
ശബരിമല ട്രാക്ടർ യാത്ര ഒഴിവാക്കേണ്ടിയിരുന്നത്; എഡിജിപിക്ക് വീഴ്ച സംഭവിച്ചെന്ന് ഡിജിപിയുടെ റിപ്പോർട്ട്
എഡിജിപി എം.ആർ അജിത്കുമാറിന്റെ ശബരിമലയിലെ ട്രാക്ടർ യാത്രയിൽ വീഴ്ച സംഭവിച്ചെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് എഡിജിപി യാത്ര നടത്തിയത്. ഡിജിപി റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. ചട്ടം ലംഘിച്ച് ശബരിമല സന്നിധാനത്ത് ട്രാക്ടർ യാത്ര നടത്തിയതായി എഡിജിപി സമ്മതിച്ചു. ഒഴിവാക്കേണ്ട കാര്യമായിരുന്നുവെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഡിജിപി കർശന നിർദ്ദേശം നൽകിയതായാണ് വിവരം. വിഷയം ഹൈക്കോടതിയുടെ പരിഗണയിലായതിനാൽ നടപടിക്ക് ശുപാർശകളില്ലാതെയാണ് റിപ്പോർട്ട്. ചട്ടവിരുദ്ധമായി എഡിജിപി ശബരിമലയിൽ ട്രാക്ടർ യാത്ര നടത്തുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം…