സ്ട്രീമിങ് ലോകത്തെ മെഗാ ഡീൽ: വാർണർ ബ്രദേഴ്സിനെ ഏറ്റെടുക്കാൻ നെറ്റ്ഫ്ലിക്സ്; 7200 കോടി ഡോളറിന്റെ കരാർ
ലോകത്തെ ഏറ്റവും പ്രമുഖ പെയ്ഡ് സ്ട്രീമിങ് കമ്പനിയായ നെറ്റ്ഫ്ലിക്സ്, അമേരിക്കൻ സിനിമാ നിർമാണ കമ്പനിയായ വാർണർ ബ്രദേഴ്സിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. 72 ബില്യൺ ഡോളർ (ഏകദേശം 7200 കോടി ഡോളർ) മൊത്തം ഓഹരി മൂല്യമുള്ള കരാറാണിത്. കരാർ പ്രകാരം, വാർണർ ബ്രദേഴ്സ് ഓഹരി ഉടമകൾക്ക് ഓരോ ഓഹരിക്കും 27.75 ഡോളർ പണമായി നൽകുന്നതിനൊപ്പം നെറ്റ്ഫ്ലിക്സിൽ ഓഹരിയും ലഭിക്കും. ഈ ഏറ്റെടുക്കലിലൂടെ വാർണർ ബ്രദേഴ്സിന്റെ സിനിമ, ടെലിവിഷൻ സ്റ്റുഡിയോകളും, ലോകപ്രശസ്ത ചാനലുകളായ എച്ച്.ബി.ഒ, എച്ച്.ബി.ഒ മാക്സ് എന്നിവയടക്കം നെറ്റ്ഫ്ലിക്സിന്റെ…

