മൂന്ന് വർഷത്തിനിടെ ഇന്ത്യൻ യൂട്യൂബർമാർക്ക് ലഭിച്ചത് 21,000 കോടി

മൂന്ന് വർഷത്തിനിടെ, ഇന്ത്യൻ ക്രിയേറ്റർമാർക്ക് യു ട്യൂബ് പ്രതിഫലമായി നൽകിയത് 21,000 കോടി രൂപ. കഴിഞ്ഞദിവസം മുംബൈയിൽ നടന്ന വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് സമ്മിറ്റിൽ (വേവ്‌സ്) യൂ ട്യൂബിന്റെ ഇന്ത്യൻ സി.ഇ.ഒ നിയാൽ മോഹനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ കണ്ടന്റ് ക്രിയേറ്റർമാരുടെ രാജ്യമായി മാറിയതിനാൽ വൻ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തിൽ 850 കോടി രൂപയാണ് നിക്ഷേപിക്കുക. 2024ൽ, ഇന്ത്യയിൽ 10 കോടിയിലധികം ചാനലുകൾ ഉള്ളടക്കം അപ്ലോഡ് ചെയ്തു. ഇവയിൽ 15,000-ത്തിലധികം…

Read More

‘തുടരും’ സിനിമയുടെ വ്യാജപതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചു; നിയമ നടപടിയെന്ന് നിർമാതാവ്

മോഹൻലാൽ നായകനായ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് പുറത്ത് . ടൂറിസ്റ്റ് ബസിലാണ് സിനിമ പ്രദർശിപ്പിച്ചത്. നടൻ ബിനു പപ്പുവിന് വിദ്യാർഥിയാണ് പ്രദർശനത്തിന്റെ വീഡിയോ അയച്ചു നൽകിയത്.നിയമനടപടി സ്വീകരിക്കുമെന്ന് നിർമാതാവ് എം.രഞ്ജിത്ത് അറിയിച്ചു. മലപ്പുറത്ത് നിന്ന് വാഗമണിലേക്ക് ടൂറ് പോയ ബസിലാണ് സിനിമ പ്രദർശിപ്പിച്ചതെന്നാണ് വിവരം.ബസ് ബ്ലോക്കിൽപ്പെട്ട് നിർത്തിയിട്ടപ്പോൾ ഒരു വിദ്യാർഥി പുറത്ത് നിന്ന് വീഡിയോ എടുക്കുകയായിരുന്നു.

Read More

പ്രമുഖ നടനെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി നിര്‍മ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

പ്രിന്‍സ് സിനിമയുടെ ലോഞ്ചിംഗ് വേളയില്‍ പ്രമുഖ നടനെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി നിര്‍മ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഒരു താരത്തിനെതിരെയും പറയാൻ കഴിയാത്ത സാഹചര്യമാണ് ഇവിടെ എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. ഒരാളെ താരമാക്കുന്നതിന് മുൻകൈയ്യെടുക്കുന്നത് നിർമ്മാതാക്കളാണ് എന്നും ലിസ്റ്റിന്‍ പറഞ്ഞു. താരത്തിന്റെ ആരാധകർ സമൂഹ മാധ്യമം വഴി ആക്രമിക്കുകയാണ്. താന്‍ നിവിനെതിരെ പരാമർശം നടത്തിയിട്ടില്ലെന്നും ലിസ്റ്റിന്‍ പറഞ്ഞു. ലിസ്റ്റിൻ മലയാള സിനിമയെ ഒറ്റിയെന്ന നിര്‍മ്മാതാവ് സാന്ദ്രാ തോമസിന്റെ ആരോപണത്തോടും ലിസ്റ്റിന്‍ പ്രതികരിച്ചു. മലയാള സിനിമയുടെ കണക്കുകൾ പുറത്തു വിടുന്നത്…

Read More

പൊലീസ് വലയത്തിൽ വേടന്റെ പരിപാടി; പ്രവേശനം 8000 പേർക്ക്

ഇടുക്കി: വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇടുക്കിയിലെ സർക്കാർ വാർഷിക ആഘോഷ പരിപാടിയിൽ ഇന്ന് പാടും. വൈകീട്ട് 7 മണിക്ക് വാഴത്തോപ്പ് സ്‌കൂൾ മൈതാനത്തിൽ നടക്കുന്ന സംഗീതനിശയിലേക്ക് പരമാവധി 8000 പേർക്ക് മാത്രമാണ് പ്രവേശനം. സ്ഥല പരിമിതി മൂലമാണ് തീരുമാനം. കൂടുതൽ പേർ എത്തുന്ന സാഹചര്യം ഉണ്ടായാൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പേർ എത്തിയാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക് ചെയ്യും. അനിയന്ത്രിതമായ സാഹചര്യം ഉണ്ടായാൽ പരിപാടി റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള…

