
പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്
പാകിസ്ഥാനിലെ നിരവധി പ്രമുഖ നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഹനിയ അമീർ, മഹിറ ഖാൻ എന്നിവരുടെ അക്കൗണ്ടുകൾ ഉൾപ്പെടെ നിരവധി പേരുടെ പ്രൊഫൈലുകൾ ഇന്ത്യയിൽ വിലക്കിയെന്നാണ് റിപ്പോർട്ട്. അലി സഫർ, സനം സയീദ്, ബിലാൽ അബ്ബാസ്, ഇഖ്‌റ അസീസ്, ഇമ്രാൻ അബ്ബാസ്, സജൽ അലി എന്നിവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഫവാദ് ഖാൻ, വഹാജ് അലി തുടങ്ങിയ പ്രമുഖ താരങ്ങളുടെ അക്കൗണ്ടുകൾക്ക് ഇതുവരെ വിലക്ക് വന്നിട്ടില്ല.നിരവധി ആളുകൾ നടീനടന്മാരുടെ…