കോഴിക്കോട് 27 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ

കോഴിക്കോട് 27 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ. കുറ്റ്യാടി സ്വദേശി വാഹിദ്, കണ്ണൂർ സ്വദേശികളായ അമർ, ആതിര, വൈഷ്ണവി എന്നിവരെയാണ്‌ ഡാൻസാഫ് സംഘം പിടികൂടിയത്. കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.

Read More

ദേവികുളം തെരഞ്ഞെടുപ്പ് കേസ്: എ രാജയ്ക്ക് സുപ്രീം കോടതിയിൽ വിജയം

എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് സുപ്രീം കോടതി ശരിവെച്ചു. എ രാജയ്ക്ക് പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടായിരുന്നെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി.ഇതോടെ അദ്ദേഹം എംഎൽഎ സ്ഥാനത്ത് തുടരാനാകും.ദേവികുളം തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി നൽകിയ റദ്ദാക്കൽ വിധി സുപ്രീം കോടതി റദ്ദാക്കി.എ രാജ പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹനാണെന്ന് കോടതി വ്യക്തമാക്കി. 1950ന് മുമ്പ് കുടുംബം കുടിയേറിയതായി രാജ നൽകുന്ന രേഖകൾ അംഗീകരിച്ചും കോടതി വിധി നൽകി. എംഎൽഎയായി ഇതുവരെ ലഭിച്ച ആനുകൂല്യങ്ങൾ അദ്ദേഹത്തിന്…

Read More

നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ വിധി ഇന്ന്

തിരുവനന്തപുരത്തെ നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ വിധി ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത് .2017 ഏപ്രിലിൽ ആണ് പ്രതി കേഡൽ ജിൻസൺ രാജ മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയത് ഏപ്രിൽ ഒമ്പതിനു പുലർച്ചെയാണ് ക്ലിഫ് ഹൗസിന് സമീപം ബെയ്ൻസ് കോംപൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവർ കൊല്ലപ്പെട്ടത്.അമ്മ, അച്ഛൻ, സഹോദരി എന്നിവരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ബന്ധുവിന്റെ…

Read More

അപകീർത്തി കേസ്: ഷാജൻ സ്‌കറിയയ്ക്ക് ഉപാധികളോടെ ജാമ്യം

മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയയ്ക്ക് ജാമ്യം. അപകീർത്തികരമായ വാർത്ത നൽകിയെന്ന പരാതിയിലാണ് ഇന്നലെ രാത്രി അറസ്റ്റിലായത്. മാഹി സ്വദേശിനിയായ യുവതി നൽകിയ പരാതിയിലായിരുന്നു നടപടി. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.വ്യക്തിപരമായ ജീവിതത്തെ ബാധിച്ച വാർത്തയാണ് ചാനലിൽ നൽകിയതെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. തുടർന്ന് തിരുവനന്തപുരം സൈബർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് ശേഷം ഷാജനെ വഞ്ചിയൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. രണ്ട് ആൾ ജാമ്യത്തോടെയാണ് ജാമ്യം…

Read More

തൃശൂർ പൂരത്തിന് ആശംസകൾ നേർന്ന് അമിത് ഷാ

തൃശൂർ പൂരത്തിന് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം തന്റെ സന്ദേശം പങ്കുവെച്ചത്. ‘പൂരം ആഘോഷിക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്കും സഹോദരിമാർക്കും ഹൃദയപൂർവ്വം പൂരം ആശംസകൾ,’ എന്നാണ് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. ശക്തൻ തമ്പുരാൻ ആരംഭിച്ച ഈ ആഘോഷം നമ്മുടെ സമ്പന്നമായ ആചാരങ്ങളെയും സാംസ്‌കാരിക ഐക്യത്തെയും പ്രതിനിധീകരിക്കുന്നതാണെന്നും അമിത് ഷാ പറഞ്ഞു.

Read More

കെ-മാറ്റ് 2025: അപേക്ഷ തീയതി മെയ് 15 വരെ നീട്ടി

സംസ്ഥാനത്തെ 2025 അദ്ധ്യയന വർഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 15ന് വൈകുന്നേരം നാല് വരെയാണ് നീട്ടിയത്. കേരള മാനേജ്‌മെന്റ്‌റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷൻ-II) മേയ് 24നാണ് നടക്കുക. കേരളത്തിലെ വിവിധ സർവകലാശാലകൾ, ഡിപ്പാർട്ടുമെന്റുകൾ, ഓട്ടോണമസ് കോളേജുകൾ ഉൾപ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്‌മെന്റ് കോളേജുകൾ എന്നിവയിലെ എംബിഎ പ്രവേശനം ലഭിക്കണമെങ്കിൽ കെ-മാറ്റ് ബാധകമായിരിക്കും. അപേക്ഷ സമർപ്പിക്കേണ്ടത് www.cee.kerala.gov.in ലൂടെയാണ്. ഹെൽപ് ലൈൻ നമ്പർ :…

