ഗൾഫിലെ ആഡംബര വീടുകളിൽ ഷാരൂഖ് ഖാനെ പിന്തുടർന്ന്, ഖത്തറിലെ ഒരു അവധിക്കാല വസതിയിൽ നിക്ഷേപം നടത്തി സെയ്ഫ് അലി ഖാൻ

ദുബായ്: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ തന്റെ വളർന്നുവരുന്ന റിയൽ എസ്റ്റേറ്റ് പോർട്ട്ഫോളിയോയിലേക്ക് മറ്റൊരു ഉയർന്ന വിലാസം കൂടി ചേർത്തു – ഇത്തവണ, ഖത്തറിലെ ദോഹയിൽ ഒരു ആഡംബര അവധിക്കാല വസതി.54 കാരനായ താരം അടുത്തിടെ സെന്റ് റെജിസ് മാർസ അറേബ്യ ദ്വീപിലെ എക്സ്‌ക്ലൂസീവ് ആയ ദി പേൾ എന്ന പ്രോപ്പർട്ടി വാങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു. മുംബൈയിൽ നടന്ന ഒരു പത്രസമ്മേളനത്തിൽ ഖാൻ ഏറ്റെടുക്കൽ സ്ഥിരീകരിച്ചു. ”ഒരു അവധിക്കാല വസതിയോ രണ്ടാമത്തെ വീടോ ആലോചിക്കൂ. എനിക്ക്…

Read More

കള്ളപ്പണം വെളുപ്പിക്കൽ കേസ്; നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹൈദരാബാദ് ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളായ സായ് സൂര്യ ഡെവലപ്പേഴ്‌സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി മഹേഷ് ബാബുവിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഏപ്രിൽ 27 ന് ഹാജരാകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഈ സ്ഥാപനങ്ങൾ നടത്തുന്ന റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ പ്രോത്സാഹിപ്പിച്ചെന്നാരോപിച്ചാണ് നടപടി. സായ് സൂര്യ ഡെവലപ്പേഴ്‌സ് മഹേഷ് ബാബുവിന് 5.9 കോടി രൂപ നൽകിയതായി ഇ.ഡി വൃത്തങ്ങൾ പറയുന്നു. ഔദ്യോഗിക ബാങ്കിങ്…

Read More

കടുവാക്കുന്നേൽ കുറുവച്ചനായി സുരേഷ് ഗോപി; ‘ഒറ്റക്കൊമ്പൻ’ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്‍റെ രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. അറക്കുളം ശ്രീധർമശാസ്താ ശ്രീ മഹാദേവ ക്ഷേത്രത്തിൽ സുരേഷ് ഗോപി, പൂജപ്പുര രാധാകൃഷ്ണൻ, വഞ്ചിയൂർ പ്രവീൺ, ഗോപൻ ഗുരുവായൂർ,രാജ് മോഹൻ എന്നിവരും നിരവധിജൂനിയർ കലാകാരന്മാരും പങ്കെടുക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചു തുടങ്ങിയത്. ജനുവരിയിൽ ആദ്യ ഘട്ട ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയാക്കിയിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രി…

Read More

ഇൻ്റേണൽ കമ്മിറ്റി യോഗത്തിൽ വിൻസിയോട് ക്ഷമാപണം നടത്തി ഷൈൻ; കടുത്ത നടപടി ഉണ്ടായേക്കില്ല

നടന്‍ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് നൽകിയ പരാതി ഒത്തുതീർപ്പിലേക്ക്. തനിക്ക് ഉണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും പരാതിയില്ലെന്നും വിൻസി ഐസിസിയെ അറിയിച്ചു. സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന വിന്‍സി അലോഷ്യസിന്റെ പരാതിയിൽ, നടന് താക്കീത് നല്‍കാനുള്ള തീരുമാനമാകും ‘അമ്മ’യുടെ ഇന്റേണല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ടാകുകയെന്നാണ് നിലവിലെ സൂചന. കഴിഞ്ഞദിവസം നടന്ന ഐ.സി യോഗത്തില്‍ വിന്‍സിയോട് ഷൈന്‍ ടോം മാപ്പ് പറയുകയും ഇനി മോശമായി പെരുമാറില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തെന്നാണ് വിവരം….

Read More

ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ വിൻസി അലോഷ്യസിന്റെ പരാതിയിൽ സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് പുരോഗമിക്കുന്നു

ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ വിൻസി അലോഷ്യസിന്റെ പരാതിയിൽസൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് പുരോഗമിക്കുന്നു നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് നൽകിയ പരാതിയിൽ സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മിറ്റിയുടെ തെളിവെടുപ്പ്കൊച്ചിയിൽ പുരോഗമിക്കുന്നു. വിൻസി അലോഷ്യസും ഷൈൻ ടോം ചാക്കോയും നാലംഗ കമ്മറ്റിക്ക് മുന്നിൽ ഹാജരായി. ഇന്റേണൽ കമ്മറ്റിയുടെ അന്തിമ തീരുമാനം കണക്കിലെടുത്തായിരിക്കും സിനിമ സംഘടനകൾ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടി എടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരിക. ഉച്ചക്ക് ശേഷം നടന്ന ഫിലിം…

