
ഈസ്റ്റർ വാരാന്ത്യ ആഘോഷങ്ങൾക്ക് സൗജന്യ ബസ് സർവീസുകൾ പ്രഖ്യാപിച്ച് ദുബായ് ആർടിഎ
ദുബായ്: ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വാരാന്ത്യത്തിൽ സന്ദർശകർക്ക് സൗജന്യ ബസ് സർവീസുകൾ പ്രഖ്യാപിച്ചു. സഹവർത്തിത്വം, സഹിഷ്ണുത, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇ നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് ഈ സംരംഭമെന്നും ദുബായിലെ വൈവിധ്യമാർന്ന സമൂഹങ്ങളുമായി ഇടപഴകാനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായും ആർടിഎ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. ഏപ്രിൽ 18 മുതൽ 20 വരെ, എനർജി മെട്രോ സ്റ്റേഷനും ജബൽ അലിയിലെ ചർച്ച് കോംപ്ലക്‌സുകളും തമ്മിൽ രാവിലെ 8…