
ഒമാനിൽ വിസ കാലാവധി കഴിഞ്ഞവർക്ക് പിഴകളില്ലാതെ കരാർ പുതുക്കാനുളള സമയപരിധി ജൂലൈ 31 ന് അവസാനിക്കും
ഒമാനിൽ വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് പിഴകളില്ലാതെ കരാർ പുതുക്കാനുള്ള സമയപരിധി ജൂലൈ 31-ന് അവസാനിക്കുമെന്ന് തൊഴിൽ മന്ത്രാലയം ഓർമ്മിപ്പിച്ചു.തൊഴിൽ മേഖലയെ ക്രമപ്പെടുത്തുന്നതിനും തൊഴിലാളികളെയും തൊഴിലുടമകളെയും സഹായിക്കുന്നതിനായി ജനുവരിയിലാണ് ഈ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചത്. ഇതിലൂടെ 60 ദശലക്ഷം ഒമാൻ റിയാലിലധികം വരുന്ന പിഴകളും മറ്റ് സാമ്പത്തിക ബാധ്യതകളും ഒഴിവാക്കും. ഏഴ് വർഷത്തിൽ കൂടുതലായുള്ള പിഴകളാണ് ഒഴിവാക്കി നൽകുക. കോവിഡ് കാലയളവിൽ ഏർപ്പെടുത്തിയിട്ടുള്ള ഫീസുകളും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്. വർക്ക് പെർമിറ്റ് പുതുക്കാത്തവർക്ക് പിഴകൾ കൂടാതെ കരാർ റദ്ദാക്കി…