പാകിസ്താന്‍ ഇനിയും വന്നാല്‍ ഒറ്റക്കെട്ടായി തിരിച്ചടിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

പാകിസ്താന്‍ ഇനിയും വന്നാല്‍ ഒറ്റക്കെട്ടായി തിരിച്ചടിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തിനും ജനങ്ങളുടെ സുരക്ഷിതത്വത്തിനും നേരെയാണ് പാകിസ്താന്‍ വെല്ലുവിളി ഉയര്‍ത്തിയത്. ഭീകരവാദികളെ സ്‌പോണ്‍സര്‍ ചെയ്ത പാകിസ്താനെതിരെ അതിശക്തമായ നടപടിയാണ് ഇന്ത്യന്‍ സൈന്യം സ്വീകരിച്ചത്. രാജ്യസ്‌നേഹമുള്ള എല്ലാവരും ഇന്ത്യ സേനക്കൊപ്പം നില്‍ക്കും. രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ശ്രമങ്ങളുമായി പാകിസ്താൻ ഇനിയും വന്നാല്‍ ഒറ്റക്കെട്ടായി രാജ്യം തിരിച്ചടിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ അഭ്യർഥന. അതുകൊണ്ടു തന്നെ ഇന്ത്യന്‍…

Read More

പൂരക്കാഴ്ചകളിൽ മനം നിറഞ്ഞ് തൃശ്ശൂർ; ജനസാഗരത്തെ ആവേശത്തിലാഴ്ത്തി വർണ വൈവിധ്യങ്ങളുടെ കുടമാറ്റം

പൂര സന്തോഷത്തിൽ മുങ്ങിക്കുളിച്ച് തൃശൂർ. ചെറുപൂരങ്ങളുടെ വരവോടെ ഉണർന്ന നഗരത്തിന്റെ പൂരാവേശം നിറങ്ങൾ നിറഞ്ഞ കുടമാറ്റത്തോടെ അതിന്റെ പാരമ്യത്തിലെത്തി. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ 15 ഗജവീരൻമാർ ഇരുഭാഗങ്ങളിലായി നിരന്ന് കാഴ്ചയുടെ വർണ വിസ്മയം തീർത്തത്. നാളെ പുലർച്ചെ നടക്കാൻ പോകുന്ന ഗംഭീര വെടിക്കെട്ടിനുള്ള കാത്തിരിപ്പിലാണ് പൂരപ്രേമികൾ. പതിവുതെറ്റിക്കാതെ പൂരനഗരിയെ ഉണർത്താൻ കണിമംഗലം ശാസ്താവ് പുലർച്ചെ തന്നെയെത്തി. പിന്നെ ഒന്നിന് പിന്നാലെ ഒന്നായി ഘടകപൂരങ്ങളെട്ടും പൂരനഗരി നിറഞ്ഞു. ചെമ്പൂക്കാവിലമ്മയുടെ തിടമ്പെടുത്തെത്തിയ തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ പൂരനഗരിയെ ആവേശ സാഗരമാക്കി….

Read More

ആക്രി ഗോഡൗണിന് തീപിടിച്ചു; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

കോഴിക്കോട് ആക്രി ഗോഡൗണിന് തീപിടിച്ചു. നടക്കാവ് നാലാം ഗേറ്റിന് സമീപം ആണ് തീപിടിത്തം ഉണ്ടായത്. ഫയർ ഫോഴ്സ് തീ അണക്കാൻ ശ്രമിക്കുകയാണ്. വാഹനങ്ങളുടെ സ്‌പെയർ പാർട്‌സ് ഉൾപ്പെടെ സൂക്ഷിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ മേൽഭാ?ഗം പൂർണമായം കത്തിയമർന്നു.

Read More

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ; ജ്യോതിലാൽ ധനവകുപ്പിലേക്ക്, അദീല അബ്ദുള്ളക്കും മാറ്റം

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളിൽ മാറ്റി നിയമിച്ച് സർക്കാർ ഉത്തരവിട്ടു. കെആർ ജ്യോതിലാൽ, ബിശ്വനാഥ് സിൻബ, പുനീത് കുമാർ, കേശവേന്ദ്ര കുമാർ, മിർ മുഹമ്മദ് അലി, ഡോ.എസ്.ചിത്ര, അദീല അബ്ദുള്ള തുടങ്ങിയവരെയാണ് വിവിധ ചുമതലകളിൽ മാറ്റി നിയമിച്ചത്. കെ.ആർ ജ്യോതിലാലിന് പൊതുഭരണ വകുപ്പിൽ നിന്ന് ധനവകുപ്പിലേക്കാണ് മാറ്റിയത്. ബിശ്വനാഥ് സിൻഹയ്ക്ക് വനം വകുപ്പ് അധിക ചുമതല നൽകി. അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാരിനെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് മാറ്റി. കേശവേന്ദ്രകുമാർ ധനവകുപ്പ്…

Read More

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന് പൂട്ട് വീഴും; നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യബസ്സുകൾ തമ്മിൽ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ് അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയിൽ ബസ് ഉടമകൾ എതിർപ്പ് ഉയർത്തിയാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഉത്തരവിറക്കും.

