കാണ്ഡഹാർ വിമാനറാഞ്ചലിലെ സൂത്രധാരൻ അബ്ദുൽ റൗഫ് അഷറും ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു

ഓപ്പറേഷൻ സിന്ദൂരിൽ കാണ്ഡഹാർ വിമാന റഞ്ചലിലെ സൂത്രധാരൻ അബ്ദുൽ റൗഫ് അഷറും കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. മസൂദ് അസറിൻ്റെ സഹോദരൻ ആണ് കൊല്ലപ്പെട്ട അബ്ദുൽ റൗഫ്. മസൂദ് അസദിൻ്റെ കുടുബംത്തിലെ10 പേരും അടുപ്പമുള്ള 4 പേരും കൊല്ലപ്പെട്ടതായി വിവരം ഇന്നലെ പുറത്ത് വന്നിരുന്നു. അതേസമയം, പഹൽ​ഗാം ഭീകരാക്രമണം കാരണമാണ് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്തതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രതികരിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയോട് ആണ് ഇക്കാര്യം പറഞ്ഞത്. സ്ഥിതി കൂടുതൽ വഷളാക്കാൻ ഇന്ത്യ…

Read More

സർവകക്ഷിയോഗം അവസാനിച്ചു; സ്ഥിതിഗതികൾ വിലയിരുത്തി മോദി

ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ 100 ഭീകരർ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ന് നടന്ന സർവകക്ഷി യോഗത്തിലാണ് ഓപ്പറേഷൻ സിന്ദൂരിന്റെ വിശദാംശങ്ങൾ രാജ്‌നാഥ് സിങ് പുറത്തുവിട്ടത്. പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഒൻപത് ഭീകരപരിശീലന ക്യാംപുകളാണ് ഇന്ത്യ തകർത്തത്. പാക്കിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങൾ തകർത്ത ‘ഓപ്പറേഷൻ സിന്ദൂറി’ന് ശേഷം സൈനിക നടപടികളെ കുറിച്ച് വിശദീകരിക്കുന്ന സർവകക്ഷിയോഗത്തിൽ രാജ്നാഥ് സിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസാന്നിധ്യത്തിലായിരുന്നു യോഗം ചേർന്നത്. രാജ്നാഥ് സിങിന് പുറമെ,…

Read More

ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരണവുമായി പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരണവുമായി പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥന്‍ ലഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍. ഓപ്പറേഷൻ സിന്ദൂറിനെ സ്വാഗതം ചെയ്യുകയാണ്. ഭീകരതയ്ക്ക് അവസാനം കുറിക്കണമെന്ന് ഹിമാൻഷി പറഞ്ഞു. പഹൽഗാമിൽ ഭർത്താവിനെയടക്കം കൊലപ്പെടുത്തിയ ശേഷം പോയി മോദിയോട് ചോദിക്കാനാണ് ഭീകരവാദികൾ പറഞ്ഞത്. ഇതാ ഞങ്ങള്‍ ചോദിച്ചു. ഈ ഓപ്പറേഷൻ അവസാനിപ്പിക്കരുതെന്നും ഭീകരതയ്ക്ക് അവസാനം കുറയ്ക്കണമെന്നും ഹിമാൻഷി നർവാൾ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരതയുടെ അവസാനത്തിന്റെ തുടക്കമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഭീകരവാദത്തിന് രാജ്യം ശക്തമായ സന്ദേശമാണ്…

Read More

ഇന്ത്യ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് പാകിസ്ഥാൻ; നിഷേധിച്ച് ഇന്ത്യ

കറാച്ചിയിലും ലാഹോറിലുമടക്കം പാകിസ്ഥാനിലെ ഒമ്പത് നഗരങ്ങളിൽ ഇന്ത്യ ഡ്രോണ്‍ ഉപേയാഗിച്ച് ആക്രമണം നടത്തിയെന്ന് പാകിസ്ഥാൻ. 12 ഡ്രോണുകള്‍ വെടിവെച്ചിട്ടുവെന്നും പാകിസ്ഥാൻ അവകാശപ്പെട്ടു. ആക്രമണങ്ങളിൽ നാല് സൈനിക ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റുവെന്നും പാകിസ്ഥാൻ സൈന്യത്തിന്‍റെ പബ്ലിക് റിലേഷൻസ് ഡയറക്ടര്‍ ജനറൽ ലെഫ്റ്റ്നന്‍റ് ജനറൽ അഹമ്മദ് ഷെരീഫ് വാര്‍ത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. ഇന്ത്യൻ ഡ്രോണ്‍ ആക്രമണ ഭീഷണിയിലാണ് പാകിസ്ഥാനിലെ പ്രധാന നഗരങ്ങളെന്നാണ് പാകിസ്ഥാന്‍റെ അവകാശ വാദം. ഇസ്രായേൽ നിർമ്മിത ഹാരോപ് ഡ്രോൺ ഇന്ത്യ ഉപയോഗിച്ചെന്നും ഇത് ഉപയോഗിച്ചാണ് വ്യാപകമായി ആക്രമണം നടത്തിയതെന്നുമാണ് പാക്…

