പഹൽഗാമിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ. 10 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. കർണാടക സ്വദേശികളായ രണ്ട് പേരും ആന്ധ്ര സ്വദേശിയും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ ഒരാളുമാണ് കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ശിവമോഗ്ഗ വിജയനഗർ സ്വദേശി മഞ്ജുനാഥ റാവു, ബെംഗളൂരുവിലെ ബിസിനസുകാരൻ ഭരത് ഭൂഷൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ സമേതം പഹൽഗാമിലെത്തിയ ഇവരെ ഭീകരർ ഉറ്റവരുടെ മുന്നിൽ വെച്ച് നിർദാക്ഷിണ്യം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. മഞ്ജുനാഥ് റാവുവും കുടുംബവും പഹൽഗാമിൽ ഇന്നലെ…

Read More

കർണാടക മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്; രോഹിത് വെമുല നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണം

രോഹിത് വെമുല നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്ത് നൽകി രാഹുൽ ഗാന്ധി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദളിത്, ആദിവാസി വിദ്യാർത്ഥികൾ വിവേചനം നേരിടുന്നത് അംഗീകരിക്കാനാകില്ലെന്നും നിയമം ഉടൻ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട്, അംബേദ്കർ ജയന്തി ദിവസമാണ് രാഹുൽ ഗാന്ധി കത്ത് അയച്ചത്. കത്ത് സമൂഹമാധ്യമങ്ങളിൽ പങ്ക് വച്ച രാഹുൽ, നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ജാതി സെൻസസ് കർണാടകയിൽ വലിയ വിവാദം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ കത്ത് എന്നതാണ് ശ്രദ്ധേയം.

Read More

മുഡ കേസിൽ അന്വേഷണം തുടരാൻ ലോകായുക്തയോട് കോടതി

മുഡ കേസിൽ അന്വേഷണം തുടരാൻ ലോകായുക്തയോട് നിർദ്ദേശം നൽകി കോടതി. സിദ്ധരാമയ്യയ്ക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള ബി റിപ്പോർട്ട് അന്തിമ റിപ്പോർട്ട് അല്ലല്ലോ എന്ന് കോടതി ചോദിച്ചു. ലോകായുക്തയുടെ റിപ്പോർട്ടിനെ ചോദ്യം ചെയ്ത് ഇഡി നൽകിയ ഹർജിയിലാണ് കോടതിയുടെ ഭാ​ഗത്തു നിന്നും നിർദേശം ഉണ്ടായത്. ബെംഗലൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ലോകായുക്തയോട് അന്വേഷണം തുടരാൻ നിർദേശം നൽകിയത്. ഇഡിയുടെ ഹർജി കോടതി വിധി പറയാൻ മാറ്റി. കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച ബി റിപ്പോർട്ടിൽ സിദ്ധരാമയ്യ, ഭാര്യ പാർവതി,…

Read More

കർണാടകയിൽ പീഡനശ്രമത്തിനിടെ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

കർണാടകയിലെ ഹുബ്ബള്ളിയിൽ പീഡനശ്രമത്തിനിടെ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് പോലീസ്. ഞായറാഴ്ച അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നത്. ബിഹാർ സ്വദേശിയായ റിതേഷ് കുമാർ ആണ് കൊല്ലപ്പെട്ടത്. 35 വയസായിരുന്നു. പ്രതി ബിഹാർ പട്‌ന സ്വദേശിയാണ്. കൊപ്പൽ ജില്ലയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം. കുട്ടിയുടെ അമ്മ വീട്ടുജോലിക്ക് പോകുന്ന ആളാണ്. ജോലിക്ക് പോകുമ്പോൾ മകളെയും കൊണ്ടുപോകാറുണ്ടായിരുന്നു. ജോലിസ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്തുള്ള കെട്ടിടത്തിലെ കുളിമുറിയുടെ…

Read More

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത്

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് കർണാടക ഗവർണർക്ക് വീണ്ടും കത്ത്. ബെംഗളൂരു സ്വദേശി എച്ച് രാമമൂർത്തി എന്നയാളാണ് ഇപ്രാവശ്യം ഗവർണറെ സമീപിച്ചിരിക്കുന്നത്. 2015ലെ ഖനന അഴിമതിയുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയെ വിചാരണ ചെയ്യണമെന്നാണ് ഗവർണർക്ക് നൽകിയ കത്തിൽ രാമമൂർത്തി ആവശ്യപ്പെട്ടിരിക്കുന്നത്. ഒൻപത് സ്വകാര്യ കമ്പനികൾക്ക് ഖനനത്തിന് അനുമതി നൽകിയതു വഴി സംസ്ഥാന ഖജനാവിന് 5000 കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് എച്ച് രാമമൂർത്തി ഗവർണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. നേരത്തെ മൈസൂരു നഗര…

