ആരാധ്യയ്ക്ക് വിവാഹമോചന വാർത്തകളറിയില്ല; ഫോണില്ല, ഗൂഗിൾ ചെയ്യാറുമില്ല: അഭിഷേക് ബച്ചൻ
ബോളിവുഡിലെ താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും പിരിയുകയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തേ സജീവമായിരുന്നു. ഈ വിവാദ വാർത്തകളിൽ നിന്ന് മകൾ ആരാധ്യയെ എങ്ങനെയാണ് അകറ്റി നിർത്തിയതെന്ന് വെളിപ്പെടുത്തുകയാണ് അഭിഷേക് ബച്ചൻ. 14 വയസ്സുള്ള ആരാധ്യക്ക് സ്വന്തമായി മൊബൈൽ ഫോൺ ഇല്ലെന്ന് അഭിഷേക് പറയുന്നു. “അവൾക്ക് 14 വയസ്സാണ്. സുഹൃത്തുക്കളുമായി സംസാരിക്കണമെങ്കിൽ പോലും അമ്മയുടെ (ഐശ്വര്യയുടെ) ഫോണിലേക്കാണ് വിളിക്കേണ്ടത്. ഇത് ഞങ്ങൾ വളരെ മുമ്പ് തന്നെ എടുത്ത തീരുമാനമാണ്. അവൾക്ക് ഇൻ്റർനെറ്റ് ആക്സസ് ഉണ്ട്, പക്ഷെ…