Read More

രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടക്കുകയും 430 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു

പാകിസ്താൻ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സായുധ സേന മിസൈൽ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശത്തെ തുടർന്ന് രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചിടുക. 430 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. രാജ്യത്ത് ഷെഡ്യൂൾ ചെയ്ത മൊത്തം സർവീസിന്റെ മൂന്ന് ശതമാനമാണ് റദ്ദാക്കിയത്. എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയർ എന്നീ…

Read More

എന്റെ നിലപാട് ഇരുരാജ്യങ്ങൾക്കുമൊപ്പം; ഡോണൾഡ് ട്രംപ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്നതിനിടയിൽ നിലപാട് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെങ്കിൽ ഞാൻ അവിടെയുണ്ടാകുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം എത്രയും പെട്ടെന്ന് തീർക്കണമെന്നാണ് ആഗ്രഹമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇതൊരു മോശം അവസ്ഥയാണ്. രണ്ടുകൂട്ടരോടൊപ്പം നിൽക്കുന്നതാണ് എന്റെ നിലപാട്. ഇരു രാജ്യങ്ങളെയും എനിക്ക് നന്നായി അറായാം. അവർ ഈ പ്രശ്‌നം പരിഹരിക്കുന്നതാണ് എനിക്ക് കാണേണ്ടത്. രണ്ട് രാജ്യങ്ങളും തിരിച്ചടിച്ചു. ഇനി നിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് രാജ്യങ്ങളോടൊപ്പവും ഞാൻ നിൽക്കുമെന്നും…

Read More

ഓപ്പറേഷൻ സിന്ദൂർ: 21 ഭീകര കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞു, ആക്രമിച്ചത് 9 എണ്ണം മാത്രം, ഇന്ന് സർവകക്ഷി യോഗം

ഓപ്പറേഷൻ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന നൽകി കേന്ദ്രം. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളിൽ കഴിഞ്ഞ രാത്രി ആക്രമിച്ചത് 9 എണ്ണം മാത്രമാണ്. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാൻ മടിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണക്കാരെ ആക്രമിച്ചാൽ തക്കതായ തിരിച്ചടി നൽകാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകി. അതേസമയം ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ ആഭ്യന്തര, പ്രതിരോധ മന്ത്രിമാർ പങ്കെടുക്കും. അതിനിടെ…

Read More

രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ ഒരുമിച്ചു നിൽക്കാമെന്ന് മുഖമന്ത്രി പിണറായി വിജയൻ

ഓപ്പറേഷൻ സിന്ദൂറിന് കേരളത്തിന്റെ പിന്തുണ. സർക്കാരും പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ നൽകുന്നുവെന്ന് മുഖമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ നൽകുന്നു. അത്തരം നടപടികളോടൊപ്പം തന്നെ പഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും പാകിസ്താനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല എന്നുറപ്പു, വരുത്താനും ഉള്ള…

Read More

കൊല്ലപ്പെട്ട ഭീകരന്റെ സംസ്കാര ചടങ്ങിൽ ഐഎസ്ഐ, പാക് പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി സൂചന

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരന്റെ സംസ്കാര ചടങ്ങിൽ പാകിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്ഐയുടെയും പാക് പോലീസിന്റെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യാക്കൂബ് മുഗൾ എന്ന ഭീകരന്‍റെ സംസ്കാര ചടങ്ങിൽ ഐഎസ്ഐ, പാക് പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടിയുള്ള നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുസഫറാബാദിലെ ബിലാല്‍ ടെറര്‍ ട്രെയിനിംഗ് ക്യാമ്പിന്റെ മേൽനോട്ടം വഹിക്കുന്നയാളാണ് യാക്കൂബ് മുഗൾ.

Read More

ഓപ്പറേഷൻ സിന്ദൂർ: ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ നിർണായക വിജയമെന്ന് പ്രധാനമന്ത്രി

ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടി ഓപ്പറേഷൻ സിന്ദൂർ അഭിമാനകരമായ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദ കേന്ദ്രങ്ങളെയും ഭീകരരുടെ ലക്ഷ്യങ്ങളെയും ഈ നീക്കത്തിലൂടെ തകർക്കാൻ ആയെന്നുംപ്രധാനമന്ത്രി മന്ത്രിസഭാ സമിതി യോഗത്തിൽ പറഞ്ഞു. നാളെ രാവിലെ 11 മണിക്ക് സർവകക്ഷിയോഗം ചേരും. രാജനാഥ് സിങ്ങും അമിത് ഷായും സർവകക്ഷി യോഗത്തിൽ പങ്കെടുക്കും.പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിച്ചു. ആഭ്യന്തരമന്ത്രി രണ്ടുമണിക്ക് പ്രത്യേക യോഗം വിളിച്ചു. സേനാ ഉദ്യോഗസ്ഥന്മാർ യോഗത്തിൽ പങ്കെടുത്തു. അതിർത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിക്കും. അതിർത്തി…

Read More