കേരളത്തിന് നേട്ടം; 10 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 10 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രി (96.74 ശതമാനം), മലപ്പുറം നിലമ്പൂര്‍ ജില്ലാ ആശുപത്രി (92 ശതമാനം), കുടുംബാരോഗ്യ കേന്ദ്രങ്ങളായ പാലക്കാട് മരുതറോഡ് (96.38 ശതമാനം), ആലപ്പുഴ താമരകുളം (95.08 ശതമാനം), ഭരണിക്കാവ് (91.12 ശതമാനം), വയനാട് വാഴവറ്റ (95.85 ശതമാനം), കൊല്ലം പുനലൂര്‍ നഗര കുടുംബാരോഗ്യ കേന്ദ്രം (95.33 ശതമാനം), ജനകീയ ആരോഗ്യ കേന്ദ്രങ്ങളായ കൊല്ലം മടത്തറ (87.52…

Read More

വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോർജ്

വേനല്‍ക്കാലമായതിനാല്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലത്ത് ജല സ്രോതസ്സുകളില്‍ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പര്‍ക്കം കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവര്‍ ശ്രദ്ധിക്കണം. വാട്ടര്‍ ടാങ്കുകള്‍ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിംഗ് പൂളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി,…

Read More

റീയൂണിയൻ ദ്വീപുകളിൽ ചിക്കൻഗുനിയ വ്യാപനം, കേരളം കരുതിയിരിക്കണം: ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേർന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയൻ ദ്വീപുകളിൽ ചിക്കൻഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തിൽ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കൻഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയൻ ദ്വീപുകളിൽ തുടങ്ങി നമ്മുടെ നാട് ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. എണ്ണത്തിൽ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയൻ ദ്വീപുകളിൽ ഇപ്പോൾ ചിക്കൻഗുനിയയുടെ വ്യാപനമുണ്ട്. പതിനയ്യായിരത്തോളം ആളുകൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും നവജാതശിശുക്കൾ ഉൾപ്പെടെ ഒട്ടേറെ ആളുകൾ ആശുപത്രികളിൽ…

Read More

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യ മന്ത്രി

ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായതെന്നും അന്ന് റീയൂണിയന്‍ ദ്വീപുകളില്‍ തുടങ്ങി നമ്മുടെ നാട് ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. എണ്ണത്തില്‍ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയന്‍ ദ്വീപുകളില്‍ ഇപ്പോള്‍ ചിക്കന്‍ഗുനിയയുടെ വ്യാപനമുണ്ട്. പതിനയ്യായിരത്തോളം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും നവജാതശിശുക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ…

Read More

വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിച്ചാൽ കേസ്; സോഷ്യൽ മീഡിയയിൽ പ്രത്സാഹിപ്പിച്ചാലും കുടുങ്ങുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങൾ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണ്. അതിനാൽ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരവും നടപടി സ്വീകരിക്കുന്നതാണ്. സംസ്ഥാനത്ത് പ്രതിവർഷം 400 ഓളം പ്രസവങ്ങൾ വീട്ടിൽ വച്ച് നടക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ആകെ രണ്ട് ലക്ഷത്തോളം പ്രസവങ്ങളാണ് നടന്നത്. അതിൽ 382 പ്രസവങ്ങൾ വീട്ടിലാണ് നടന്നത്. അതിഥി തൊഴിലാളികളുടെ…

Read More

ആശ വര്‍ക്കര്‍മാരുടെ വേതനപരിഷ്‌കരണം; കമ്മിറ്റിയുമായി മുന്നോട്ടെന്ന് വീണാ ജോര്‍ജ്

ആശ വര്‍ക്കര്‍മാരുടെ വേതന പരിഷ്‌കരണത്തിനുള്ള കമ്മിറ്റിയുമായി സര്‍ക്കാര്‍ മുന്നോട്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരു ഐഎഎസ് ഓഫീസര്‍ ആയിരിക്കും കമ്മിറ്റിയുടെ ചുമതല വഹിക്കുകയെന്നും ഒരുവിഭാഗം ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് തന്നെയാണ് സര്‍ക്കാരിനുള്ളതെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാന്‍ നടത്തിയ മൂന്ന് യോഗത്തിലും മറ്റ് രണ്ടുയോഗത്തിലും സമരം അവസാനിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ അവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. വേതന പരിഷ്‌കരണത്തിന് കമ്മിറ്റിയെ നിയോഗിക്കണമെന്നത് കമ്മിറ്റിയിലെടുത്ത തീരുമാനമാണ്. ആ തീരുമാനവുമായി മുന്നോട്ടുപോകും. കമ്മിറ്റിയില്‍ ആരോഗ്യവകുപ്പിന് പുറമെ ധനകാര്യവകുപ്പിന്റെയും…

