പത്ര മുതലാളിയായി അജു വർഗ്ഗീസ്; ‘പടക്കുതിര’ ഏപ്രിൽ 24ന് തിയറ്ററുകളിൽ

അജു വർഗ്ഗീസ് നായക വേഷത്തിലെത്തുന്ന ‘പടക്കുതിര’ എന്ന ചിത്രം ഏപ്രിൽ 24ന് തിയറ്ററുകളിൽ എത്തും. നന്ദകുമാർ എന്ന പത്ര മുതലാളിയായാണ് ചിത്രത്തിൽ അജു എത്തുന്നത്. തൊണ്ണൂറുകളിൽ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോൻറെ മകനായ നന്ദകുമാർ തൻറെ ചെയ്തികളിലൂടെ അച്ഛൻ ഉണ്ടാക്കിയ പ്രശസ്തി കളഞ്ഞുകുളിക്കുന്നതും അയാളുടെ സ്ഥാപനത്തിലേക്ക് രവിശങ്കർ എന്ന റിപ്പോർട്ടർ എത്തുന്നതോടെയുള്ള ചില തുടർ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. കോമഡി ആക്ഷൻ ഡ്രാമ ജോണറിലുള്ളതാണ് ചിത്രം. സാലോൺ സൈമൺ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ…

Read More

‘തുടരു’മിനോട് ക്ലാഷുവെച്ച് രജനികാന്ത്, വീണ്ടും തിയറ്ററിലേക്ക്

മോഹൻലാൽ നായകനാകുന്ന ചിത്രമാണ് തുടരും. ചിത്രത്തിന്റെ റിലീസ് ഏപ്രിൽ 25നാണ്. അന്ന് തമിഴകത്തൊരു റീ റിലീസുമുണ്ട്. രജനികാന്ത് നായകനായ കൾട്ട് ഹിറ്റ് ചിത്രം ബാഷയാണ് വീണ്ടും പ്രദർശനത്തിന് എത്തുന്നത്. ചിത്രം റീമാസ്റ്റർ ചെയ്താകും എത്തുക. ഫോർകെ ക്വാളിറ്റിയോടെ ഡോൾബി അറ്റ്‌മോസിലാണ് ചിത്രം എത്തുക. 1995 ജനുവരി 12നാണ് ചിത്രം റിലീസ് ചെയ്തത്. നഗ്മയും പ്രധാന കഥാപാത്രമായ രജനികാന്ത് ചിത്രത്തിൽ രഘുവരൻ, ജനഗരാജു, ദേവൻ, ശശികുമാർ, വിജയകുമാർ, ആനന്ദ്‌രാജ്, ചരൺ രാജ്, കിട്ടി, സത്യപ്രിയ, യുവറാണി, അൽഫോൺസ, ഹേമലത,…

Read More

പതിനൊന്നാം ദിവസം 7.4 കോടി, വൻ തിരിച്ചുവരവുമായി അജിത്ത്

ഗുഡ് ബാഡ് അഗ്ലിയുടെ ആകെ കളക്ഷനിൽ സർപ്രൈസ് മുന്നേറ്റം. പതിനൊന്നാം ദിനം ചിത്രം 7.4 കോടി രൂപയാണ് നേടിയത്. ഗുഡ് ബാഡ് അഗ്ലി 212 കോടിയാണ് ആകെ നേടിയിരിക്കുന്നത്. ആദിക് രവിചന്ദjd സംവിധാനം നിർവഹിച്ച ചിത്രം കേരളത്തിൽ നിന്ന് മാത്രമായി ഒരാഴ്ചയിൽ 3.63 കോടി രൂപയാണ് നേടിയിരിക്കുന്നത്. അജിത് കുമാറിന്റെ ആക്ഷൻ കോമഡി ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാർ നായകനായി വരുമ്പോൾ ചിത്രത്തിൽ നായിക തൃഷയാണ്. പ്രഭു, അർജുൻ ദാസ്, പ്രസന്ന, സുനിൽ,…

Read More

താൻ മരിച്ചു എന്ന രീതിയില്‍ വന്ന വ്യാജപ്രചരണത്തിനെതിരെ രസകരമായ കുറിപ്പുമായി ജി വേണുഗോപാല്‍ രം​ഗത്ത്

മലയാളത്തിന്‍റെ പ്രിയപ്പെട്ട ഗായകനായ ജി വേണുഗോപാല്‍ മരിച്ചു എന്ന രീതിയില്‍ വന്ന വ്യാജപ്രചരണത്തിനെതിരെ രസകരമായ കുറിപ്പുമായി ജി വേണു​ഗോപാൽ തന്നെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. തന്‍റെ സ്കൂള്‍ ഗ്രൂപ്പിലെ അംഗങ്ങളാണ് ഇത് ശ്രദ്ധയില്‍പ്പെടുത്തിയത് എന്ന് ജി വേണുഗോപാല്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ‘മരണം കീഴടക്കി, കണ്ണീരായി ഗായകന്‍ ജി വേണുഗോപാല്‍’ എന്ന ടൈറ്റിലില്‍ ഒരു സ്ക്രീന്‍ ഷോട്ടാണ് ഗായകന്‍ പങ്കുവച്ചിരിക്കുന്നത്. മല്ലു റോക്ക്സ് 123 എന്ന ഹാന്‍റില്‍ വഴിയാണ് ഈ പ്രചരണം വന്നത് എന്ന്…

Read More

നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ! ഷൈൻ ടോം ചാക്കോയുടെ ദി പ്രൊട്ടക്ടർ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഷൈൻ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ദി പ്രൊട്ടക്ടർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അമ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ റോബിൻസ് മാത്യു നിർമ്മിച്ച് ജി.എം. മനു സംവിധാനം നി‍ർവഹിക്കുന്ന ചിത്രമാണ് ‘ദി പ്രൊട്ടക്ടർ’. ‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ബൈബിള്‍ വാചകം ടാഗ് ലൈനാക്കിയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി നിൽക്കുന്ന ഷൈനിന്‍റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ,…

