ആരോഗ്യ രംഗത്ത് മുന്നേറി കുവൈത്ത്; രോഗപ്രതിരോധ സൂചികയിൽ 91% നേട്ടം
ലോകാരോഗ്യ സംഘടനയുടെ (WHO) കിഴക്കൻ മെഡിറ്ററേനിയൻ മേഖലയുടെ 2025-ലെ രോഗപ്രതിരോധ പരിപാടി പ്രകടന സൂചികയിൽ (National Immunization Technical Advisory Groups – NITAGs) കുവൈത്ത് മികച്ച മുന്നേറ്റം രേഖപ്പെടുത്തി. ഈ മൂല്യനിർണയ സൂചകങ്ങളിൽ കുവൈത്ത് 91 ശതമാനം നേട്ടമാണ് കൈവരിച്ചത്. കഴിഞ്ഞ വർഷത്തെ (2023) മൂല്യനിർണയത്തിൽ 75 ശതമാനം പ്രകടന നിരക്ക് മാത്രമാണ് കുവൈത്തിനുണ്ടായിരുന്നത്. അവിടെനിന്നാണ് ഇത്തവണ 16 പോയിൻ്റുകളുടെ ഗണ്യമായ കുതിപ്പ് രാജ്യം രേഖപ്പെടുത്തിയത്. രോഗപ്രതിരോധത്തിലെ ഉയർന്ന തലത്തിലുള്ള അവബോധം, ശാസ്ത്രീയ ശുപാർശകളുടെ പ്രയോഗം,…

