ഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; ബന്ധു പൊലീസ് കസ്റ്റഡിയിൽ

പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറയിൽ യുവാവ് വെട്ടേറ്റ് മരിച്ചു. കണ്ണമംഗലം സ്വദേശി രാമദാസിനാണ് മരിച്ചത്. യുവാവിൻറെ ഇരുകാലുകളിലുമാണ് വെട്ടേറ്റത്. രാമദാസിനെ ആക്രമിച്ച ബന്ധുവിനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പ്രതികരിച്ചു.

Read More

പോയപ്പോൾ ബൈക്കിൽ മൂന്ന് പേർ, തിരിച്ചെത്തിയപ്പോൾ ഒരാളില്ല; ഭർത്താവിനെ കൊന്ന രവീണയും കാമുകനും കുടുങ്ങിയതിങ്ങനെ

ദില്ലി: ഭിവാനിയെ ഞെട്ടിച്ച കൊലപാതകത്തിൽ പൊലീസിന് തുണയായത് സിസിടിവി ദൃശ്യങ്ങൾ. യുവതിയും കാമുകനും ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലിൽ ഉപേക്ഷിക്കാൻ ബൈക്കിൽ കൊണ്ടുപോയതാണ് പ്രതികൾക്ക് തിരിച്ചടിയായത്. 35കാരനായ പ്രവീൺ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യയും സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസറുമായ രവീണയും കാമുകൻ സുരേഷ് എന്നിവർ അറസ്റ്റിലായി. മാർച്ച് 25നാണ് കൊലപാതകം. പ്രവീൺ വീട്ടിലെത്തിയപ്പോൾ ഭാര്യയും കാമുകനും അടുത്തിടപഴകുന്നത് കണ്ടു. തുടർന്ന് നടന്ന തർക്കത്തിനൊടുവിൽ രവീണയും സുരേഷും ഇയാളെ കൊലപ്പെടുത്തി. രവീണ തന്റെ ദുപ്പട്ട ഉപയോഗിച്ച് പ്രവീണിനെ ശ്വാസം…

Read More

മദ്യ ലഹരിയിൽ സുഹൃത്തിനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടു; താഴെയിറങ്ങി തലക്കടിച്ച് കൊലപ്പെടുത്തി,ഒടുവിൽ കീഴടങ്ങി

തൃശൂർ: വാടാനപ്പള്ളിയിൽ മദ്യ ലഹരിയിൽ സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം സിമന്റ് ഇഷ്ടിക കൊണ്ട് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. കൊലപാതകശേഷം പൊലീസിനെ വിളിച്ചു വരുത്തി പ്രതി കീഴടങ്ങി. അടൂർ, പത്തനംതിട്ട സ്വദേശി പടിഞ്ഞാറ്റേതിൽ വീട്ടിൽ അനിൽകുമാർ ആണ് കൊല്ലപ്പെട്ടത്. കോട്ടയം കാഞ്ഞിപ്പിള്ളി വട്ടകപ്പാറ വീട്ടിൽ സാജൻ ചാക്കോയെ വാടാനപ്പള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു. വാടാനപ്പള്ളിക്കടുത്ത് മോളു ബസാറിലെ പലചരക്ക് മൊത്ത വ്യാപാര സ്ഥാപനത്തിൽ ഡ്രൈവർമാരായി ജോലി ചെയ്യുന്ന ആളുകളായിരുന്നു കൊല്ലപ്പെട്ട ആളും പ്രതിയും….

Read More

അയൽവാസികൾ തമ്മിൽ വഴക്ക് സംഘർഷത്തിലേക്ക്, ചുറ്റിക കൊണ്ട് തലക്കടിയേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴ: ആലപ്പുഴ അരൂക്കുറ്റിയിൽ അയൽവാസികൾ തമ്മിലുള്ള വഴക്കിനിടെ ചുറ്റികകൊണ്ട് തലയ്ക്ക് അടിയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതികളിൽ ഒരാൾ പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി. അരൂക്കുറ്റി സ്വദേശി ജയേഷ് ആണ് കീഴടങ്ങിയത്. അരൂക്കുറ്റി സ്വദേശി വനജ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. വനജയുടെ വീട്ടുകാരും അയൽവാസിയായ വിജേഷിന്റെ വീട്ടുകാരുമായി നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ടെന്ന് പോലിസ് പറയുന്നു. ഇന്നലെ ഉണ്ടായ തർക്കം സംഘർഷത്തിലേക്ക് നീങ്ങി. ഇതിനിടെയാണ് വനജയുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിയേറ്റത്. അടിയേറ്റ്…

Read More

കരുനാഗപ്പള്ളി കൊലപാതകം: കൊലയ്ക്ക് കാരണം മുൻ വൈരാഗ്യമെന്ന് എഫ്‌ഐആർ.

കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിൽ എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്. നാല് പേർ ചേർന്നാണ് കൊലപാതകം നടത്തിയതെന്നും കൊലയ്ക്ക് കാരണം മുൻ വൈരാഗ്യമെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. മൺവെട്ടി ഉപയോഗിച്ച് സന്തോഷിന്റെ മുറിയുടെ വാതിൽ തകർത്ത ശേഷം വാളും കമ്പിപ്പാരയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇടത് തോളിനും ഇടത് കാലിനും ഗുരുതര പരിക്കേറ്റെന്നും എഫ്ഐആറിൽ പറയുന്നു. ഇന്ന് പുലർച്ചെ രണ്ടേ കാലോടെയാണ് സംഭവമുണ്ടായത്. വീട്ടിൽ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. 2014-ൽ പങ്കജ് എന്നയാളെ…

Read More

ബിജു ജോസഫിനെ കൊന്നുവെന്ന് വെളിപ്പെടുത്തൽ; പഴയ ബിസിനസ് പങ്കാളി അടക്കം 3 പേർ പിടിയിൽ

തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫ് കൊല്ലപ്പെട്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിച്ചത്. ബിജുവിന്റെ വീടിന് സമീപത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. കൂടാതെ പുലർച്ചെ ശബ്ദം കേട്ടിരുന്നതായി സമീപവാസികളും പോലീസിന് വിവരം നൽകി. പോലീസ് നടത്തിയ പരിശോധനയിൽ ബിജുവിന്റെ വസ്ത്രവും ചെരിപ്പും കണ്ടെടുക്കുകയുണ്ടായി….

Read More

സൂരജ് വധക്കേസിൽ വിധി; 9 പ്രതികൾ കുറ്റക്കാർ, ഒരാളെ വെറുതെ വിട്ടു.

കണ്ണൂർ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജിനെ വെട്ടിക്കൊന്ന കേസിൽ 9 പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഒരാളെ വെറുതെ വിട്ടു.നാഗത്താൻകോട്ട പ്രകാശനനെയാണ് വെറുതെ വിട്ടത്.മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിൻറെ സഹോദരൻ മനോരാജ് നാരായണൻ,ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ രജീഷ് ഉൾപ്പെടെ കുറ്റക്കാർ .19 വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് തലശേരി ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറഞ്ഞത്. 2005 ഓഗസ്റ്റ് ഏഴിന് രാവിലെയായിരുന്നു മുഴപ്പിലങ്ങാട് ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊന്നത്. ഓട്ടോയിലെത്തിയ പ്രതികൾ…

Read More

കോഴിക്കോട് ഭാര്യയെ കുത്തിക്കൊന്ന സംഭവം; യുവാവ് പിടിയിൽ

കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് ഭാര്യയെ കുത്തിക്കൊന്ന യുവാവ് പിടിയിൽ. കാറിൽ രക്ഷപ്പെടാൻ ശ്രമിക്കവെ കോഴിക്കോട് മെഡിക്കൽ കോളജ് ക്വാഷാലിറ്റി പരിസരത്ത് നിന്നാണ് യാസിർ പിടിയിലായത്. പിന്നീട് ഇയാളെ താമരശ്ശേരി പൊലീസിന് കൈമാറി. കക്കാദ് സ്വദേശി ഷിബിലയാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ ഭാര്യാ മാതാവും പിതാവും ചികിത്സയിൽ തുടരുകയാണ്. ഇന്നലെ രാത്രി 7 മണിയോടെയാണ് കൊലപാതകം നടന്നത്.

Read More

കാസർകോട് 15കാരിയുടേയും യുവാവിൻ്റേയും മരണകാരണം കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് ഉറപ്പിക്കണമെന്ന് ഹൈക്കോടതി

കാസർകോട് പതിനഞ്ചുകാരിയെയും അയൽവാസിയേയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സർക്കാർ അന്വേഷണ പുരോഗതി റിപ്പോ‍ർട്ട് കോടതിയ്ക്ക് കൈമാറി. അന്വേഷണത്തിൽ വീഴ്ചയുണ്ടായതായി തോന്നുന്നില്ലെന്ന് പറഞ്ഞ കോടതി മരണകാരണം കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് പോലീസ് ഉറപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം മരിച്ച പെൺകുട്ടിയുടെ മാതാവ് നൽകിയ ഹർജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി. നേരത്തെ കേസ് പരി​ഗണിക്കവേ ആദ്യഘട്ടത്തിൽ തെരച്ചിൽ നടത്താതിരുന്ന പൊലീസിനെ കോടതി രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. പിന്നീട് കേസ് പരി​ഗണിക്കുന്നതിനിടെ പൊലീസ് തൃപ്തികരമായി അന്വേഷണം നടത്തിയെന്ന് കോടതി പരാമർശിക്കുകയും ചെയ്തു. പെൺകുട്ടി മരിച്ചതെങ്ങനെയെന്ന കാര്യത്തിൽ…

Read More

വെഞ്ഞാറമൂട് കൂട്ടക്കൊല; മകന് ആരെയും ആക്രമിക്കാൻ കഴിയില്ലെന്ന് ഉമ്മ ഷെമീന

വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മ ഷെമീനയുടെ മൊഴി. മകൻ ചെയ്ത കൂട്ടക്കൊല തിരിച്ചറിഞ്ഞിട്ടും കട്ടിലിൽ നിന്നും വീണുണ്ടായ അപകടമെന്ന മുൻമൊഴിയിൽ ഉറച്ച് നിൽക്കുകയാണ് ഷെമീന. ആശുപത്രിയിൽ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമിയുടെ മൊഴി പൊലീസ് ഇന്നലെ വീണ്ടും രേഖപ്പെടുത്തിയിരുന്നു. മകൻ അഫാനല്ല ആക്രമിച്ചതെന്നും കട്ടിലിൽ നിന്നും നിലത്ത് വീണ് തലയ്ക്ക് പരിക്കേറ്റെന്നുമാണ് ഷെമീന ഇന്നലെയും മൊഴി നൽകിയത്. മകന് മറ്റാരെയും ആക്രമിക്കാൻ കഴിയില്ലെന്നും ഷെമീന പൊലീസിനോട് പറഞ്ഞു. കേസിൽ അഫാനെ മൂന്നാം…

Read More