Read More

പരിശോധനയ്ക്കിടെ ഇറങ്ങി ഓടിയ സംഭവത്തിൽ ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകാൻ പോലീസ്

കൊച്ചിയിലെ ഹോട്ടലിൽ നടന്ന ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയ സംഭവത്തിൽ നോട്ടീസ് നൽകി വിളിപ്പിക്കാൻ പോലീസ് തീരുമാനം. വെള്ളിയാഴ്ച തന്നെ ഷൈനിന് നോട്ടീസ് കൈമാറും. ഇറങ്ങിയോടിയത് എന്തിനാണെന്നും ഒളിച്ച് കടന്ന് സംസ്ഥാനം വിട്ടത് എന്തിനാണെന്നും വിശദീകരിക്കാണമെന്നാണ് പോലീസിന്റെ ആവശ്യം. ഷൈനിന്റെ പേരിൽ നിലവിൽ കേസുകൾ രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ സംസ്ഥാനത്തിന് പുറത്ത് പോയി നടനെ പിടികൂടേണ്ട ആവശ്യമില്ലെന്ന് നാർക്കോട്ടിക്‌സ് എസിപി അബ്ദുൾ സലാം പറഞ്ഞു. തുടർ നടപടികൾ മേലുദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം…

Read More

കാരവനിൽ ലഹരി ഉപയോഗം പതിവ്: ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിർമാതാവ്

നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിർമ്മാതാവ് ഹസീബ് മലബാർ രംഗത്ത്. നടന്റെ ലഹരി ഉപയോഗത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹസീബ് തുറന്നടിച്ചത് നമുക്കു കോടതിയിൽ കാണാം എന്ന സിനിമാ ചിത്രീകരണത്തിനിടെ നടൻ ശ്രീനാഥ് ഭാസി ലഹരിമരുന്ന് ആവശ്യപ്പെട്ടെന്ന് ഹസീബ് മലബാർ തുറന്ന് പറഞ്ഞു. സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു ദിവസം പുലർച്ചെ മൂന്നുമണിക്ക് ശ്രീനാഥ് ഫോണിൽ വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടെന്നും ഷൂട്ടിങ് ലൊക്കേഷനിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുമായിരുന്നെന്നും നടന്റെ നിസ്സഹകരണം മൂലം ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും ഹസീബ് ഫേസ്ബുക്ക്…

Read More

മോശമായി പെരുമാറിയ ആ നടൻ ഷൈൻ ടോം ചാക്കോ; വിൻ സി

സിനിമ ഷൂട്ടിങ്ങിനിടെ മോശമായി പെരുമാറിയ ആ നടൻ ഷൈൻ ടോം ചാക്കോയാണെന്ന് നടി വിൻ സി.അലോഷ്യസ് വ്യക്തമാക്കി. സംഭവത്തിൽ താരസംഘടനയായ അമ്മയ്ക്ക് വിൻ സി. പരാതി നൽകി. ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നും സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചായിരുന്നു സംഭവമെന്നും പരാതിയിലുണ്ട്. താരസംഘടനയ്ക്ക് പുറമേ ഫിലിം ചേംബറിനും വിൻസി പരാതി നൽകിയിട്ടുണ്ട്. ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടപടി വേണമെന്ന് സിനിമാ മേഖലയിൽനിന്നുതന്നെ ആവശ്യമുയർന്നിട്ടുണ്ട്. അടുത്തിടെ ആലപ്പുഴയിലെ ഹൈബ്രിഡ് ലഹരി കേസുമായി ബന്ധപ്പെട്ടും ഷൈന്റെ പേര് ഉയർന്നുവന്നിരുന്നു….

Read More

ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ

ഡാൻസാഫ് പരിശോധക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ.നടി വിൻസി അലോഷ്യസിന്‍റെ പരാതിക്ക് കൊച്ചിയിലെ ഹോട്ടലിൽ പരിശോധന നടത്തുന്ന സമയത്താണ് സംഭവം. ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയത്. ഇന്നലെ രാത്രിയാണ് പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. പോലീസ് സംഘം എത്തി ഷൈൻ…

Read More

ശ്രീവിദ്യയുടെ വിൽപ്പത്രം തന്റെ പേരിലാണെങ്കിലും അതില്‍ നിന്ന് ഒരു മൊട്ടുസൂചി പോലും എടുത്തിട്ടില്ലെന്ന് ഗണേഷ് കുമാര്‍

അന്തരിച്ച നടി ശ്രീവിദ്യയുടെ വിൽപ്പത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിച്ച് നടനും മന്ത്രിയുമായ ഗണേഷ് കുമാര്‍ രം​ഗത്ത്. ശ്രീവിദ്യയുടെ വില്‍പത്രം തന്റെ പേരിലാണെങ്കിലും അതില്‍ നിന്ന് ഒരു മൊട്ടുസൂചി പോലും താന്‍ എടുത്തിട്ടില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഐഇ മലയാളത്തിന്റെ പോഡ്കാസ്റ്റിലാണ് ഗണേഷ് കുമാര്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. ഗണേഷ് കുമാറിനെതിരെ ശ്രീവിദ്യയുടെ സഹോദര ഭാര്യ വിജയലക്ഷ്മി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ പവര്‍ ഓഫ് അറ്റോണി ഗണേഷിന്റെ പേരിലാണെന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് എന്ത് സംഭവിച്ചെന്ന്…

Read More