സ്ട്രീമിങ് ലോകത്തെ മെഗാ ഡീൽ: വാർണർ ബ്രദേഴ്സിനെ ഏറ്റെടുക്കാൻ നെറ്റ്ഫ്ലിക്സ്; 7200 കോടി ഡോളറിന്റെ കരാർ

ലോകത്തെ ഏറ്റവും പ്രമുഖ പെയ്ഡ് സ്ട്രീമിങ് കമ്പനിയായ നെറ്റ്ഫ്ലിക്സ്, അമേരിക്കൻ സിനിമാ നിർമാണ കമ്പനിയായ വാർണർ ബ്രദേഴ്സിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. 72 ബില്യൺ ഡോളർ (ഏകദേശം 7200 കോടി ഡോളർ) മൊത്തം ഓഹരി മൂല്യമുള്ള കരാറാണിത്. കരാർ പ്രകാരം, വാർണർ ബ്രദേഴ്സ് ഓഹരി ഉടമകൾക്ക് ഓരോ ഓഹരിക്കും 27.75 ഡോളർ പണമായി നൽകുന്നതിനൊപ്പം നെറ്റ്ഫ്ലിക്സിൽ ഓഹരിയും ലഭിക്കും. ഈ ഏറ്റെടുക്കലിലൂടെ വാർണർ ബ്രദേഴ്സിന്റെ സിനിമ, ടെലിവിഷൻ സ്റ്റുഡിയോകളും, ലോകപ്രശസ്ത ചാനലുകളായ എച്ച്.ബി.ഒ, എച്ച്.ബി.ഒ മാക്സ് എന്നിവയടക്കം നെറ്റ്ഫ്ലിക്സിന്റെ…

Read More

വ്യവസ്ഥകൾ പാലിക്കാത്തതിന് എച്ച്.ഡി.എഫ്.സി. ബാങ്കിന് റിസർവ് ബാങ്കിന്റെ പിഴ

ബാങ്കിങ് നിയമങ്ങളും വ്യവസ്ഥകളും കാര്യക്ഷമമായി പാലിക്കാത്തതിനെ തുടർന്ന് എച്ച്.ഡി.എഫ്.സി. ബാങ്കിന് റിസർവ് ബാങ്ക് (ആർ.ബി.ഐ.) 91 ലക്ഷം രൂപ പിഴ ചുമത്തി. കെ.വൈ.സി. മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയത് ഉൾപ്പെടെയുള്ള വ്യവസ്ഥാ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ആർ.ബി.ഐ. പത്രക്കുറിപ്പിൽ അറിയിച്ചു. ബാങ്കിങ് റെഗുലേഷൻ ആക്ടിലെ ചില വ്യവസ്ഥകൾ പാലിക്കുന്നതിൽ എച്ച്.ഡി.എഫ്.സി. പരാജയപ്പെട്ടു. കൂടാതെ, സാമ്പത്തിക സേവനങ്ങൾ ‘ഔട്ട്സോഴ്സ്’ ചെയ്യുന്നതുമായി ബന്ധപ്പെട്ട്, അപകടസാധ്യതകളും പെരുമാറ്റച്ചട്ടങ്ങളും പാലിക്കുന്നതിനുള്ള ആർ.ബി.ഐ. മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചു. ഈ വീഴ്ചകൾക്കാണ് പിഴ ചുമത്തിയതെന്നും ആർ.ബി.ഐ. വ്യക്തമാക്കി….

Read More

വാട്‌സ്ആപ്പിൽ സുരക്ഷാ വീഴ്ച; മുന്നറിയിപ്പുമായി കേന്ദ്ര ഏജൻസി

മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിൽ സുരക്ഷാ പിഴവ് കണ്ടെത്തിയതായി കേന്ദ്ര ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ഈ സുരക്ഷാ പഴുത് മുതലെടുത്താൽ ഹാക്കർമാർക്ക് ഉപയോക്താക്കൾക്ക് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സുരക്ഷാ പ്രശ്നം പ്രധാനമായും ബാധിക്കുക ഐഫോൺ, മാക് പതിപ്പുകൾ ഉൾപ്പെടെയുള്ള ആപ്പിൾ ഉപയോക്താക്കളെയാണ്. ചാറ്റിനും ചിത്രങ്ങൾ അയക്കുന്നതിനും വാട്‌സ്ആപ്പിനെ ആശ്രയിക്കുന്ന കോടിക്കണക്കിന് ഉപയോക്താക്കളെ ബാധിക്കാൻ സാധ്യതയുള്ള ഒരു വീഴ്ചയാണിത്. റിച്ച് റെസ്‌പോൺസ് മെസേജുകൾ (Rich Response…

Read More

ചിപ്പ് ക്ഷാമം രൂക്ഷം; സ്മാർട്ട്‌ഫോൺ, ലാപ്ടോപ് വിലകൾ കുതിച്ചുയരുന്നു, അടുത്ത വർഷം 50% വർദ്ധനവ് പ്രതീക്ഷിക്കുന്നു

ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ, ലാപ്ടോപ് വിപണിയിൽ വില കുതിച്ചുയരുകയാണ്. മെമ്മറി ചിപ്പുകളുടെ ലഭ്യത കുറഞ്ഞതാണ് ഈ വില വർദ്ധനവിന് പ്രധാന കാരണം. ഈ വർഷം മാത്രം ഉപകരണങ്ങളുടെ വിലയിൽ പത്ത് ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി. ജനുവരി മുതൽ മെമ്മറി ചിപ്പുകളുടെ വിലയിൽ 50% വർദ്ധനവുണ്ടായിട്ടുണ്ട്. അടുത്ത വർഷത്തോടെ ചിപ്പുകളുടെ വില വീണ്ടും 50 ശതമാനം വരെ ഉയരുമെന്നാണ് സൂചന. ഇതോടെ അടുത്ത വർഷം സ്മാർട്ട്‌ഫോണുകളും ലാപ്ടോപ്പുകളും വാങ്ങുന്നവർ ഉയർന്ന വില നൽകേണ്ടിവരും. യുഎസിലെ മൈക്രോൺ ടെക്‌നോളജി, ദക്ഷിണ കൊറിയയിലെ…

Read More

തൊഴിലാളി ക്ഷേമം ഉറപ്പാക്കാൻ ജി.ഡി.ആർ.എഫ്.എ ദുബായും ട്രാൻസ്‌ഗാർഡ് ഗ്രൂപ്പും ധാരണാപത്രത്തിൽ ഒപ്പുവച്ചു

ദുബായിലെ തൊഴിലാളികളുടെ ക്ഷേമം വർദ്ധിപ്പിക്കുകയും സാമൂഹിക ഐക്യവും സ്ഥിരതയും ഉറപ്പാക്കുകയും ചെയ്യുന്നതിനായി, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻേഴ്സ് അഫയേഴ്സ് – ദുബായ് (ജി.ഡി.ആർ.എഫ്.എ)യും ട്രാൻസ്‌ഗാർഡ് ഗ്രൂപ്പ് എൽ.എൽ.സി.യും തമ്മിൽ ധാരണാപത്രം (MoU)ഒപ്പുവച്ചു.ട്രാൻസ്‌ഗാർഡ് ഗ്രൂപ്പിന് വേണ്ടി ചെയർമാൻ ശൈഖ്‌ അഹമ്മദ് ബിൻ സഈദ് അൽ മക്തൂവും,ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത് ദുബായ് സാമ്പത്തിക അജണ്ടയായ “D33” ലക്ഷ്യങ്ങൾകൈവരിക്കുന്നതിലും യുഎഇയുടെ സമഗ്രമായ വളർച്ചാ ദർശനത്തെ പിന്തുണയ്ക്കുന്നതിനുമുള്ള…

Read More

ദുബായ് ഇമിഗ്രേഷൻ സാമൂഹിക സേവനത്തിന്റെ പുതിയ ഘട്ടത്തിലേക്ക്

സാമൂഹിക സേവനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് ദുബൈ ഇമിഗ്രേഷൻ കടക്കുന്നു. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ്ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച “നാഷണൽ വോളണ്ടിയറിംഗ് ആൻഡ് കമ്മ്യൂണിറ്റി പാർട്ടിസിപ്പേഷൻ ഫ്രെയിംവർക്ക്” പ്രകാരമാണ് ഈ പുതുഘട്ടം ആരംഭിക്കുന്നത്.മിനിസ്ട്രി ഓഫ് കമ്മ്യൂണിറ്റി എംപവർമെൻറിന്റെ മേൽനോട്ടത്തിലുള്ള ഈ ദേശീയ പദ്ധതി, ദാനസങ്കൽപ്പവും സേവനമനോഭാവവും വളർത്തി ജന സേവനത്തെ സുസ്ഥിരമായ ഒരു ജീവിതമാർഗമായി രൂപപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. അതിനിടയിൽ 2024-നും 2025-നും ഇടയിൽ ദുബായ് ഇമിഗ്രേഷൻ 140-ലധികം…

Read More

എ.ഐ. ഭരണ തന്ത്രത്തിൽ ദുബായ് ജി.ഡി.ആർ.എഫ്.എക്ക് ആഗോള അംഗീകാരം

ഡിജിറ്റൽ പരിവർത്തനത്തിലും സ്മാർട്ട് ഗവണ്മെന്റിലും ആഗോള തലത്തിൽ മികവ് തെളിയിച്ച്, ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) “ഏറ്റവും മികച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേണൻസ് സ്ട്രാറ്റജി ഓഫ് 2025” എന്ന പുരസ്‌കാരം കരസ്ഥമാക്കി. എ.ഐ. അവാർഡ്‌സ് സീരീസാണ് ഈ ആഗോള അംഗീകാരം പ്രഖ്യാപിച്ചത്.ഡിജിറ്റൽ സേവന വിഭാഗത്തിന്റെ പ്രതിനിധിത്വത്തിൽ ലഭിച്ച ഈ ബഹുമതി, എ.ഐ. ഭരണ സംവിധാനത്തിൽ ജി.ഡി.ആർ.എഫ്.എ രൂപപ്പെടുത്തിയതും വിജയകരമായി നടപ്പിലാക്കിയതുമായ മാതൃകാപരമായ തന്ത്രങ്ങൾക്കുള്ള അംഗീകാരമാണ്. സേവനങ്ങളുടെ ഗുണനിലവാരവും സ്ഥാപന കാര്യക്ഷമതയും…