Read More

ഹണിട്രാപ്പ് റാക്കറ്റ് വിവാദം; ഒന്നും പറയാനില്ലെന്ന് ഡികെ ശിവകുമാർ

കർണാടക മന്ത്രിമാരെയും എം.എൽ.എമാരെയും ഹണിട്രാപ്പ് റാക്കറ്റുകൾ ലക്ഷ്യമിട്ടിട്ടുണ്ടെന്ന വിവാദത്തിൽ ഒന്നും പറയാനില്ലെന്ന് വ്യക്തമാക്കി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. വലിയ വിവാദമായി മാറിയ വിഷയത്തിൽ നിന്ന് സ്വയം അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ പ്രതികരണം. കുറഞ്ഞത് 48 എം.എൽ.എമാരെ ഹണിട്രാപ്പിൽ കുടുക്കിയിട്ടുണ്ടെന്നും ഈ ശൃംഖല രാജ്യമെമ്പാടും വ്യാപിച്ചിട്ടുണ്ടെന്നും നിരവധി കേന്ദ്രമന്ത്രിമാർ ഇതിൽ കുടുങ്ങിയിട്ടുണ്ടെന്നും വ്യാഴാഴ്ചത്തെ നിയമസഭാ സമ്മേളനത്തിനിടെ സഹകരണ മന്ത്രി കെ.എൻ. രാജണ്ണ അവകാശപ്പെട്ടതതോടെയാണ് വിവാദം കത്തി കയറിയത്. കോൺഗ്രസ് കർണാടക യൂണിറ്റ് മേധാവി എന്ന നിലയിൽ രാജണ്ണയുമായി…

Read More

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരു സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കോളേജ് കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് വിദ്യാർത്ഥിനി ചാടുകയായിരുന്നു. മലയാളിയായ ലക്ഷ്മി മിത്രയാണ് മരിച്ചത്. 21 വയസായിരുന്നു. ബിബിഎ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്നു ലക്ഷ്മി. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് വിവരം. മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Read More

കർണാടക നിയമസഭയിൽ പ്രതിഷേധം; 18 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ

ഹണിട്രാപ്പ് ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി എംഎൽഎമാരെ കർണാടകയിൽ സസ്പെൻഡ് ചെയ്തു. സ്പീക്കർക്കെതിരെ പ്രതിഷേധിച്ചതിന് പിന്നാലെയാണ് 18 എംഎൽഎമാർക്കെതിരെ നടപടിയെടുത്തിട്ടുള്ളത്. ബഡ്ജറ്റ് ചർച്ചയുടെ അവസാനമാണ് പ്രതീക്ഷിക്കാത്ത സംഭവങ്ങൾ നടന്നത്. സ്പീക്കറുടെ അടുത്തെത്തിയ ബിജെപി എംഎൽഎമാർ പേപ്പറുകൾ കീറിയെറിഞ്ഞതിന് പിന്നാലെ സ്പീക്കർ യു റ്റി ഖാദർ നടപടികൾ 10 മിനിറ്റ് സമയത്തേക്ക് നിർത്തിവയ്ക്കുകയും പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാരെ സഭയിൽ നിന്ന് നീക്കുകയുമായിരുന്നു ചെയ്തത്. കഴിഞ്ഞ ദിവസമാണ് 48 എംഎൽഎമാർ ഹണി ട്രാപ്പിലെന്ന് സഹകരണ വകുപ്പ് മന്ത്രി കെ…

Read More

ബെംഗളൂരുവിൽ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; ഒപ്പം താമസിച്ച യുവാവ് പോലീസിന്‍റെ കസ്റ്റഡിയിൽ

ബെംഗളൂരുവിൽ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ. തൊടുപുഴ ചിറ്റൂര്‍ സ്വദേശി ലിബിന്‍റെ മരണത്തിലാണ് ബെംഗളൂരുവിൽ ഒപ്പം താമസിച്ചിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി എബിൻ ബേബിയെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ലിബിന്‍റെ മരണത്തിൽ ബന്ധുക്കള്‍ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് തലയ്ക്ക് പരിക്കേറ്റ് ലിബിൻ ആശുപത്രിയിലായത്. തുടർന്ന് തിങ്കളാഴ്ച മരണം സംഭവിച്ചു. കുളിമുറിയിൽ വീണ് പരിക്കേറ്റെന്നായിരുന്നു വീട്ടുകാർക്ക് ലഭിച്ച വിവരം. കൂടെയുണ്ടായിരുന്നവർ തന്നെയാണ് ഇക്കാര്യം വീട്ടുകാരെ അറിയിച്ചത്….

Read More

രശ്മിക മന്ദാനയ്ക്കെതിരെ കർണാടക കോൺ​ഗ്രസ് എംഎൽഎ; നടിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കൊടവ വിഭാ​ഗം

‌നടി രശ്മിക മന്ദാനയ്ക്കെതിരെ കർണാടക കോൺ​ഗ്രസ് എംഎൽഎ രവികുമാർ ​ഗൗഡ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നടിക്ക് അധികാരികൾ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കൊടവ വിഭാ​ഗം രം​ഗത്തെത്തി. രശ്മികയെ ഒരു പാഠം പഠിപ്പിക്കണമെന്നാണ് രവികുമാർ ​ഗൗഡ പറഞ്ഞത്. കഴിഞ്ഞവർഷം നടന്ന കർണാടക അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ രശ്മിക എത്താതിരുന്നതുമായി ബന്ധപ്പെട്ട രവികുമാർ ​ഗൗഡയുടെ പ്രസ്താവനയാണ് വിവാദത്തിന് കാരണമായത്. “കന്നഡ സിനിമയായ കിറിക് പാർട്ടിയിലൂടെയാണ് രശ്മി മന്ദാന സിനിമയിലെത്തിയത്. കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് അവരെ വിളിച്ചെങ്കിലും വന്നില്ല….

Read More