
ഒന്നര മാസത്തിനുള്ളിൽ സൗദി സന്ദർശിക്കുമെന്ന് ട്രംപ്
ഒന്നര മാസത്തിനുള്ളിൽ സൗദി അറേബ്യ സന്ദർശിക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ദിവസമാണ് അമേരിക്കൻ പ്രസിഡന്റ് തന്റെ ആദ്യ വിദേശ സന്ദർശന തീയതി നിശ്ചയിച്ചത്. അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിനു ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദർശനങ്ങളിലൊന്നാകും റിയാദ് സന്ദർശനം. വമ്പിച്ച വ്യാപാര കരാറുകൾ ഉണ്ടാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് ട്രംപ് വിശദീകരിച്ചു. വാഷിങ്ടണിലെ സൗദിയുടെ നിക്ഷേപത്തിന്റെ മൂല്യം ഒരു ട്രില്യൺ ഡോളറായി ഇരട്ടിയാക്കാനുള്ള സാധ്യതയെക്കുറിച്ച് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച ചെയ്യുമെന്ന് ട്രംപ് നേരത്തേ…