ഗൾഫിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം; സിബിഎസ്ഇ പരീക്ഷകൾ മാറ്റി; പത്താം ക്ലാസിന് 11 വരെ പരീക്ഷയില്ല
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് സിബിഎസ്ഇ അധികൃതർ ഈ തീരുമാനമെടുത്തത്. പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഈ മാസം 11 വരെയുള്ള എല്ലാ പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസുകാർക്ക് ഈ ശനിയാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷയും മാറ്റിവെച്ചു. ഗൾഫ് മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും ഈ തീരുമാനം ബാധകമാണെന്ന് സിബിഎസ്ഇ അറിയിച്ചു. സംഘർഷം ആരംഭിച്ചത് മുതൽ മേഖലയിലെ പരീക്ഷാ നടത്തിപ്പ് തടസ്സപ്പെട്ടിരിക്കുകയാണ്. വരും ദിവസങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ശനിയാഴ്ച വീണ്ടും…

