ഉക്രെയ്നും മിഡിൽ ഈസ്റ്റും സംബന്ധിച്ച വിഷയങ്ങളിൽ പുടിനുമായി ചർച്ച നടത്താൻ ഖത്തർ അമീർ മോസ്‌കോയിലെത്തി

ഉക്രെയ്ൻ, മിഡിൽ ഈസ്റ്റ് വിഷയങ്ങളിൽ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ചർച്ചകൾക്കായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി വ്യാഴാഴ്ച മോസ്‌കോയിലെത്തി, വളരെ പ്രധാനപ്പെട്ടതാണെന്ന് ക്രെംലിൻ വിശേഷിപ്പിച്ച യാത്ര. രണ്ട് നേതാക്കളും നിരവധി വിഷയങ്ങളിൽ ‘ഗൗരവമായ സംഭാഷണം’ നടത്തുമെന്നും വിവിധ കരാറുകളിൽ ഒപ്പുവെക്കുമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ‘പല മേഖലാ, ലോക കാര്യങ്ങളിലും ഖത്തറിന്റെ പങ്ക് ഇപ്പോൾ അമിതമായി വിലയിരുത്താൻ പ്രയാസമാണ്. ഖത്തർ ഞങ്ങളുടെ നല്ല പങ്കാളിയാണ്, റഷ്യൻ-ഖത്തർ ബന്ധം വളരെ ചലനാത്മകമായി…

Read More

മോദിയെ വീണ്ടും പ്രശംസിച്ച് ശശി തരൂർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പുകഴ്ത്തി കോൺഗ്രസ് എം.പി ശശി തരൂർ രം​ഗത്ത്. ​യുക്രെയ്ൻ യുദ്ധത്തിൽ മോദി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ചുകൊണ്ടാണ് തരൂർ രംഗത്തെത്തിയത്. തന്റെ മുൻ നിലപാട് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് മോദിയുടെ നിലപാടിനെ അദ്ദേഹം പുകഴ്ത്തിയത്. ഡൽഹിയിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു തുൂരിന്റെ പരാമർമശം. 2022 ഫെബ്രുവരിയില നരേന്ദ്ര മോദിയുടെ നയത്തെ താൻ പാർലമെന്റിൽ എതിർത്തിരുന്നു. യു.എൻ ചാർട്ടറിന്റെ ലംഘനമായതിനാലാണ് താൻ യുക്രെയ്ൻ വിഷയത്തിലെ നിലപാടിനെ എതിർത്തത്. അതിർത്തി കടന്ന ഒരു രാജ്യത്തിന്റെ പരമാധികാരം ഇല്ലാതാക്കുന്ന…

Read More

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കൽ: സൗദി മധ്യസ്ഥതയിൽ ചർച്ച ഇന്ന്

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കൽ സംബന്ധിച്ച് സൗദി മധ്യസ്ഥതയിൽ നടക്കുന്ന ചർച്ച ഇന്ന്. ഇതിന് മുന്നോടിയായി യുക്രൈൻ പ്രസിഡണ്ട് വ്‌ളാദ്മിർ സെലൻസ്‌കിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും സൗദിയിലെത്തി. യു.എസുമായുള്ള സമാധാന ചർച്ചക്ക് മുന്നോടിയായി യുക്രൈൻ പ്രസിഡണ്ട് വ്‌ളാദ്മിർ സെലൻസ്‌കി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രിയാണ് യുക്രൈൻ പ്രസിഡണ്ട് ജിദ്ദയിലെത്തിയത്. മികച്ച വരവേൽപാണ് സെലൻസ്‌കിക്ക് സൗദി കിരീടാവകാശി നൽകിയത്. സെലൻസ്‌കിക്ക് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും സൗദി കിരീടാവകാശിയെ കണ്ട് ചർച്ച നടത്തി. ജിദ്ദയിൽ…

Read More

യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാൻ ഒന്നും ചെയ്തില്ല; വിമർശനവുമായി ട്രംപ്

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാമറും ഫ്രഞ്ച് പ്രസിഡന്‍റ്  ഇമ്മാനുവല്‍ മാക്രോണും യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തിലെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.  വൈറ്റ് ഹൗസില്‍ ഇരുവരുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്‍റെ വിമര്‍ശനം.  ‘മാക്രോണ്‍ എന്‍റെ നല്ല സുഹൃത്താണ്,കെയിര്‍ സ്റ്റാമറെ ഞാന്‍ കണ്ടിട്ടുണ്ട് അദ്ദേഹം ഒരു നല്ല വ്യക്തിയാണ്. പക്ഷേ യുദ്ധം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തില്ല’ ട്രംപ് പറഞ്ഞു. യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കിയും ട്രംപും തമ്മില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരം ഒരു കൂടിക്കാഴ്ച തീരുമാനിച്ചത്….

