
വടക്കൻ ഇറാനിൽ ഭൂചലനം, 5.1 തീവ്രത, താമസക്കാരെ മാറ്റി പാർപ്പിച്ചു
ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ വടക്കൻ ഇറാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ വൈകിട്ടോടെയാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സെംനാൻ, ടെഹ്റാൻ, അൽബോർസ് പ്രവിശ്യകളിലാണ് പ്രധാനമായും ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം രാത്രി 9:19ന് സെംനാനിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, ശക്തിയേറിയ പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന് താമസക്കാർ പറഞ്ഞു. ബാധിത പ്രദേശങ്ങളിൽ നിന്ന്…