കൊൽക്കത്തയിലെ മെസിയുടെ സന്ദർശനം അലങ്കോലമായി: ബംഗാൾ കായിക മന്ത്രി രാജിവെച്ചു
ലയണൽ മെസിയുടെ ‘ഗോട്ട് ഇന്ത്യ’ പര്യടനത്തിനിടെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അരങ്ങേറിയ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവെച്ചു. മുഖ്യമന്ത്രി മമത ബാനർജിക്കാണ് കായിക മന്ത്രി രാജിക്കത്ത് നൽകിയത്. സംഭവത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കുന്നതിനായി താൻ സ്ഥാനമൊഴിയുകയാണെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി. മമതയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിലെ ശക്തനായ നേതാവുമാണ് രാജി വെച്ചത്. നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഈ വിഷയത്തിൽ കൂടുതൽ ‘റിസ്ക്’ എടുക്കാൻ മമത…

