
ബഹ്റൈനിൽ പള്ളികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി കണക്കുകൾ
ബഹ്റൈനിൽ ആറ് വർഷത്തിനുള്ളിൽ പള്ളികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി കണക്കുകൾ. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിൽനിന്നുമായി ആറ് വർഷത്തിനുള്ളിൽ 130 പള്ളികൾ നിർമിച്ചതായാണ് ഗവൺമെന്റ് ഡാറ്റാ ഫോമിൽ പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ പള്ളികളും പ്രാർഥനാ ഹാളുകളുമായി 1336 മുസ്ലിം ആരാധനാലയങ്ങളാണ് ബഹ്റൈനിലുള്ളത്. പള്ളികളോടൊപ്പം തന്നെ മുഅദ്ദിനുകളുടെയും ഇമാമുമാരുടെയും എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. ഈദ് പ്രാർഥനാ ഹാളുകൾ 2022 ൽ 189 എണ്ണമായിരുന്നു രാജ്യത്തുണ്ടായിരുന്നത്. നിലവിലത് ഇരട്ടിയായി 378 എന്ന നിലയിലെത്തിയിട്ടുണ്ട്. രാജ്യത്തെ മുസ്ലിം ആരാധനാലയങ്ങളുടെ എണ്ണം വർധിക്കുന്നത് നിർമാണത്തിനും…