
വിദ്യാർഥികൾക്ക് ഒരു വർഷത്തേക്ക് സൗജന്യ ജെമിനി എ.ഐ പ്രോ സബ്സ്‌ക്രിപ്ഷനുമായി ഗൂഗ്ൾ
ഇന്ത്യയിലെ യോഗ്യരായ വിദ്യാർഥികൾക്ക് ഗൂഗ്ൾ ഒരു വർഷത്തെ സൗജന്യ ജെമിനി എ.ഐ പ്രോ സബ്സ്‌ക്രിപ്ഷൻ പ്ലാൻ ആരംഭിച്ചു. ഇന്ത്യയിലെ 18 വയസും അതിൽ കൂടുതലുമുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഈ ഓഫർ ലഭ്യമാണ്. ഗൂഗ്‌ളിന്റെ ഏറ്റവും നൂതനമായ എ.ഐ ഉപകരണങ്ങൾ ഉപയോഗിച്ച് അക്കാദമികവും വ്യക്തിഗതവുമായ വളർച്ചയെ പിന്തുണക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അഡ്വാൻസ്ഡ് എ.ഐ ടൂളുകളിലേക്കുള്ള ആക്സസ്, 2TB ക്ലൗഡ് സ്റ്റോറേജ്, ഗൂഗിൾ ആപ്പുകളുമായുള്ള സംയോജനം എന്നിവ ഓഫറിൽ ഉൾപ്പെടുന്നു. ജെമിനി 2.5 പ്രോ മോഡൽ നൽകുന്ന…