
കൊണ്ടോട്ടിയിൽ വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ
മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബയാണ് (20) മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി ഗവ. കോളജിൽ രണ്ടാം വർഷ ബി.എ ഉറുദു വിദ്യാർഥിയാണ്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുള്ളപ്പോൾ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056, 0471-2552056)