
കാഴ്ച കുറയുന്നതില്‍ മനോവിഷമം; 3 മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന് അമ്മ ആത്മഹത്യ ചെയ്തു
മലപ്പുറം മഞ്ചേരി പുൽപ്പറ്റ ഒളമതിലിൽ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒളമതിൽ ആലുങ്ങാ പറമ്പിൽ മിനിമോളും (42) ഇവരുടെ മൂന്ന് മാസം പ്രായമായ ആണ്‍ കുഞ്ഞുമാണ് മരിച്ചത്. കാഴ്ച കുറയുന്നതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ച 5.30 ഓടെയായിരുന്നു സംഭവം. സഹോദരഭാര്യയാണ് മിനിമോളുടെ മൃതദേഹം ആദ്യം കണ്ടത്. തുടർന്നുള്ള അന്വേഷണത്തിലാണ് കുളിമുറിയിലെ ബക്കറ്റിൽ കുഞ്ഞിൻ്റെ മൃതദേഹം കണ്ടത്തിയത്. ബക്കറ്റിൽ തലകീഴായി കിടക്കുന്ന…