ഹിമാചലിൽ വിനോദസഞ്ചാരികളുമായി പോയ ബസ് തലകീഴായി മറിഞ്ഞു; 31 പേർക്ക് പരിക്ക്

മണ്ഡി: ഹിമാചൽ പ്രദേശിൽ വിനോദസഞ്ചാരികൾ യാത്രചെയ്തിരുന്ന ബസ് തലകീഴായി മറിഞ്ഞു. അപകടത്തിൽ 31 പേർക്ക് പരിക്കേറ്റു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കസോളിലേക്ക് പോകുകയായിരുന്ന ബസ് പുലർച്ചെ നാലുമണിയോടെയാണ് അപകടത്തിൽ പെട്ടത്. ഛണ്ഡീഗഢ് -മണാലി ദേശീയ പാതയിൽ മണ്ഡിക്ക് സമീപത്തായാണ് ബസ് മറിഞ്ഞത്. കുളുവിലെ പാർവതി വാലിയിലുള്ള കസോളിലേക്കായിരുന്നു സംഘത്തിന്റെ യാത്ര. ബസിൽ മൊത്തം 31 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ എല്ലാവരേയും മണ്ഡിയിലെ…

Read More

യുഎഇ ട്രാഫിക് നിയമം: അശ്രദ്ധമായി വാഹനമോടിക്കുന്നവരെ സംഭവസ്ഥലത്ത് തന്നെ അറസ്റ്റ് ചെയ്യും, പിഴയും വർദ്ധിപ്പിച്ചു

അബുദാബി: യുഎഇയിലെ പുതുക്കിയ ഗതാഗത ചട്ടങ്ങൾ പ്രകാരം, അശ്രദ്ധമായി വാഹനമോടിക്കുന്നവരെ ഇപ്പോൾ സംഭവസ്ഥലത്ത് തന്നെ അറസ്റ്റ് ചെയ്യാം, അവർക്ക് ഒരു ലക്ഷം ദിർഹം വരെ പിഴ ഈടാക്കേണ്ടിവരും.ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച്, അശ്രദ്ധമായി വാഹനമോടിക്കുന്നത് തടയുന്നതിൽ പ്രത്യേക ഊന്നൽ നൽകിക്കൊണ്ട്, റോഡ് സുരക്ഷയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾ പരിഹരിക്കുന്നതിനാണ് യുഎഇയിലെ ഗതാഗത നിയമങ്ങളിലെ സമീപകാല അപ്ഡേറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാർച്ച് അവസാനം പ്രാബല്യത്തിൽ വന്ന പുതിയ നടപടികൾ, അപകടകരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാനുള്ള അധികാരം ഉൾപ്പെടെ, ട്രാഫിക്…

Read More

വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം

കോഴിക്കോട് വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് 15 ഓളം പേർക്ക് പരിക്കേറ്റു. വടകരയിൽ നിന്നും മണിയൂരിലേക്ക് പോകുകയായിരുന്ന ബസാണ്‌ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. വടകര പതിയാരക്കര ചോയിനാണ്ടി താഴെ വെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലിൽ ഇരിക്കുകയായിരുന്നു.

Read More

ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാ ക്ലബ്ബിലെ അപകടം, മരണസംഖ്യ 184, കൊല്ലപ്പെട്ടവരിൽ പ്രമുഖ ഗായകനും

സാന്റോ ഡൊമനിഗോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാ ക്ലബ്ബിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ മരണം 184ആയി. 150ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും പെട്ടുകിടക്കുന്നുണ്ടോ എന്നറിയാൻ തെരച്ചിൽ തുടരുകയാണ്.അപകടസമയം 500നും 1000 നും ഇടയിൽ ആളുകൾ നൈറ്റ് ക്ലബിൽ ഉണ്ടായിരുന്നുവെന്നാണ് അനുമാനം. ചൊവ്വാഴ്ചയാണ് പ്രമുഖ നിശാ ക്ലബ്ബിന്റെ മേൽക്കൂര തകർന്ന് വീണത്. ജെറ്റ് സെറ്റ് നിശാ ക്ലബിന്റെ മേൽക്കൂര തകർന്ന് വീഴാനുള്ള കാരണം ഇന്നും അജ്ഞാതമാണ്. തെരച്ചിലിന്റെ രണ്ടാ ദിവസവും വലിയ ക്രെയിനുകളുടെ സഹായത്തോടെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ…

Read More

പൂച്ചയെ രക്ഷിക്കാൻ ബൈക്കിൽനിന്നിറങ്ങി ഓടി; ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂർ മണ്ണുത്തിയിൽ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് വാഹനമിടിച്ചു മരിച്ചു. കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളിയാണ് മരിച്ചത്. 42 വയസായിരുന്നു. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിജോ, നടുറോഡിൽ പൂച്ച കിടക്കുന്നത് കണ്ടപ്പോൾ ഒരു വശത്ത് ബൈക്ക് നിർത്തി പൂച്ചയ്ക്കടുത്തേക്ക് ഓടി. എന്നാൽ എതിരെ വന്ന ലോറി സിജോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിജോയുടെ ജീവൻ രക്ഷിക്കാനായില്ല. പൂച്ചക്കുട്ടിയെ രക്ഷിക്കാനോടിയപ്പോള്‍ ‘ഓടല്ലേടാ’ എന്നു റോഡിന് വശത്തുനിന്നവര്‍ വിളിച്ചുപറഞ്ഞെങ്കിലും സിജോ റോഡ് മുറിച്ചുകടക്കുകയായിരുന്നു….