Read More

ആശവർക്കർമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സംസ്ഥാന സർക്കാർ

സമരം നടത്തുന്ന ആശവർക്കർമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സംസ്ഥാന സർക്കാർ. നാളെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലായിരിക്കും ചർച്ച നടത്തുക. വൈകീട്ട് മൂന്ന് മണിക്ക് ചർച്ച നടത്തുമെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ആശമാരെ ആരോഗ്യമന്ത്രി ചർച്ചക്ക് വിളിക്കുന്നത്. നാളെ നടക്കുന്ന ചർച്ചയിൽ മറ്റ് തൊഴിലാളി സംഘടനകളും പ​ങ്കെടുക്കും. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി പ്രതിനിധികളും ചർച്ചയിൽ പ​ങ്കെടുക്കും. ഉന്നയിച്ച ആവശ്യങ്ങളിൽ ഉത്തരവ് വരാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന് ആശമാർ അറിയിച്ചു. ഓണറേറിയം കൂട്ടുന്ന കാര്യത്തിൽ ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ്…

Read More

ആശാ വർക്കർമാരുടെ അടക്കം 4 വിഷയങ്ങൾ കേന്ദ്രത്തെ അറിയിച്ചെന്ന് മന്ത്രി വീണ ജോർജ്

ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര ആരോഗ്യമന്ത്രിയിൽ നിന്ന് കിട്ടിയതായി മന്ത്രി വീണ ജോർജ്. ഇൻസെൻറീവ് വർധനയും, കോബ്രാൻഡിംഗിലെ കുടിശ്ശിക നൽകുന്നതും പരിശോധിക്കുമെന്ന് ജെ പി നദ്ദ പറഞ്ഞതായി കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രം തുക വർധിപ്പിക്കാതെ സംസ്ഥാനത്തിന് ഒന്നും ചെയ്യാനാവില്ലെന്നും വീണ ജോർജ് വ്യക്തമാക്കി. പാർലമെൻറിൽ അര മണിക്കൂറോളം നേരം വീണ ജോർജ് ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണ ജോർജ്. ആശമാർക്കുള്ള ഇൻസെൻ്റീവ് ഉയർത്തുന്ന…

Read More

ആശമാരുടെ ഇൻസന്റീവ് വർദ്ധന കേന്ദ്ര പരിഗണനയിൽ ;ജെ.പി നഡ്ഡയുമായി മന്ത്രി വീണാ ജോർജ് കൂടിക്കാഴ്ച നടത്തി.

ആശാ വർക്കർമാരുടെ ഇൻസന്റീവ് വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആശമാരുടെ സമരവുമായി ബന്ധപ്പെട്ട് നഡ്ഡയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ആശമാരുടെ പ്രശ്‌നങ്ങൾ കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്തു.ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അഭ്യർഥനകൾ അദ്ദേഹത്തെ അറിയിച്ചുവെന്നും വീണ ജോർജ് പറഞ്ഞു. ഇൻസെന്റീവ് വർധിപ്പിക്കുന്നതും ആശമാരെ തൊഴിൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങൾ മന്ത്രിയുമായി സംസാരിച്ചു.ഇൻസെന്റീവ് വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു….

Read More

വീണാ ജോർജ് ഡൽഹിയിൽ; ഉച്ചതിരിഞ്ഞ് ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും

ആരോഗ്യ മന്ത്രി വീണാ ജോർജ് ഡൽഹിയിലെത്തി. ചൊവ്വാഴ്ച രാവിലെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മന്ത്രി, അവിടെനിന്നും കേരള ഹൗസിലേക്ക് തിരിച്ചു. ഉച്ചതിരിഞ്ഞ് രണ്ടരക്ക് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി വീണാ ജോർജ് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ആശമാരുടെ പ്രശ്നങ്ങൾ ഉൾപ്പെടെ ചർച്ചയാകും. സമരത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ തവണ ഡൽഹിയിലെത്തിയ മന്ത്രി, നഡ്ഡയെ കാണാതെ മടങ്ങിയത് വിവാദമായിരുന്നു. ക്യൂബൻ സംഘത്തെ കാണാൻ ഡൽഹിയിലെത്തിയ വീണ, നഡ്ഡയുമായി കൂടിക്കാഴ്ചക്ക് സമയം തേടിയിരുന്നെങ്കിലും പാർലമെന്റ് നടക്കുന്ന സമയമായതിനാൽ അനുമതി ലഭിച്ചില്ല. തുടർന്ന്…

Read More