Read More

യുക്രൈൻ-റഷ്യ യുദ്ധം; ‘ട്രംപ് വിചാരിച്ചാൽ യുദ്ധം നിർത്താം, അത് അദ്ദേഹത്തിന് മാത്രമേ സാധിക്കൂ’: യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി

യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഡൊണാൾഡ് ട്രംപിന്റെ പങ്ക് ഊന്നിപ്പറഞ്ഞ് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി. യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ സഹായിക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ ശേഷിയിൽ സെലെൻസ്‌കി ശക്തമായ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കവെയാണ് സെലെൻസ്‌കി രണ്ടാംവട്ടവും അധികാരത്തിൽ എത്തിയ ട്രംപിനെ പുകഴ്ത്തിയത്. സംഘർഷം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ സമ്മർദ്ദത്തിലാക്കാൻ കഴിയുന്ന “ശക്തനായ മനുഷ്യൻ” എന്നാണ് ട്രംപിനെ അദ്ദേഹം വിശേഷിപ്പിച്ചത്. “അദ്ദേഹം ഞങ്ങളുടെ ഭാഗത്ത് നിൽക്കുകയും മധ്യത്തിൽ തുടരാതിരിക്കുകയും ചെയ്‌താൽ, യുദ്ധം…

Read More

യുക്രെയ്ൻ ജനതയെ പിന്തുണയ്ക്കണം; റഷ്യൻ ആക്രമണം അതിരുകടന്നത്: ജോ ബൈഡൻ

റഷ്യൻ ആക്രമണം അതിരുകടന്നതാണെന്നും യുക്രെയ്ൻ ജനതയെ പിന്തുണയ്ക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്നിലെ വൈദ്യുതി ഉൽ‌പാദന മേഖല ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിലാണ് ബൈഡന്റെ പ്രതികരണം. ‘‘ ഈ ആക്രമണം അതിരുകടന്നതാണ്. റഷ്യയ്ക്കെതിരായ പ്രതിരോധത്തിൽ യുക്രെയ്ൻ ജനതയെ അടിയന്തരമായി പിന്തുണയ്ക്കേണ്ടതിന്റെ ഓർമപ്പെടുത്തൽ’’ – ബൈഡൻ പറഞ്ഞു. ഇരുനൂറോളം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യ യുക്രെയ്നിന്റെ വൈദ്യുതി ഉൽപാദന ഗ്രിഡ് തകർത്തത്. ഒരു ദശലക്ഷം ആളുകളുടെ വൈദ്യുതി ഇല്ലാതാക്കിയ അതിശക്തമായ ആക്രമണം എന്നാണ് ബൈഡൻ ഇതിനെ വിശേഷിപ്പിച്ചത്. ഈ…

Read More

യുക്രൈനിൽ വീണ്ടും റഷ്യയുടെ മിസൈൽ ആക്രമണം ; വൈദ്യുതി വിതരണം നിലച്ചു

യുക്രെയിനിൽ വീണ്ടും റഷ്യൻ മിസൈൽ ആക്രമണം. വൈദ്യുതി വിതരണ സംവിധാനത്തിന് നേരെയാണ് മിസൈൽ ആക്രമണമുണ്ടായത്. 188 മിസൈലുകളും ഡ്രോണുകളും റഷ്യ ഉപയോഗിച്ചതായി യുക്രൈൻ ആരോപിച്ചു. വൈദ്യുതി ബന്ധം നിലച്ചു. പുനസ്ഥാപിക്കാനുളള നടപടികൾ പുരോഗമിക്കുന്നതായി യുക്രൈൻ ഊർജ്ജ മന്ത്രി അറിയിച്ചു. യുക്രൈൻ നഗരങ്ങളായ ഒഡെസ, ക്രോപ്പിവ്‌നിറ്റ്‌സ്‌കി, ഖാർകിവ്, റിവ്‌നെ, ലുട്‌സ്‌ക് എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ സ്‌ഫോടനശബ്ദം കേട്ടതായി ഉക്രേനിയൻ വാർത്താ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തു. വ്യോമ സേന തലസ്ഥാനത്ത് പ്രവർത്തിക്കുന്നതായും ജനങ്ങൾ ഷെൽറ്ററിനുളളിൽ തന്നെ കഴിയണമെന്നും കീവ് മേയർ…