Read More

അലക്ഷ്യമായ ഡ്രൈവിങ്; അപകട ദൃശ്യം പങ്കുവെച്ച് പൊലീസ്

അലക്ഷ്യമായ ഡ്രൈവിങ്ങും പൊടുന്നനെയുള്ള ലൈൻ മാറ്റവും മൂലമുണ്ടായ കൂട്ടിയിടിയും തുടർന്ന് വാഹനം മറിയുന്നതിൻറെയും വിഡിയോ പങ്കുവെച്ച് അബൂദബി പൊലീസ്. ഇടത്തേ അറ്റത്തെ ലൈനിലൂടെ പോവുകയായിരുന്ന കാർ അതിവേഗം ലൈൻ മാറുകയും മുന്നിൽ പോയ വാഹനത്തെ മറികടന്ന് വീണ്ടും പഴയ ലൈനിലേക്ക് തിരിച്ചുകയറാനും നടത്തിയ ശ്രമത്തിൽ മറ്റൊരു വാഹനത്തെ തട്ടി മറിയുന്നതാണ് വിഡിയോയിൽ കാണുന്നത്. ഇടത്തേ അറ്റത്തെ റോഡ് ബാരിക്കേഡിൽ തട്ടിയാണ് കാർ മറിയുന്നത്. അതേസമയം ഈ കാർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ മറ്റൊരു വാഹനം തലനാരിഴക്കാണ്…

Read More

താമരശ്ശേരി ചുരത്തിൽ ബൈക്കിൽ കാറിടിച്ച് 3 പേർക്ക് അപകടം

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ബൈക്കിലിടിച്ച് കാർ തല കീഴായി മറിഞ്ഞ് മൂന്ന് പേർക്ക് അപകടം.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപത്താണ് ബൈക്കിലിടിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. കർണാടക സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. വെളിമണ്ണ സ്വദേശിയായ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. കുടക് സ്വദേശികളായ കാർ യാത്രക്കാർ ഷെമീർ, ഷെഹീൻ, റെഹൂഖ് ,ബൈക്ക് യാത്രികനായ മുനവ്വർക്കാണ്പരിക്കേറ്റത്. ഏവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.

Read More

അൽഐനിൽ വാഹനം മറിഞ്ഞ്​ കോഴിക്കോട്​ സ്വദേശിനി മരിച്ചു

പെരുന്നാൾ ആഘോഷിക്കാൻ അൽ ഐനിലേക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു. വെള്ളിമാട്കുന്ന് പി.കെ. നസീറിന്റെ ഭാര്യ സജിന ബാനുവാണ് (54) മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം റിസോർട്ടിന് സമീപം ഓഫ് റോഡിൽ മറിയുകയായിരുന്നു. വാഹനമോടിച്ചിരുന്ന മകൻ ജർവ്വീസ് നാസ്, ഭർത്താവ് നസീർ എന്നിവർക്ക് പരിക്കേറ്റു. മൃതദേഹം അൽ ഐൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. മക്കൾ: ഡോ.ജാവേദ്‌ നാസ്‌, ജർവ്വീസ്‌ നാസ്‌ നസീർ. മരുമകൾ: ഡോ.ആമിന…

Read More

റമദാൻ നാളില്‍ അപകടം: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റിലേക്ക് വീണ് അച്ഛനും മകനും ദാരുണാന്ത്യം

കാടാമ്പുഴയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റിലേക്ക് വീണ് അച്ഛനും മകനും ദാരുണാന്ത്യം. മാറാക്കര സ്വദേശി ഹുസൈന്‍, മകന്‍ ഫാരിസ് ബാബു എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്തുമണിയോടെയാണ് സംഭവം. ഇറക്കം ഇറങ്ങി വരുമ്പോഴാണ് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ഫാരിസ് ആണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തൊട്ടടുത്തുള്ള വീട്ടിലെ കിണറ്റില്‍ വീഴുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ആദ്യം വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന…

Read More

തിരുവനന്തപുരത്ത് ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി; രണ്ടു മരണം

തിരുവനന്തപുരം വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി രണ്ടു മരണം. വർക്കല പേരേറ്റിൽ രോഹിണി (53), മകൾ അഖില (19) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിക്കാണ് സംഭവം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പേരേറ്റിൽ കൂട്ടിക്കട തൊടിയിൽ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്കാണ് റിക്കവറി വാഹനം ഇടിച്ചുകയറിയത്. വർക്കല കവലയൂർ റോഡിൽ കൂട്ടിക്കട ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം. അമിതവേഗതയിൽ വന്ന റിക്കവറി വാഹനം ഒരു സ്‌കൂട്ടിയിൽ ഇടിച്ച ശേഷം റോഡിലൂടെ നടന്നു പോവുകയായിരുന്നവരെ ഇടിക്കുകയായിരുന്നു.

Read More