ഒമാനിൽ സംഭവനകളുമായി ബന്ധപ്പെട്ടുള്ള വ്യാജ പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി

സംഭവനകളുമായി ബന്ധപ്പെട്ടുള്ള വ്യാജ പരസ്യങ്ങളെക്കുറിച്ച് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി. ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷനാണ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്. വ്യാജ പരസ്യങ്ങൾക്ക് ഇരയാകരുതെന്നും, സംഭാവനകൾ നൽകുന്ന അവസരത്തിൽ ജാഗ്രത പുലർത്തണമെന്നും പൊതുജനങ്ങളോട് ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ ആഹ്വാനം ചെയ്തിട്ടുണ്ട്. സംഭാവനകൾ സുരക്ഷിതമായി നൽകുന്നതിനും, അവ ആവശ്യക്കാർക്ക് മാത്രമാണ് എത്തിച്ചേരുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനും ഔദ്യോഗിക മാർഗങ്ങൾ ഉപയോഗപ്പെടുത്താൻ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

Read More

ആശ പ്രവർത്തകരുടെ രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 34 ദിവസം; തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം

വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 34 ദിവസം. ആശമാരുടെ വേതനത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും ഉത്തരവ് പുറത്തുവന്നിട്ടില്ല. കേരള സർക്കാർ ചർച്ചചെയ്ത് പ്രശ്‌നം പരിഹരിക്കാനും തയ്യാറായിട്ടില്ല.ഈ പശ്ചാത്തലത്തിൽ തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച് സമരം കടുപ്പിക്കാനാണ് ആശമാരുടെ നീക്കം. അതേസമയം സമരത്തിൻറെ രൂപവും ഭാവവും മാറുന്നതോടെ കേന്ദ്ര – സംസ്ഥാന സർക്കാർ നിലപാട് എന്താകുമെന്ന് ഉറ്റ് നോക്കുകയാണ് ആശമാർ.

Read More

വയനാട് ഉരുൾപൊട്ടൽ പുനരധിവാസം; അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഉരുൾപൊട്ടൽ പുനരധിവാസം 2എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയിൽ 87 പേർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയത് 6 പേരെ മാത്രം. നോ ഗോ സോൺ പരിധിയിൽ ഉൾപ്പെട്ട നാശനഷ്ടം സംഭവിച്ചിട്ടില്ലാത്ത വീട്ടുടമസ്ഥരെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അന്തിമ പട്ടികയിൽ പരാതിയുള്ളവർക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റിയെ സമീപിക്കാം. 2 A ലിസ്റ്റ് ആദ്യം പ്രസിദ്ധീകരിച്ചപ്പോൾ ലഭിച്ച 164 പരാതികൾ തള്ളിയാണ് 6 എണ്ണം സ്വീകരിച്ചത്. അതേ സമയം, വയനാട് ദുരന്ത ബാധിതർക്ക് വേണ്ടി സ്മാർട്ട് കാർഡ്…

Read More

ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം

ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരൻ മരിച്ചു. സന്തോഷ് നഗർ കോളനിയിലെ മുജ്‍തബ എന്ന അപ്പാർട്ട്മെന്‍റിലുള്ള ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. അപ്പാർട്ട്മെന്‍റിലെ നേപ്പാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ ശ്യാം ബഹദൂറിന്റെ മകൻ സുരേന്ദർ ആണ് മരിച്ചത്.ലിഫ്റ്റിന് തൊട്ടടുത്തുനിന്നും കളിച്ചുകൊണ്ടിരുന്ന സുരേന്ദര്‍ അതിന്റെ ഗ്രില്ലുകൾ വലിച്ചടച്ചപ്പോൾ കുടുങ്ങിയെന്നാണ് സൂചന. ഇത് ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് വിവരം. മകനെ കാണാതിരുന്ന മാതാപിതാക്കൾ ലിഫ്റ്റിനടുത്തേക്ക് അന്വേഷിച്ച് എത്തിയപ്പോഴാണ് ചോരയിൽകുളിച്ച നിലയിൽ സുരേന്ദറിനെ കണ്ടെത്തുന്നത്. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.നേപ്പാള്‍ സ്വദേശികളായ ഇവര്‍ ഏഴുമാസം…