Read More

ജനപ്രിയ വനിത താരങ്ങൾ; ബോളിവുഡിനെ പിന്തള്ളി സാമന്ത ഒന്നാമത്

ഇന്ത്യൻ സിനിമയിലെ നിലവിലെ ജനപ്രിയ വനിത താരങ്ങളുടെ ഏറ്റവും പുതിയ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഒർമാക്സ് മീഡിയ. പട്ടിക പുറത്തു വന്നതോടെ ദക്ഷിണേന്ത്യൻ താരങ്ങൾ വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. ആദ്യ 10ൽ 7 സ്ഥാനങ്ങളിലും ഇടം പിടിച്ച് ദക്ഷിണേന്ത്യൻ താരങ്ങൾ ആധിപത്യം പുലർത്തി. മാർച്ചിലെ പട്ടികയാണ് പുറത്തുവിട്ടത്. സാമന്ത റൂത്ത് പ്രഭു ആണ് ഒന്നാം സ്ഥാനത്ത്. 2025 തുടക്കം മുതൽ തന്നെ സാമന്ത ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വനിത താരമായി തുടരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിപരമായ പോരാട്ടങ്ങൾക്കിടയിലും വൻ…

Read More

20 വർഷം പഴക്കമുള്ള സിനിമ, കളക്ഷൻ അമ്പരപ്പിക്കുന്നത്

വിജയ് നായകനായി വന്ന ഹിറ്റ് ചിത്രമാണ് സച്ചിൻ. വിജയ് നായകനായ സച്ചിൻ 18ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തിയിരുന്നു. 59000 ടിക്കറ്റുകളാണ് അഡ്വാൻസായി ബുക്ക് മൈ ഷോയിലൂടെ വിറ്റഴിക്കപ്പെട്ടത് എന്നും റിലീസിന് തമിഴ്‌നാട്ടിൽ നേടിയത് രണ്ട് കോടി ആണെന്നും രണ്ടാം ദിവസം 1.50 കോടിയും മൂന്നാം ദിവസം 1.75 കോടിയും ആകെ നേട്ടം 5.25 കോടി ആണെന്നുമാണ് പുതിയ റിപ്പോർട്ട്. 2005 ഏപ്രിൽ 14നായിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്തത്. സച്ചിൻ ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടായിരുന്നു പ്രദർശനത്തിനെത്തിയത്….

Read More

നടി ജനനി അയ്യർ വിവാഹിതയാവുന്നു,വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടി

മലയാളം-തമിഴ് ചലച്ചിത്ര നടി ജനനി അയ്യർ വിവാഹിതയാവുന്നു.പൈലറ്റായ സായിറോഷനാണ് വരൻ.വർഷങ്ങളായി നടിയുടെ അടുത്ത സുഹൃത്താണ് സായി റോഷൻ. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ജനനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു അവൻ ഇവൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ജനനി അഭിനയരം ഗത്തെത്തിയത്. ത്രീ ഡോട്ട്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ചു. അശോക് സെൽവന്റെ നായികയായി എത്തിയ തെഗിഡി എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മാചുക, അതേ കൺകൾ, ബലൂൺ, ബഗീര, കൂർമൻ, വേഴം തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ വേഷമിട്ടു. സെവൻത് ഡേ,…

Read More

ഷൈനെതിരെ തെളിവ് കിട്ടിയില്ല; ആവശ്യമെങ്കിൽ വീണ്ടും ചോദ്യംചെയ്യും: കമ്മിഷണർ

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിൽ തെളിവ് കിട്ടിയിട്ടില്ലെന്ന് കൊച്ചി കമ്മിഷണർ പുട്ട വിമലാദിത്യ. വിവരശേഖരണത്തിനുശേഷം ആവശ്യമെങ്കിൽ ഷൈനിനെ വീണ്ടും ചോദ്യംചെയ്യും. ഷൈൻ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് ഔദ്യോഗികമായി പറയാറായിട്ടില്ലെന്നും സിനിമ മേഖലയിലെ മറ്റുള്ളവർ ലഹരി ഉപയോഗിക്കുന്നുവെന്ന് ഷൈൻ പറഞ്ഞിട്ടില്ലെന്നും കമ്മിഷണർ പറഞ്ഞു. സജീർ അടക്കമുള്ള ലഹരിവിൽപനക്കാരെ നിരീക്ഷിക്കുന്നുണ്ടെന്നും കൂടുതൽ വകുപ്പുകൾ ചേർക്കുമോ എന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും കമ്മിഷണർ പറഞ്ഞു. അന്വേഷണസംഘം സ്ഥലത്തെത്തിയപ്പോൾ ഹോട്ടലിൽനിന്ന് ഓടിയത് ഗുണ്ടകളെ കണ്ടതിനാലെന്ന ഷൈനിൻറെ മൊഴി വിശ്വസിക്കാനാകില്ലെന്നും…

Read More

വിജയ് ദേവരകൊണ്ടയുടെ ‘കിങ്ഡം’ തിയറ്ററിലെത്താൻ വൈകിയേക്കും;

വിജയ് ദേവരകൊണ്ട ബോക്‌സ് ഓഫിസിൽ വൻ വിജയം നേടിയിട്ട് കുറച്ചു നാളായി. അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രമായ ‘ഫാമിലി സ്റ്റാർ’ വൻ പരാജയമായിരുന്നു. സംവിധായകൻ ഗൗതം തിന്നനൂരിയുമായി വിജയ് ദേവരകൊണ്ട ഒന്നിക്കുന്ന ‘കിങ്ഡം’ എന്ന ആക്ഷൻ ചിത്രത്തിൻറെ നിർമാണം പുരോഗമിക്കുകയാണ്. മേയ് 30ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിനെ റിലീസ് വൈകും എന്നാണ് പുതിയ വാർത്തകൾ. അനിരുദ്ധാണ് ‘കിങ്ഡ’ത്തിന് സംഗീതം ഒരുക്കുന്നത്. പശ്ചാത്തല സംഗീതം അനിരുദ്ധ് ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്നാണ് വിവരം. കൂടാതെ നിരവധി പ്രോജക്ടുകളുടെ തിരക്കിലായതിനാൽ…

Read More