
ദേശീയ നേതൃത്വത്തിലും അഴിച്ചുപണി പരിഗണനയിൽ; കേരളം പിടിക്കാൻ ‘കർണാടക മോഡൽ’ നീക്കവുമായി കോൺഗ്രസ്
കോൺഗ്രസ് സംഘടനാ നേതൃതലത്തിൽ കാര്യമായ അഴിച്ചുപണിക്ക് കോൺഗ്രസ്. ബെലഗാമിൽ നടക്കുന്ന കോൺഗ്രസിൻ്റെ വിശാല പ്രവർത്തകസമിതിയിൽ ഇത് സംബന്ധിച്ച് ചർച്ചകുണ്ടായി. എഐസിസി ജനറൽ സെക്രട്ടറി പദത്തിലേക്ക് കൂടുതൽ പേരെ പരിഗണിക്കുന്നുവെന്നാണ് വിവരം. അതേസമയം കേരളത്തിൽ തിരികെ ഭരണത്തിലെത്താൻ കർണാടക മോഡൽ രാഷ്ട്രീയ നീക്കം നടത്താനും തീരുമാനമായിട്ടുണ്ട്. ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് കൂടുതൽ മുതിർന്ന നേതാക്കൾ സംഘടനാ നേതൃപദവിയിലേക്ക് വരണമെന്ന് വിശാല പ്രവർത്തകസമിതി യോഗത്തിൽ പൊതുവികാരം ഉയർന്നു. ഹിന്ദി ഭാഷാ സംസ്ഥാനങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായാണിത്. ഹിന്ദി ഹൃദയഭൂമിയിൽ…