Read More

ആശമാര്‍ നിരാശയില്‍; കേന്ദ്രവും കേരളവും തമ്മിലെ തർക്കം തീർത്ത് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് ആവിശ്യം: നാളെ പ്രതിഷേധ പൊങ്കാല

കേന്ദ്രധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയിൽ ആശാമാരുടെ പ്രശ്നം വരാത്തതിന്‍റെ നിരാശയിലും അതൃപ്തിയിലുമാണ് സമരക്കാർ. ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ തർക്കം ഉടൻ തീർത്ത് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് ആശമാരുടെ ആവശ്യം. അതേസമയം തന്‍റെ ഇടപെടലിലൂടെ നേരിയ മാറ്റം ഉണ്ടായിട്ടുണ്ടെന്ന് സമരപന്തലിൽ ഇന്നുമെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. നാളെ പ്രതിഷേധ പൊങ്കാല ഇട്ട് സമരം ശക്തമാക്കാനാണ് ആശാമാരുടെ തീരുമാനം മുഖ്യമന്ത്രി ധനമന്ത്രി കൂടിക്കാഴ്ചയിൽ ആശാമാരുടെ പ്രശ്നം അടക്കം ഉന്നയിക്കുമെന്നായിരുന്നു ദില്ലിയിലെ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധി…

Read More

എലപ്പുള്ളി ബ്രൂവറി; ഒയാസിസിനെതിരെ മിച്ചഭൂമി കേസെടുക്കും

പാലക്കാട്ടെ മദ്യ നിർമ്മാണ ശാല നിർമിക്കുന്ന ഒയാസിസിനെതിരെ മിച്ചഭൂമി കേസെടുക്കും. ചട്ടവിരുദ്ധമായി ഭൂമി കൈവശം വച്ചതിൽ കേസെടുക്കുമെന്ന് റവന്യു വകുപ്പ് അറിയിച്ചു. താലൂക്ക് ലാന്റ് ബോഡിന് അന്വേഷിക്കാൻ നിർദേശവും നൽകിയിട്ടുണ്ട്. 15 ഏക്കറാണ് ചട്ടപ്രകാരം കമ്പനിക്ക് കൈവശം വക്കാവുന്നത്. എന്നാൽ 23.92 ഏക്കറാണ് ഒയാസിസിന്റെ കൈവശം ഉള്ളത്. ഒയാസിസ് കമ്പനിയുമായി സർക്കാർ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ് നേരത്തെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. 10 ഘട്ടങ്ങളിലായി പരിശോധന നടത്തിയ ശേഷമാണ് പദ്ധതിക്ക് അനുമതി നൽകിയത്….

Read More

പിണറായിക്ക് മാത്രം ഇളവ്; കേന്ദ്രതലത്തിലും പ്രായ പരിധി കര്‍ശനമായി പാലിക്കാൻ സിപിഎം

കേന്ദ്രതലത്തിലും പ്രായ പരിധി കർശനമായി പാലിക്കാനുള്ള തീരുമാനവുമായി സിപിഎം. പ്രായപരിധിയില്‍ ഇളവ് പിണറായിക്ക് മാത്രം നല്‍കാനാണ് തീരുമാനം.മുഖ്യമന്ത്രിയായി തുടരുന്നിടത്തോളം പിബിയില്‍ നിലനിർത്തും. പ്രായപരിധിയില്‍ ഇളവിനുള്ള നിർദ്ദേശം സംഘടന റിപ്പോർട്ടിലില്ല. അതേസമയം, പ്രകാശ് കാരാട്ട് അടക്കമുള്ളവർ പിബിയില്‍ നിന്ന് ഒഴിവാകും.ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള ചർച്ചകള്‍ തുടങ്ങിയില്ലെന്ന് നേതാക്കള്‍ പറയുന്നു. അടുത്ത കേന്ദ്ര കമ്മിറ്റി കഴിഞ്ഞേ ആലോചനകള്‍ തുടങ്ങൂ. എംഎ ബേബി, ബിവി രാഘവലു, അശോക് ദാവ്ലേ എന്നിവരുടെ പേരുകള്‍ ചർച്ചയിലുണ്ട്. വിജയരാഘവൻ, നിലോത്പല്‍ ബസു എന്നിവരുടെ പേരുകളും ഉയർന്നേക്കാം….