Read More

ഇന്ത്യ-പാക്ക് സംഘർഷ സാധ്യത; അടിയന്തിര സാഹചര്യം നേരിടാനുള്ള മോക്ഡ്രിൽ നാളെ

ഇന്ത്യ പാകിസ്ഥാൻ സംഘർഷ സാധ്യത ഉയരവെ അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ഡ്രിൽ കേരളത്തിൽ നാളെ നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് നാളെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവിൽ ഡിഫൻസ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങൾ വിലയിരുത്തും. മോക്ക് ഡ്രില്ലിന്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് നിർദ്ദേശം…

Read More

അതിശക്തമായ മഴക്ക് സാധ്യത; 4 ജില്ലകളിൽ മൂന്ന് മണിക്കൂറിലേക്ക് ഓറഞ്ച് അലർട്ട്, ഇടിമിന്നലും ശക്തമായ കാറ്റും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രതാ നിർദേശം 2025 മെയ് 6 (ഇന്ന്) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും;…

Read More

തൃശൂർ ചങ്കിലാണ്, ചങ്കിലാണ് പൂരമെന്ന് സുരേഷ് ഗോപി എം.പി

തൃശൂർ ചങ്കിലാണ്, ചങ്കിലാണ് പൂരമെന്നും, തൃശൂർ പൂരം ഇത്തവണത്തെ ചിതറിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. തൃശൂരിന്റെ എംപിയായ ശേഷം അനുഭവിക്കുന്ന ആദ്യ പൂരമാണിതെന്ന് അദ്ദേഹം പറഞ്ഞു.‘വടക്കുംനാഥനും പാറമേക്കാവും, തിരുവമ്പാടിയും ദേവസ്ഥാനങ്ങളും പൂരപ്പറമ്പുകളും ആണ് ഈ പൂരത്തിന്റെ യഥാർത്ഥ ഹീറോസ്,’ എന്നും സുരേഷ് ഗോപി പറഞ്ഞു. സ്ഥാനവും മന്ത്രിസ്ഥാനവും ആടയാഭരണം മാത്രമാണ്; ഇത്തവണ ഉത്തരവാദിത്തം കൂടിയെന്നും അദ്ദേഹം പറഞ്ഞു.തൃശൂർ പൂരത്തിൻറെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്റലിജൻസിന്റെ നിർദേശങ്ങൾ പൊലീസ് കൃത്യമായി നടപ്പിലാക്കുന്നതായും, ചടങ്ങുകൾ എല്ലാം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; സന്തോഷ് വർക്കിക്ക് ജാമ്യം

സ്ത്രീത്വത്തെ അപമാനിച്ച കേസിൽ വ്ളോഗർ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്ക് ജാമ്യം നൽകി ഹൈക്കോടതി. ചലച്ചിത്ര അഭിനേത്രിമാരെ അപമാനിക്കുന്ന പ്രസ്താവനയിൽ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. ജസ്റ്റിസ് എംബി സ്നേഹലത അധ്യക്ഷയായ ഹൈക്കോടതിയുടെ അവധിക്കാല സിംഗിൾ ബെഞ്ചാണ് സന്തോഷ് വർക്കിക്ക് ജാമ്യം നൽകിയത്. സന്തോഷ് വർക്കിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നും എന്നാൽ പ്രതിയെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമല്ലെന്നും നിരീക്ഷിച്ചാണ് നടപടി. സമാന കുറ്റകൃത്യം ആവർത്തിക്കരുതെന്ന് സന്തോഷ് വർക്കിക്ക് ഹൈക്കോടതി മുന്നറിയിപ്പ് നൽകി….

Read More

ജാഗ്രതാ നിർദേശം;കേരളത്തിലെ ഡാമുകൾക്ക് കൂടുതൽ സുരക്ഷ

ഇന്ത്യ-പാകിസ്താൻ സംഘർഷ സാധ്യതയുമായി ബന്ധപ്പെട്ട്, കേരളത്തിലെ എല്ലാ അണക്കെട്ടുകൾക്കും സുരക്ഷ ശക്തമാക്കാൻ കേന്ദ്ര സർക്കർ നിർദ്ദേശം. തുടർന്ന് വൈദ്യുത ഉൽപ്പാദനവും ജലസേചനത്തിനായുള്ള ഡാമുകളും ഉൾപ്പെടെ കൂടുതൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. വൈദ്യുത ഉൽപ്പാദന കേന്ദ്രങ്ങൾക്കും അധിക സുരക്ഷ ഒരുക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ അടുത്ത നിർദ്ദേശം ലഭിക്കും വരെ ഈ സുരക്ഷ തുടരും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിമാരുടെ യോഗം ചേർന്നു. പടിഞ്ഞാറൻ അതിർത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങൾ ഉടൻ തയ്യാറെടുപ്പ് നടത്താൻ കേന്ദ്രം നിർദേശം നൽകിയിരുന്നു….

Read More