Read More

ഏഷ്യൻ-ആഫ്രിക്കൻ സംഘത്തിനു ജിഡിആർഎഫ്എ റെഡ് കാർപെറ്റ്

പ്രാദേശിക വിജ്ഞാന കൈമാറ്റ പരിപാടിയുടെ ഭാഗമായി ആഫ്രിക്ക, ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ഒരു ലീഡേഴ്സ് പ്രതിനിധി സംഘത്തെ ജിഡിആർഎഫ്എ ദുബായ് (GDRFA Dubai) സ്വാഗതം ചെയ്തു. ദുബായ് എയർപോർട്ടുമായി സഹകരിച്ചാണ് ഈ വിജ്ഞാന കൈമാറ്റ സന്ദർശനം .ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിപ്ലവകരമായ ‘റെഡ് കാർപെറ്റ്’സംവിധാനത്തെക്കുറിച്ച് അധികൃതർ പ്രതിനിധികൾക്ക് പരിചയപ്പെടുത്തി.യാത്രക്കാർക്കുള്ള മികച്ച സേവനങ്ങളെക്കുറിച്ചും, ആഡംബരം, കാര്യക്ഷമത, സേവന മികവ് എന്നിവയോടുള്ള ദുബായുടെ പ്രതിബദ്ധതയെക്കുറിച്ചും ജി ഡി ആർ എഫ് എ ഒഫീഷ്യൽസ് വിശദീകരണം നൽകുകയും ചെയ്തു.കഴിഞ്ഞമാസം ദുബായ് എയർപോർട്ടിലെ സ്മാർട്ട്…

Read More

ഡെലിവറി ഡ്രൈവർമാർക്കായി എ.ഐ സ്മാർട്ട് ഗ്ലാസ് അവതരിപ്പിക്കാൻ ആമസോൺ

പാക്കേജുകളുടെ വിതരണം വേഗത്തിലാക്കുന്നതിനും സ്മാർട്ട്‌ഫോണിന്റെ ഉപയോഗം കുറയ്ക്കുന്നതിനുമായി ഡെലിവറി ഡ്രൈവർമാർക്ക് എ.ഐ. (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സ്മാർട്ട് ഗ്ലാസുകൾ നൽകാൻ ആമസോൺ ഒരുങ്ങുന്നു. ഡെലിവറികൾ കൂടുതൽ വേഗത്തിലും മികച്ച രീതിയിലും, പൂർണ്ണമായും ഹാൻഡ്‌സ്-ഫ്രീ ആയും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സ്മാർട്ട് ഗ്ലാസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതായി ആമസോൺ വെളിപ്പെടുത്തി. ഫോൺ പുറത്തെടുക്കാതെ തന്നെ പാക്കേജുകൾ സ്കാൻ ചെയ്യാനും, ഉപഭോക്താവിന്റെ അടുത്തേക്കുള്ള വഴി മനസ്സിലാക്കാനും, ഡെലിവറി ചെയ്തതിൻ്റെ തെളിവുകൾ രേഖപ്പെടുത്താനും ഈ ഗ്ലാസുകൾ ഡ്രൈവർമാരെ സഹായിക്കും….

Read More

അറബ് റീഡിംഗ് ചലഞ്ച് 2025 : ദുബായ് വിമാനത്താവളങ്ങളിൽ പ്രത്യേക അറൈവൽ സ്റ്റാമ്പ്

വിജ്ഞാനത്തെയും വായനയെയും ആഘോഷിക്കുന്ന നഗരം എന്ന നിലയിൽ ദുബായിയുടെ പ്രതിഛായ കൂടുതൽ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ജി.ഡി.ആർ.എഫ്.എ ദുബായ് “അറബ് റീഡിംഗ് ചലഞ്ച് 2025”ൽ പങ്കെടുക്കുന്ന പ്രതിനിധികൾക്കായി ഒരു പ്രത്യേക അറൈവൽ സ്റ്റാമ്പ് പുറത്തിറക്കി. അറബ് ലോകത്ത് വായനയും അറിവും പ്രോത്സാഹിപ്പിക്കുന്നതിൽ അവരുടെ സംഭാവനകളെ ആദരിച്ച് കൊണ്ട്, ദുബായ് വിമാനത്താവളങ്ങളിൽ എത്തിയ പ്രതിനിധികളെ അവരുടെ പാസ്‌പോർട്ടുകളിൽ ഈ സ്റ്റാമ്പ് പതിപ്പിച്ചതുകൊണ്ട് രാജ്യത്തേക്ക് സ്വാഗതം ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്…

Read More