Read More

തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്ര സർക്കാറിന്റെ കൈയിലാണ്; തെരഞ്ഞെടുപ്പ് കമീഷനെതിരെ ആഞ്ഞടിച്ച്‌ കപില്‍ സിബല്‍

തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്ര സർക്കാറിനുമെതിരെ ആഞ്ഞടിച്ച്‌ രാജ്യസഭ എം.പി കപില്‍ സിബല്‍. കുറേക്കാലമായി തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്ര സർക്കാറിന്റെ കൈയിലാണെന്ന് പറഞ്ഞ അദ്ദേഹം, ഈ രീതി തുടർന്നാല്‍ അത് ജനാധിപത്യമല്ല, പകരം അതിനെ തകിടംമറിക്കുന്ന തട്ടിപ്പാണെന്നും അഭിപ്രായപ്പെട്ടു. ‘തെരഞ്ഞെടുപ്പ് കമീഷൻ കുറേക്കാലമായി സർക്കാറിന്റെ കൈയിലാണ്. ജനാധിപത്യം ഇതുപോലെ തുടരുകയും തെരഞ്ഞെടുപ്പ് കമീഷൻ സർക്കാറിനുവേണ്ടി ലോബിയിങ് നടത്തി മുമ്ബോട്ടുപോവുകയും ചെയ്താല്‍ അതിന്റെ ഫലം തീർച്ചയായും നമ്മുടെ മുമ്ബിലെത്തും. ഈ രീതി തുടരുകയാണെങ്കില്‍, അത് ജനാധിപത്യമാവില്ല, പകരം കൊടിയ കാപട്യമാകും….

Read More

വിദേശത്ത് പഠിച്ച്‌ ഇന്ത്യയില്‍ പ്രാക്‌ടീസ് ചെയ്യണമെങ്കില്‍ നീറ്റ് മറികടക്കണം: സുപ്രീംകോടതി

വിദേശ മെഡിക്കല്‍ ബിരുദത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പ്രാക്‌ടീസ് ചെയ്യണമെങ്കില്‍, അവിടെ കോഴ്സില്‍ ചേരുന്നതിന് മുൻപ് ഇവിടെ നീറ്റ് മറികടക്കണമെന്ന് സുപ്രീംകോടതി. വിദേശ മെഡിക്കല്‍ കോഴ്സില്‍ ചേരണമെങ്കില്‍ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് അനിവാര്യമാണ്. എന്നാല്‍ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ നീറ്റ് യോഗ്യത നേടണം. 2018ല്‍ ഇന്ത്യൻ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തില്‍ കൊണ്ടുവന്ന ഈ വ്യവസ്ഥ സുപ്രീംകോടതി അംഗീകരിച്ചു.വ്യവസ്ഥയ്‌ക്കെതിരെ സമർപ്പിച്ച ഒരു കൂട്ടം ഹർജികളില്‍ ഇടപെട്ടില്ല. വ്യവസ്ഥ ഭരണഘടനാ വിരുദ്ധമല്ല. ഏകപക്ഷീയമോ, യുക്തിരഹിതമോ അല്ല. അതിനാല്‍ ഹർജികള്‍ തള്ളുകയാണെന്ന് കോടതി വ്യക്തമാക്കി. വ്യവസ്ഥ…

Read More

കൊല്ലത്ത് പള്ളിവളപ്പില്‍ സ്യൂട്ട്കേസിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്

കൊല്ലത്ത് പള്ളിവളപ്പില്‍ സ്യൂട്ട്കേസിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി. ശാരദമഠം സിഎസ്‌ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപമാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മനുഷ്യൻ്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക പരിശോധനയില്‍ മനസ്സിലായി.അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ്. എന്നാല്‍ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരണ്‍ നാരായണൻ ഐപിഎസ് വ്യക്തമാക്കി. ഇന്ന് രാവിലെ പള്ളിയില്‍ ജോലിയ്ക്ക് എത്തിയവരാണ് സംഭവം കണ്ടത്. പള്ളിയിലെ കപ്പ്യാരും ജോലിക്കാരനും പൈപ്പ് ലൈനിൻ്റെ തകരാറ്…

Read More