News_Desk

കേരളത്തിൽ വേനൽ മഴ തുടരാൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ വേനൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇടിമിന്നൽ സാധ്യതയും വളരെ കൂടുതലാണ്. പ്രത്യേകിച്ചും ഉച്ചയ്ക്ക് ശേഷമാണ് മഴയ്ക്കുള്ള സാധ്യത. എല്ലാം ജില്ലകളിലും പ്രത്യേക ജാഗ്രത വേണമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലായി ഇടിമിന്നലൊടു കൂടിയ വേനൽ മഴ സാധ്യതയുണ്ട്. തുടക്കത്തിൽ തെക്കൻ ജില്ലകളിലും തുടർന്ന് വടക്കൻ ജില്ലകളിലും മഴ ലഭിച്ചേക്കും. അതേസമയം, ചൂടിനൊപ്പം യു വി സൂചിക കൂടി വരുന്നതിനാൽ പ്രത്യേക ജാഗ്രത തുടരണം. ഇടുക്കിയിൽ ഇന്നലെ…

Read More

മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ച് ആശ വർക്കർമാർ; ഈ മാസം 20 മുതൽ നിരാഹാര സമരം ഇരിക്കും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുന്ന ആശ വർക്കർമാർ മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ചു. ഈ മാസം 20 മുതൽ നിരാഹാര സമരമിരിക്കുമെന്ന് പറഞ്ഞ് സെക്രട്ടേറിയറ്റ് ഉപരോധ വേദിയിലാണ് അടുത്ത ഘട്ട സമരപരിപാടി സമരസമിതി പ്രഖ്യാപിച്ചത്. സമരം ചെയ്യുന്ന മൂന്ന് മുൻനിര നേതാക്കൾ അനിശ്ചിത കാലത്തേക്ക് നിരാഹാര സമരമിരിക്കും എന്നാണ് പ്രഖ്യാപനം. രണ്ട് ആശ വർക്കർമാരും സമര സമിതിയുടെ ഒരാളുമാണ് നിരാഹാരമിരിക്കുക. അതേസമയം ആശ വർക്കർമാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം തുടരുന്നതിനിടെ, ഓണറേറിയം നൽകുന്നതിന് സർക്കാർ…

Read More

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറ് സിനിമകളില്‍ എഴുന്നൂറോളം പാട്ടുകളെഴുതി. ബാഹുബലിയടക്കം മൊഴി മാറ്റ ചിത്രങ്ങളുടെ സംഭാഷണവും തിരക്കഥയും നിർവ്വഹിച്ചിട്ടുണ്ട്.

Read More

കറികളൊന്നും വേണ്ടേ; ക്രിസ്പി പൂരി എളുപ്പത്തിൽ തയ്യാറാക്കാം

പൂരി ഇഷ്ടമില്ലാത്ത ആളുകള്‍ ഉണ്ടാകില്ല അല്ലേ ? ഇന്ന് രാത്രിയില്‍ ഡിന്നറിന് നമുക്ക് ഒരു സ്‌പെഷ്യല്‍ പൂരി ഉണ്ടാക്കിയാലോ ? ഇന്ന് ഡിന്നറിന് നല്ല ക്രിസ്പി ആയിട്ട് കിടിലന്‍ രുചിയില്‍ മസാല പൂരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ ഗോതമ്പ് മാവ് 1 1/2 കപ്പ് റവ 1 1/2 ടീസ്പൂണ്‍മഞ്ഞള്‍ പൊടി 1/2 ടീസ്പൂണ്‍ചുവന്ന മുളകുപൊടി 1 ടീസ്പൂണ്‍മല്ലിപ്പൊടി 1 ടീസ്പൂണ്‍മസാലപ്പൊടി 1 ടീസ്പൂണ്‍ ഉപ്പ്എണ്ണ ഗോതമ്പ് പൊടി, റവ, മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപ്പൊടി,…

Read More

കോള്‍ അറ്റന്‍ഡ് ചെയ്യും മുമ്പ് ക്യാമറ ഓഫാക്കാം; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നോ, താത്പര്യമില്ലാത്തവരോ വീഡിയോ കോള്‍ വിളിച്ചാല്‍ ക്യാമറ ഓഫാക്കി അറ്റന്‍ഡ് ചെയ്യാന്‍ നിലവില്‍ വാട്‌സ്ആപ്പില്‍ മാര്‍ഗമില്ല. പകരം വീഡിയോ കോള്‍ എടുക്കാതിരിക്കുകയോ കട്ട് ചെയ്യുകയോ മാത്രമാണ് പോംവഴി. ഇനി ഈ സങ്കീര്‍ണതകളെല്ലാം ഒഴിവാക്കാന്‍ വഴിയൊരുങ്ങുകയാണ്. വാട്സ്ആപ്പില്‍ വരുന്ന വീഡിയോ കോളുകള്‍ ക്യാമറ ഓഫാക്കിയ ശേഷം അറ്റന്‍ഡ് ചെയ്യാനാവുന്ന ഫീച്ചര്‍ മെറ്റ തയ്യാറാക്കുകയാണ്. വാട്സ്ആപ്പിന്‍റെ ആന്‍ഡ്രോയ്ഡ് വേര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്ന് ആന്‍ഡ്രോയ്ഡ് അതോറിറ്റി പറയുന്നു. വാട്സ്ആപ്പില്‍ വീഡിയോ കോള്‍ ഫീഡ് ഓഫാക്കാനുള്ള ഫീച്ചര്‍ നിലവില്‍…

