
ഗസ്സയിൽ 50,000 ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും പട്ടിണിയിലെന്ന് യുഎൻ പോപ്പുലേഷൻ ഫണ്ട്
ഗസ്സയിൽ 50,000 ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് യുഎൻ പോപ്പുലേഷൻ ഫണ്ട് (UNFPA). അവിടെ കുട്ടികൾ അകാല ജനനം, മരണം, സ്ഥിരമായ ആരോഗ്യ പ്രശ്നങ്ങൾ എന്നിവ പോലുള്ളവ കൊണ്ട് ജീവന് ഭീഷണി നേരിടുന്നു. ലോകാരോഗ്യ സംഘടനയും ഇതേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമം സാധാരണക്കാരെ പ്രത്യേകിച്ച് കുട്ടികളെ കൊല്ലുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഗസ്സയിലുടനീളമുള്ള സഹായ വിതരണ കേന്ദ്രങ്ങളിൽ കൂട്ടക്കൊലപാതകങ്ങളുടെ എണ്ണത്തിൽ…