മക്ക, മദീന ഹറം പള്ളികളിലെ തിരക്കിന് ‘സ്മാർട്’ നിയന്ത്രണം; എഐ ഉപയോഗത്തിൽ മാതൃക
എഐ ക്യാമറ ഉൾപ്പെടെ സ്മാർട്ട് സംവിധാനങ്ങൾ വ്യാപകമാക്കി ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ ലോകത്തിന് മാതൃകയുമായി മക്ക, മദീന ഹറം പള്ളികൾ. തീർഥാടകരുടെ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സംവിധാനങ്ങൾ, സെൻസറുകൾ,ഡിജിറ്റൽ ടൂളുകൾ എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.∙ എല്ലാ ഇടങ്ങളിലും സ്മാർട്ട് നിരീക്ഷണംഗ്രാൻഡ് മോസ്‌കിലെ കവാടങ്ങൾ, ഇടനാഴികൾ, മുറ്റങ്ങൾ എന്നിവിടങ്ങളിലെല്ലാം സ്മാർട്ട് നിരീക്ഷണം ശക്തമാക്കി. തിരക്ക് കൂടുതലുള്ള സ്ഥലങ്ങൾ കൃത്യമായി കണ്ടെത്താനും അതനുസരിച്ച് തീർഥാടകരുടെ സഞ്ചാരം ക്രമീകരിക്കാനും എഐ സാങ്കേതികവിദ്യ സഹായിക്കുന്നു. സൗദി ഡേറ്റ ആൻഡ് എഐ…