Read More

‘യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കാൻ റഷ്യയ്ക്ക് താൽപര്യം: പുട്ടിൻ‌

യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കാൻ റഷ്യയ്ക്ക് താൽപര്യമുണ്ടെന്ന് പ്രസിഡന്റ് വ്‍ലാഡിമിർ പുട്ടിൻ‌. ചർച്ചകൾ അവസാനിപ്പിച്ചത് തങ്ങളല്ല, യുക്രെയ്ൻ പക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം വിഷയം ഉന്നയിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ ആശങ്കകളെ റഷ്യ അഭിനന്ദിക്കുന്നുവെന്നും പുട്ടിൻ പറഞ്ഞു. ‘‘പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുമ്പോൾ, ഓരോ തവണയും അദ്ദേഹം ഇക്കാര്യം ഉന്നയിക്കുകയും തന്റെ പരിഗണനകൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതിന് ഞങ്ങൾ അദ്ദേഹത്തോട് നന്ദിയുള്ളവരാണ്’’ – പുട്ടിൻ പറഞ്ഞു.  വരും വർഷങ്ങളിൽ ആഗോള സാമ്പത്തിക വളർച്ചയുടെ ഭൂരിഭാഗവും…

Read More

‘റഷ്യൻ-യുക്രെയ്ൻ യുദ്ധത്തിന് എത്രയും വേഗം പരിഹാരം കാണും’: സെലൻസ്‌കിക്ക് ഉറപ്പ് നൽകി മോദി

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ-യുക്രെയ്ൻ യുദ്ധത്തിന് എത്രയും വേഗം പരിഹാരം കാണുന്നതിനുള്ള എല്ലാ സഹായവും ഉറപ്പുനൽകുന്നതായി യുഎസ് സന്ദർശനത്തിനിടെ മോദി ആവർത്തിച്ചു. ഒരു മാസത്തിനുള്ളിൽ മോദിയും സെലൻസ്‌കിയും തമ്മിൽ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ഓഗസ്റ്റ് 23ന് പ്രധാനമന്ത്രിയുടെ യുക്രെയ്ൻ സന്ദർശനവേളയിൽ ഇരുനേതാക്കളും ചർച്ച നടത്തിയിരുന്നു. മൂന്നുദിവസത്തെ പ്രധാനമന്ത്രിയുടെ യുഎസ് പര്യടനത്തിനിടെ തിങ്കളാഴ്ച ന്യൂയോർക്കിൽവച്ചാണ് സെലൻസ്‌കിയെ കണ്ടത്. ഓഗസ്റ്റിലെ യുക്രെയ്ൻ സന്ദർശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം…

Read More

‘റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കാൻ പരിപൂർണ പിന്തുണ’; പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണം, പ്രധാനമന്ത്രി നരേന്ദ്രമോദി

റഷ്യ -യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണം. യുദ്ധം മാനവരാശിക്കാകെ ഭീഷണിയാണെന്നും മോദി പറഞ്ഞു. പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്കുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഡോണൾഡ് ടസ്കുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണത്തിലും മോദി പങ്കെടുക്കുന്നുണ്ട്. ഇതിന് ശേഷം പോളണ്ടിൽ നിന്ന് ട്രെയിനിൽ മോദി യുക്രെയിനിലേക്ക് പോകും. പോളണ്ടിലെ അതിർത്തി നഗരമായ ഷെംഷോയിൽ നിന്ന് പത്തു മണിക്കൂർ ട്രെയിൻ യാത്ര നടത്തിയാവും…

Read More