
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിലെ വിയോജനക്കുറിപ്പ് പുറത്തുവിട്ട് രാഹുൽ ഗാന്ധി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട് താൻ നൽകിയ വിയോജനക്കുറിപ്പ് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിഷയത്തിൽ സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ തിരക്കിട്ടുള്ള നിയമനം ശരിയല്ലെന്നും ഭരണഘടനാവിരുദ്ധമെന്നും രാഹുൽ ചൂണ്ടിക്കാട്ടുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കണ്ടെത്താനുള്ള യോഗത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്തിരുന്നു. യോഗത്തിൽ താൻ നൽകിയ വിയോജനക്കുറിപ്പാണ് രാഹുൽ ഗാന്ധി എക്സിലൂടെ പുറത്തുവിട്ടിരിക്കുന്നത്. എക്സിക്യൂട്ടീവ് ഇടപെടലുകളില്ലാത്ത ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ ഏറ്റവും അടിസ്ഥാനപരമായ വശം, മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറെ തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ്….