
റമദാനിൽ ഓൺലൈൻ വഴി പിരിവ്; രജിസ്റ്റർ ചെയ്തത് 1,200 കേസുകൾ
റമദാനിൽ ഓൺലൈനായി പിരിവ് നടത്തിയ സംഭവത്തിൽ കഴിഞ്ഞ വർഷം 1,200ലധികം കേസുകൾ രജിസ്റ്റർ ചെയ്തതായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ വെളിപ്പെടുത്തി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന സമാഹരിക്കുന്നുവെന്ന വ്യാജേനയാണ് ഓൺലൈൻ വഴി തട്ടിപ്പുകാർ പണം പിരിക്കുന്നത്. റമദാനിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതൽ. വ്യക്തികളുടെയും കമ്പനികളുടെയും സഹതാപം ലക്ഷ്യം വെച്ച് വ്യാജ മാനുഷിക കഥകളിലൂടെയും മറ്റുമാണ് ഓൺലൈൻ കാമ്പയിനുകൾ നടക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളെ മറയാക്കുന്നതിനൊപ്പം സകാത്തും സംഭാവനകളും ശേഖരിക്കുന്നുണ്ടെന്നും ഇവർ അവകാശപ്പെടുകയും ചെയ്യും. വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കൽ, വൈകാരികമായ…