കൂടുതൽ വരണ്ടതാക്കാൻ കാരണമാകും. എന്നാൽ, ഇടയ്ക്ക് ചെറുചൂടുവെള്ളത്തിൽ കാൽ മുക്കിവയ്ക്കുന്നത് നല്ലതാണ്. അതുപോലെ, സോപ്പിന്റെ അമിതോപയോഗവും ഒഴിവാക്കുക. പകരം കറ്റാർവാഴ (Aloe Vera) അടങ്ങിയ ലേപനങ്ങൾ ഉപയോഗിക്കുന്നത് വരൾച്ച കുറയ്ക്കാൻ സഹായിക്കും….

Read More

തിരുവനന്തപുരം കോർപ്പറേഷനിൽ വൻ അഴിമതി ആരോപണം; കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരാതി നൽകി

തിരുവനന്തപുരം കോർപ്പറേഷനിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ബിജെപി കേന്ദ്രത്തിന് പരാതി നൽകി. കോർപ്പറേഷനിലെ അഴിമതികൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്രത്തിന് നൽകിയ പരാതിയിലെ പ്രധാന ആവശ്യം. നഗരവകുപ്പ് മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനുമാണ് അദ്ദേഹം പരാതി നൽകിയിട്ടുള്ളത്. തിരുവനന്തപുരത്ത് 20,000 കോടി രൂപ ചെലവാക്കിയെന്നാണ് സി.പി.എം. അവകാശപ്പെടുന്നതെങ്കിലും, മാലിന്യ പ്രശ്നം പരിഹരിക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. സ്കൂളുകളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കാൻ സാങ്കേതിക പരിജ്ഞാനമില്ലാത്ത…

Read More

മനാമയിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ‘സ്മാർട്ട് കാർ-ഷെയറിങ്’ പദ്ധതിക്ക് അംഗീകാരം

ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിനും ദൈനംദിന യാത്രാച്ചെലവുകൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള സ്മാർട്ട് കാർ-ഷെയറിങ് പദ്ധതിക്ക് ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് അംഗീകാരം നൽകി. ബോർഡ് അംഗം ഡോ. ബഷാർ അഹമ്മദി സമർപ്പിച്ച ഈ സുസ്ഥിര പങ്കാളിത്ത ഗതാഗതത്തിനുള്ള നിർദ്ദേശം തലസ്ഥാനത്തിന്റെ വിശാലമായ ഗതാഗത പദ്ധതികളോട് കൂട്ടിച്ചേർക്കും. പ്രാദേശികമായി വികസിപ്പിച്ചെടുത്ത ഒരു മൊബൈൽ ആപ്ലിക്കേഷനെ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി പ്രവർത്തിക്കുക. ഒരേ സ്ഥലത്തേക്കോ അടുത്തുള്ള പ്രധാന ജോലികേന്ദ്രങ്ങളിലേക്കും സർവകലാശാലകളിലേക്കും പോകുന്ന ആളുകൾക്ക് അവരുടെ യാത്രകൾ പരസ്പരം…

Read More

സ്ട്രീമിങ് ലോകത്തെ മെഗാ ഡീൽ: വാർണർ ബ്രദേഴ്സിനെ ഏറ്റെടുക്കാൻ നെറ്റ്ഫ്ലിക്സ്; 7200 കോടി ഡോളറിന്റെ കരാർ

ലോകത്തെ ഏറ്റവും പ്രമുഖ പെയ്ഡ് സ്ട്രീമിങ് കമ്പനിയായ നെറ്റ്ഫ്ലിക്സ്, അമേരിക്കൻ സിനിമാ നിർമാണ കമ്പനിയായ വാർണർ ബ്രദേഴ്സിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. 72 ബില്യൺ ഡോളർ (ഏകദേശം 7200 കോടി ഡോളർ) മൊത്തം ഓഹരി മൂല്യമുള്ള കരാറാണിത്. കരാർ പ്രകാരം, വാർണർ ബ്രദേഴ്സ് ഓഹരി ഉടമകൾക്ക് ഓരോ ഓഹരിക്കും 27.75 ഡോളർ പണമായി നൽകുന്നതിനൊപ്പം നെറ്റ്ഫ്ലിക്സിൽ ഓഹരിയും ലഭിക്കും. ഈ ഏറ്റെടുക്കലിലൂടെ വാർണർ ബ്രദേഴ്സിന്റെ സിനിമ, ടെലിവിഷൻ സ്റ്റുഡിയോകളും, ലോകപ്രശസ്ത ചാനലുകളായ എച്ച്.ബി.ഒ, എച്ച്.ബി.ഒ മാക്സ് എന്നിവയടക്കം നെറ്റ്ഫ്ലിക്സിന്റെ…

Read More

വിയ്യൂർ ജയിൽ ചാടിയ ബാലമുരുകന് തെങ്കാശിയിൽ വീണ് പരിക്ക്; മുഖ്യസഹായി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ

കുപ്രസിദ്ധ കുറ്റവാളിയായ ബാലമുരുകന്റെ മുഖ്യസഹായി ഇമ്രാനെ കൊച്ചി സിറ്റി ഡാൻസാഫ് സംഘം ഇടപ്പള്ളിയിലെ വീട് വളഞ്ഞ് പിടികൂടി. തമിഴ്‌നാട് പോലീസിന് കൈമാറിയ ഇമ്രാനിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് പോലീസ് തെങ്കാശി മേഖല കേന്ദ്രീകരിച്ച് ബാലമുരുകനായി അന്വേഷണം ഊർജിതമാക്കിയത്. വിയ്യൂർ ജയിലിൽനിന്ന് രക്ഷപ്പെട്ട ബാലമുരുകൻ കഴിഞ്ഞ മാസം 23-ന് ഒട്ടൻഛത്രത്തും കവർച്ച നടത്തിയിരുന്നു. ഈ കേസിലെ കൂട്ടുപ്രതിയാണ് ഇമ്രാൻ. അതിനിടെ, തെങ്കാശിയിലെ കടയത്ത് മലയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാറയിടുക്കിൽ വീണ് ബാലമുരുകന് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പോലീസ്…

Read More

ഗ്യാസ് സിലിണ്ടർ ലോറിയിൽ അതിക്രമിച്ചു കയറി തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. ഒഴിവായത് വന്‍ ദുരന്തം

കോട്ടയം തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ നിർത്തിയിട്ടിരുന്ന ഗ്യാസ് ലോറിയിൽ അതിക്രമിച്ചു കയറി യുവാവ് ആത്മഹത്യാശ്രമം നടത്തി. കമ്പി ഉപയോഗിച്ച് സിലിണ്ടർ കുത്തിത്തുറന്ന ശേഷം തീ കൊളുത്തുകയായിരുന്നു. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ്, ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അറിയിച്ചു. വെട്ടിക്കാട് മുക്കം സ്വദേശിയായ ഡ്രൈവർ പതിവായി ഗ്യാസ് വാഹനം റോഡിൽ പാർക്ക് ചെയ്ത് വീട്ടിലേക്ക് പോവുകയായിരുന്നു. ഡ്രൈവർ പോയതിനു പിന്നാലെ, അർധരാത്രിയോടെ വാഹനത്തിൽ അതിക്രമിച്ചു കയറിയ യുവാവ് കൈവശമുണ്ടായിരുന്ന കമ്പി ഉപയോഗിച്ച് ഗ്യാസ് സിലിണ്ടർ കുത്തിത്തുറക്കുകയും…

Read More

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്: പരമ്പര സ്വന്തമാക്കാൻ പോരാട്ടം

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഇന്ന് ഉച്ചയ്ക്ക് 1.30-ന് വിശാഖപട്ടണത്ത് ആരംഭിക്കും. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും വിജയിച്ചതോടെ പരമ്പര ഇപ്പോൾ 1-1 എന്ന നിലയിൽ സമനിലയിലാണ്. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീമിന് ഏകദിന പരമ്പര സ്വന്തമാക്കാം. പരമ്പരയിൽ തുടർച്ചയായ രണ്ട് സെഞ്ച്വറികൾ നേടി മിന്നും ഫോമിലുള്ള സൂപ്പർ താരം വിരാട് കോഹ്ലിയിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ക്യാപ്റ്റൻ കെ.എൽ. രാഹുലും രണ്ട് മത്സരങ്ങളിലും വെടിക്കെട്ട് അർധസെഞ്ചുറി സ്വന്തമാക്കിയിരുന്നു….

Read More

പങ്കെടുക്കാൻ പാടില്ലായിരുന്നു; പുടിനുള്ള വിരുന്നിൽ ശശി തരൂർ പങ്കെടുത്തതിൽ കോൺഗ്രസിന് അതൃപ്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുള്ള രാഷ്ട്രപതി ദ്രൗപദി മുർമു ഒരുക്കിയ അത്താഴവിരുന്നില്‍ മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂര്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെയും ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്ന സാഹചര്യത്തിൽ, തരൂർ ക്ഷണം സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നാണ് എ.ഐ.സി.സി വൃത്തങ്ങൾ അറിയിക്കുന്നത്. പാർട്ടിയോട് കൂടിയാലോചിക്കാതെയാണ് തരൂർ വിരുന്നിൽ പങ്കെടുത്തതെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര വിമർശിച്ചു. വിരുന്നിൽ പങ്കെടുത്തവർ ചോദ്യം നേരിടണമെന്നും, താനായിരുന്നെങ്കിൽ പ്രതിപക്ഷ നേതാക്കളെ വിളിക്കാത്ത…

Read More

ഇൻഡിഗോ പ്രതിസന്ധി: അധിക കോച്ചുകളുമായി റെയിൽവേ, സ്​പെഷ്യൽ ട്രെയിനുകളും അനുവദിക്കും

ഇൻഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അധിക കോച്ചുകളുമായി റെയിൽവേ. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളാണ് അനുവദിച്ചത്. ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെയാണ് അധിക കോച്ചുകൾ അനുവദിച്ചത്. സ്ലീപ്പർ, എ.സി ചെയർ കാർ, ജനറൽ, സെക്കൻഡ് ക്ലാസ് കോച്ചുകളാണ് റെയിൽവേ അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമേ 30 സ്​പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. 18 കോച്ചുകളുള്ള ​ട്രെയിനുകളാവും അനുവദിക്കുക. 30,780 യാത്രക്കാരെ ഒരു ട്രിപ്പിൽ ഈ ട്രെയിനുകളിൽ കൊണ്ടുപോകാൻ സാധിക്കും. ഈ ട്രെയിനുകൾ 57 ട്രിപ്പുകളാവും നടത്തുക. 21,16,800…

Read More