Read More

‘മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തി; ലിസ്റ്റിനെ പുറത്താക്കണം’; സാന്ദ്രാ തോമസ്

മലയാളത്തിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവനയിൽ വിവാദം കത്തുകയാണ്. ലിസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി നടിയും നിർമാതാവുമായ സാന്ദ്ര തോമസ് രംഗത്തെത്തി. ലിസ്റ്റിന്റെ പ്രസ്താവന മലയാളത്തിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണെന്ന് അവർ പറഞ്ഞു. ലിസ്റ്റിൻ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ ഭാരവാഹിത്വത്തിൽ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്നും സാന്ദ്ര ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. സാന്ദ്ര തോമസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹിക്കും…

Read More

എൽ ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി

എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര താരം ഉർവശി കേന്ദ്ര കഥാപാത്രമാകുന്ന എൽ ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകർന്ന് വിനീത് ശ്രീനിവാസൻ ആലപിച്ച ‘കാവലാണെ…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മെയ് രണ്ടിന് പ്രദർശനത്തിനെത്തുന്ന ചിത്രം ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നു. ഫോസിൽ ഹോൾഡിംഗ്‌സ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത് ….

Read More

ലാല്‍ജോസ് ചിത്രം കോലാഹലത്തിൻ്റെ ട്രെയ്‍ലര്‍ എത്തി

സംവിധായകൻ ലാൽജോസ് ചിത്രം കോലാഹലത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു മരണവീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഭഗവാൻ ദാസൻ്റെ രാമരാജ്യം എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രം തീർത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്. നവാഗതനായ വിശാൽ വിശ്വനാഥൻ ആണ് ചിത്രത്തിൻ്റെ കഥ,…

Read More

നൗ യു സീ മി 3യുടെ ട്രെയിലര്‍ പുറത്തു വിട്ടു

ഒരു കൂട്ടം മാന്ത്രികരുടെ കഥ പറഞ്ഞ സിനിമയാണ് 2013 ൽ പുറത്തിറങ്ങിയ നൗ യു സീ മി. ചിത്രത്തിന്‍റെ രണ്ടാം ഭാഗവും വന്നിട്ടുണ്ട്. ജെസ്സി ഐസൻബർഗ്, വുഡി ഹാരെൽസൺ, ഡേവ് ഫ്രാങ്കോ, ഇസ്ല ഫിഷർ, മാർക്ക് റഫലോ എന്നിവർ അഭിനയിച്ച മാജിക് പ്രമേയമുള്ള ഈ ഹീസ്റ്റ് ചലച്ചിത്ര പരമ്പര ആഗോളതലത്തില്‍ തന്നെ വലിയ പ്രേക്ഷക പ്രശംസയാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ മൂന്നാം ഭാഗം ഒരുങ്ങുകയാണ്‌. പ്രധാന താരങ്ങളെ കൂടാതെ ചില പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. അരിയാന ഗ്രീൻബ്ലാറ്റ്, ഡൊമിനിക്…

Read More

തരുൺ മൂർത്തിയുടെ പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടു

തിയറ്ററിൽ റെക്കോഡ് കളക്ഷനുമായി മുന്നോട്ട് പോകുന്ന മോഹൻലാൽ ചിത്രം തുടരുമിന് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തുന്ന പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. യുവ താരം നസ്ലിൻ ഗഫൂർ തമിഴ് നടൻ അർജുൻ ദാസ്, ഗണപതി എന്നിവരാണ് ആഷിഖ് ഉസ്മാന്‍റെ പ്രൊഡക്ഷനിലെത്തുന്ന ചിത്രത്തിൽ നായകൻമാരായി എത്തുന്നത്. ഇവരോടൊപ്പം ഫഹദ് ഫാസിലും വമ്പൻ റോളിൽ എത്തുന്നുണ്ട്. ടോർപെടൊ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിനു പപ്പു ആണ്. ജിംഷി ഖാലിദ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. സുഷിൻ ശ്യാം…

Read More

അടിനാശം വെള്ളപ്പൊക്കം എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം സംവിധായകൻ എ ജെ വർ​ഗീസ് ഒരുക്കുന്ന പുതിയ ചിത്രമായ അടിനാശം വെള്ളപ്പൊക്കം എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മലയാള സിനിമയിലേക്ക് ഒരു പുതിയ നിർമാണ കമ്പനിയുടെ വരവും ഈ സിനിമയിലൂടെ അടയാളപ്പെടുത്തുകയാണ്. സൂര്യ ഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ പി ആണ് ചിത്രം നിർമിക്കുന്നത്. നടി ശോഭനയാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്തത്. ആർ ജയചന്ദ്രൻ, എസ് ബി മധു, താര…

Read More