Read More

പൂരാവേശത്തിൽ തൃശൂർ; കുടമാറ്റം വൈകിട്ട് 5:30-ന്

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്. കണിമംഗലം ശാസ്താവ് വടക്കുംനാഥനിലെത്തി. ഘടകപൂരങ്ങൾ ഓരോന്നായി വടക്കുംനാഥ സന്നിധിയിൽ എത്തിച്ചേരുകയാണ്. ജനസാഗരമാണ് പൂരനഗരിയിലേക്ക് ഒഴുകിയെത്തുന്നത്. പതിനൊന്ന് മണിയോടെ മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇലഞ്ഞിത്തറ മേളം. വൈകിട്ട് അഞ്ചരയ്ക്കാണ് കുടമാറ്റം. തിരുവമ്പാടിയും പാറമേക്കാവും എന്തൊക്കെ സർപ്രൈസായിരിക്കും കാത്തുവയ്ക്കുക എന്നതാണ് ഏവരുടേയും ആകാംക്ഷ. നാളെ രാവിലെ മൂന്ന് മണിക്കാണ് വെടിക്കെട്ട്. നയന മനോഹര കാഴ്ചകളാകും വടക്കുംനാഥ സന്നിധി ഒരുക്കിയിരിക്കുന്നതെന്നതിൽ സംശയമില്ല. ഇന്നലെ ആയിരങ്ങളെ സാക്ഷിയാക്കി നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി…

Read More

കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ചോർച്ച; കോളജിനും അധ്യാപകനുമെതിരെ നടപടി

കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ചോർച്ചയിൽ ഗ്രീൻവുഡ് കോളജിനെയും അധ്യാപകനെതിരെയും നടപടികൾ. കോളജിനുള്ള അനുസൃതമായ അംഗീകാരം അടുത്ത വർഷം നൽകില്ല. ചോദ്യപേപ്പർ ചോർത്തിയ അധ്യാപകനെ 5 വർഷത്തേക്ക് പരീക്ഷാ ചുമതലകളിൽ നിന്ന് വിലക്കി. കോളജ് മാനേജ്‌മെൻറ് 1.5 ലക്ഷം രൂപ പിഴ അടയ്ക്കണം, ചോദ്യപേപ്പർ ചോർന്ന പരീക്ഷകൾ പുന:പരിശോധന ചെയ്യപ്പെടും. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ ഉപസമിതിയുടെ ശിപാർശ പ്രകാരമാണ് തീരുമാനം. സംഭവത്തിൽ പാലക്കുന്നിലെ ഗ്രീൻവുഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഇൻചാർജ് പി. അജീഷിനെ സസ്‌പെൻഡ്…

Read More

‘മൂലയ്ക്കിരുത്താൻ ശ്രമിക്കുന്നെന്ന് സുധാകരൻ തന്നെ പറയുന്നു, പ്രസിഡന്റ് ആരായാലും പ്രശ്‌നമല്ല’; എംവി ഗോവിന്ദൻ

തിരുവനന്തപുരം: കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസിൽ നടക്കുന്നത് പൊട്ടിത്തെറിയാണെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. കോൺഗ്രസ് പ്രസിഡന്റ് ആരായാലും അതൊരു പ്രശ്‌നമല്ല. കോൺഗ്രസിൽ നടക്കുന്ന പൊട്ടിത്തെറി 2026 ആയാലും തീരില്ല. തന്നെ മൂലയ്ക്ക് ഇരുത്താൻ ശ്രമിക്കുകയാണെന്ന് സുധാകരൻ തന്നെ പറയുന്നുണ്ട് എന്നാണ് എംവി ഗോവിന്ദന്റെ പ്രതികരണം. അതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ സുധാകരൻ കണ്ടു. എകെ ആന്റണിയെ കണ്ട് വിഷയത്തിൽ പരാതി അറിയിച്ചിരിക്കുകയാണ് കെ…

Read More

സൗദി എംഒഎച്ചില്‍ വനിത സ്റ്റാഫ്‌നഴ്‌സ് ഒഴിവുകള്‍; നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌നഴ്‌സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ഐസിയു (ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്-അഡല്‍റ്റ്), കാര്‍ഡിയാക് ഐസിയു പീഡിയാട്രിക്, എമര്‍ജന്‍സി റൂം (ഇആര്‍), എന്‍ഐസിയു (ന്യൂബോണ്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), ഓപ്പറേറ്റിംഗ് റൂം-റിക്കവറി (ഒആര്‍) സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള രണ്ടു വീതം ഒഴിവുകളിലേയ്ക്കും, പിഐസിയുവിലെ( പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്) നാല് ഒഴിവുകളിലേക്കും ഡയാലിസിസ്, ഓങ്കോളജി സ്‌പെഷ്യാലിറ്റികളിലെ ഒന്നു വീതം ഒഴിവുകളിലേയ്ക്കും ഇപ്പോള്‍ അപേക്ഷിക്കാം. നഴ്‌സിംഗില്‍ ബി.എസ്.സി പോസ്റ്റ് ബേസിക് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് ഒരു…

Read More