
‘സുപ്രീംകോടതി വിധി; ഫാസിസ്റ്റ് പ്രവണതകൾക്കിടയിലും നിയമവാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നുള്ളതിന്റെ തെളിവ്’
കോഴിക്കോട്: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി ഇന്ത്യയിലെ ഫാസിസ്റ്റ് പ്രവണതകൾക്കിടയിലും നിയമവാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നുള്ളതിന്റെ തെളിവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ?ഗോവിന്ദൻ. കോഴിക്കോട് അതിരൂപതാധ്യക്ഷൻ ഡോ. വർഗീസ് ചക്കാലക്കലിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേ?ഹം. ഇന്ത്യയിലെ ഫാസിസ്റ്റ് പ്രവണതകൾക്കിടയിലും കോർപ്പറേറ്റ് ഹിന്ദുത്വ വത്കരണ അജണ്ട നടപ്പിലാക്കാൻ ശ്രമിച്ചുക്കൊണ്ടിരിക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ പശ്ചാത്തലത്തിലും നിയമവാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് സുപ്രീം കോടതി വിധിയിലൂടെ രാജ്യം മനസിലാക്കുന്നത്. ജൂഡിഷ്യറിക്ക് അതിന്റെതായ…