Read More

വെഞ്ഞാറമൂട് കൂട്ടക്കൊല; മകന് ആരെയും ആക്രമിക്കാൻ കഴിയില്ലെന്ന് ഉമ്മ ഷെമീന

വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മ ഷെമീനയുടെ മൊഴി. മകൻ ചെയ്ത കൂട്ടക്കൊല തിരിച്ചറിഞ്ഞിട്ടും കട്ടിലിൽ നിന്നും വീണുണ്ടായ അപകടമെന്ന മുൻമൊഴിയിൽ ഉറച്ച് നിൽക്കുകയാണ് ഷെമീന. ആശുപത്രിയിൽ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമിയുടെ മൊഴി പൊലീസ് ഇന്നലെ വീണ്ടും രേഖപ്പെടുത്തിയിരുന്നു. മകൻ അഫാനല്ല ആക്രമിച്ചതെന്നും കട്ടിലിൽ നിന്നും നിലത്ത് വീണ് തലയ്ക്ക് പരിക്കേറ്റെന്നുമാണ് ഷെമീന ഇന്നലെയും മൊഴി നൽകിയത്. മകന് മറ്റാരെയും ആക്രമിക്കാൻ കഴിയില്ലെന്നും ഷെമീന പൊലീസിനോട് പറഞ്ഞു. കേസിൽ അഫാനെ മൂന്നാം…

Read More

സംസ്ഥാനത്ത് ലഹരി വ്യാപനം; ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് ലഹരി വ്യാപകമാകുന്ന പശ്ചാത്തലതിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി. ഈ മാസം 24 നാണ് യോഗം. മന്ത്രിമാരും പൊലീസ്-എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി തുടങ്ങുന്ന നടപടികളും യോഗത്തിൽ തീരുമാനിക്കും. കോളേജ് ഹോസ്റ്റലിലടക്കം കഞ്ചാവ് പിടികൂടിയ സാഹചര്യത്തിൽ സംയുക്ത ഓപ്പറേഷന് പൊലീസും എക്സൈസും തീരുമാനമെടുത്തിട്ടുണ്ട്. ലഹരി വ്യാപനത്തിൽ ഗവർണ്ണറും ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ലഹരിക്കെതിരായ പോരാട്ടത്തിൽ സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി രൂപീകരിച്ചിട്ടുണ്ട്. പൊലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായാണ്…

Read More

അമേരിക്കയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനാഷ്ടം; മരിച്ചവരുടെ എണ്ണം 36 ആയി

അമേരിക്കയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വിവിധ സംസ്ഥാനങ്ങളിൽ കനത്ത നാശനാഷ്ടം. ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 36 ആയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മിസോറിയിൽ മാത്രം 14 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകെ കോടികളുടെ നാശനഷ്ടമുണ്ടായെന്നാണ് വ്യക്തമാകുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ വൈദ്യുതി ബന്ധം ചുഴലിക്കാറ്റ് താറുമാറാക്കിയിട്ടുണ്ട്. ചിലയിടങ്ങളിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചെങ്കിലും വിവിധ നഗരങ്ങൾ ഇപ്പോഴും ഇരുട്ടിലാണെന്നാണ് വിവരം. ടെക്‌സസിൽ പൊടിക്കാറ്റിനെത്തുടർന്നുണ്ടായ കാർ അപകടങ്ങളിലെ മൂന്ന് മരണം ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. സാധാരണനിലയിലേക്ക് എത്തുന്നതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ…

Read More

കരുവന്നൂർ കേസ്; കെ രാധാകൃഷ്ണൻ ഇന്ന് ഇ ഡിക്ക് മുമ്പിൽ ഹാജരാകില്ല

കരുവന്നൂർ കേസിൽ സിപിഎം നേതാവും എംപിയുമായ കെ രാധാകൃഷ്ണൻ ഇന്ന് ഇ ഡിക്ക് മുമ്പിൽ ഹാജരാകില്ല. അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കണമെന്നതിനാൽ ഇഡിയോട് സാവകാശം തേടും. കെ രാധാകൃഷ്ണൻ ചേലക്കരയിലാണ് ഇപ്പോഴുള്ളത്. കരുവന്നൂർ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആയിരുന്നു നോട്ടിസ്. കരുവന്നൂർ ഇടപാടുകളുടെ സമയത്ത് സിപിഎമ്മിൻറെ ജില്ലാ സെക്രട്ടറി ആയിരുന്നു കെ രാധാകൃഷ്ണൻ.

Read More

യമനിലെ ഹൂതി വിമത കേന്ദ്രങ്ങൾ ആക്രമിച്ച് യു.എസ്; 31 പേർ കൊല്ലപ്പെട്ടു

യമനിലെ ഹൂതി വിമത കേന്ദ്രങ്ങൾ ആക്രമിച്ച് യു.എസ്. 31 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. തലസ്ഥാനമായ സനാ, തൈസ്, ദാഹ്യാൻ നഗരങ്ങളിലാണ് ആക്രമണമുണ്ടായത്. ജനുവരിയിൽ യു.എസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ശേഷമുള്ള ഏറ്റവും വലിയ സൈനിക ദൗത്യമായിരുന്നു ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണം. ഹൂതികൾക്കെതിരെയുള്ള ആക്രമണ പരമ്പര യു.എസ് ആഴ്ചകളോളം തുടർന്നേക്കുമെന്നാണ് സൂചന. അതേസമയം, പ്രകോപനങ്ങളോട് അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. യു.എസിന്റേത് യുദ്ധക്കുറ്റമാണെന്നും ആരോപിച്ചു. ഗാസയിലേക്ക് സഹായം…

Read More