കേരളത്തിന് നാല് പുതിയ ട്രെയിൻ സർവീസുകൾ; 23ന് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും
കേരളത്തിന് നാല് പുതിയ ട്രെയിൻ സർവീസുകൾ അനുവദിച്ചു.പുതുതായി പ്രഖ്യാപിച്ച അമൃത് ഭാരത് ട്രെയ്‌നുകളിലെ മൂന്ന് സർവീസുകളും ഗുരുവായൂർ-തൃശൂർ പാസഞ്ചറുമടക്കം നാലു പുതിയ ട്രെയിനുകളാണ് കേരളത്തിന് ലഭിക്കുന്നത്. 23നു തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ സർവീസുകൾ ഫ്‌ലാഗ് ഓഫ് ചെയ്യും.കേരളത്തിന്റെ നാലും തമിഴ്നാടിന്റെ രണ്ടും ട്രെയ്‌നുകളാണ് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്. പുതിയതായി അനുവദിച്ച ട്രെയ്‌നുകൾ: ഗുരുവായൂർ-തൃശൂർ പ്രതിദിന പാസഞ്ചർ വൈകിട്ട് 6.10ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 6.50ന് തൃശൂരിലെത്തും. തൃശൂരിൽ നിന്ന് രാത്രി 8.10ന് തിരിച്ച്…

