‘അവധിയാഘോഷിക്കാനെത്തണം, തടവിലായിട്ട് 551 ദിവസങ്ങൾ’; ഇസ്രയേൽ സൈനികൻറെ വീഡിയോ പുറത്തുവിട്ട് ഹമാസ്

കീവ്: ഹമാസ് സായുധ വിഭാഗമായ ഖാസം ബ്രിഗേഡ് തങ്ങൾ ബന്ദിയാക്കിയ ഇസ്രയേൽ സൈനികൻറെ വീഡിയോ പുറത്തുവിട്ടു. ഇസ്രയേൽ-യൂഎസ് പൗരനായ ഈഡൻ അലക്‌സാണ്ടർ ഇസ്രയേൽ സർക്കാരിനെ വിമർശിക്കുന്ന വീഡിയോയാണ് ശനിയാഴ്ച ഇവർ പുറത്തുവിട്ടത്. 551 ദിവസങ്ങളായി ഈഡനെ ഹമാസ് ബന്ദിയാക്കിയിട്ട്. വീഡിയോയിൽ സ്വയം പരിചയപ്പെടുത്തുന്ന ഈഡൽ ബെഞ്ചമിൻ നെതന്യാഹുവിൻറെ നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിക്കുകയും എന്തുകൊണ്ട് തൻറെ മോചനം സാധ്യമാവുന്നില്ല എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. 551 ദിവസമായി തടവിലെന്നും അവധിയാഘോഷിക്കാൻ കുടുംബത്തോടൊപ്പം എത്തിച്ചേരാൻ സാധിക്കുമെന്ന പ്രത്യാശയുണ്ടെന്നും ഈഡൻ പറയുന്നു. ജൂത…

Read More

ഗാസയുടെ കൂടുതൽ പ്രദേശങ്ങൾ കൈപ്പിടിയിൽ ഒതുക്കി ഇസ്രായേൽ

ഗാസയുടെ കൂടുതൽ പ്രദേശങ്ങൾ കൈപ്പിടിയിൽ ഒതുക്കി വ്യാപക ആക്രമണത്തിനൊരുങ്ങി ഇസ്രായേൽ. മേഖലയിൽ ഇന്നലെ നടന്ന ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. റഫയെ വളഞ്ഞ സൈന്യം പ്രദേശത്തുനിന്ന്​ ആയിരങ്ങളെ പുറന്തള്ളാനുള്ള പദ്ധതിക്കാണ്​ രൂപം നൽകി വരുന്നത്​. ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ എപ്പോൾ വേണമെങ്കിലും തങ്ങൾ കൊല്ലപ്പെടാം എന്ന്​ വ്യക്​തമാക്കുന്ന യു.എസ്​ ബന്ദി ഇഡാൻ അലക്സാണ്ടറുടെ വീഡിയോ സന്ദേശം ഹമാസ്​ പുറത്തുവിട്ടു. ​ ഹമാസ്​ തങ്ങളെ വിട്ടയക്കാൻ തീരുമാനിച്ചെങ്കിലും ഇസ്രായേൽ പ്രധാനന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ നിലപാട്​ എല്ലാ പ്രതീക്ഷയും തകർത്തതായി…

Read More

ഗാസയിലെ ജനങ്ങളുടെ പ്രതിഷേധം ഇസ്രയേലിനും യുദ്ധത്തിനും എതിരെ; പ്രതിഷേധത്തെ ഹമാസിനെതിരായി ചിത്രീകരിക്കുകയാണെന്ന് ബാസിം നയിം

ഗാസയിലെ ജനങ്ങളുടെ പ്രതിഷേധം ഹമാസിനെതിരെ അല്ലെന്നും മറിച്ച് ഇസ്രയേലിനും യുദ്ധത്തിനും എതിരെയാണെന്നും ഹമാസ്. പ്രതിഷേധത്തെ ഹമാസിനെതിരായി ചിത്രീകരിക്കുകയാണെന്ന് ഹമാസ് വക്താവ് ബാസിം നയിം പ്രതികരിച്ചു. ജനങ്ങൾ ഹമാസിന് എതിരാണെന്ന് വരുത്തിത്തീർക്കാനുള്ള ശത്രുക്കളുടെ ശ്രമമാണ് ഇതെന്നും ബാസിം നയിം പറഞ്ഞു. ഹമാസ് യുദ്ധം നിർത്തണമെന്നും ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണമെന്നും മുദ്രാവാക്യം മുഴക്കിയാണ് ആളുകൾ ഗാസയുടെ തെരുവിലിറങ്ങിയതിൻറെ ദൃശ്യങ്ങൾ വൈറലായിരുന്നു.

Read More

ഗാസ – ഇസ്രായേൽ ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 40 പേർ കൊല്ലപ്പെട്ടു

ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പലസ്തീനികൾ കടുത്ത പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്നുവെന്ന് യുഎൻ അറിയിച്ചു. ഗസ്സയിലെ മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ അടിയന്തര യുഎൻ രക്ഷാസമിതി ചേരണമെന്ന് ബ്രിട്ടനും ഫ്രാൻസും പ്രതികരിച്ചു. വെടിനിർത്തൽ ചർച്ചക്ക് വഴിയൊരുക്കാൻ ഈജിപ്ത് സംഘം ദോഹയിലേക്ക് പുറപ്പെട്ടു. ഗസ്സയിലേക്ക് സഹായം അനുവദിക്കണമെന്ന മനുഷ്യാവകാശ സംഘടനകളുടെ ആവശ്യം ഇസ്രായേൽ സുപ്രിം കോടതി തള്ളി.

Read More

ഗാസ – ഇസ്രായേൽ ആക്രമണം: 70 പലസ്തീനികൾ കൂടി കൊല്ലപ്പെട്ടു

ഗാസ്സയിൽ തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ 70 പലസ്തീനികൾകൂടി കൊല്ലപ്പെട്ടു. ചൊവ്വാഴ്ച 431 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം. ഇസ്രായേൽ സേന കരയുദ്ധം വ്യാപിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എഴുപതിലേറെ പലസ്തീനികളാണ് ഇന്നലെ കൊല്ലപ്പെട്ടത്. രണ്ടു ദിവസത്തിനിടെ, ഗസ്സയിൽ 170 കുഞ്ഞുങ്ങളെ ഇസ്രായേൽ വധിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. മധ്യ ഗസ്സയിലെ ദൈർ അൽ ബലഹിൽ യു.എൻ ഓഫിസിന് നേരെയും ആക്രമണം നടന്നു. ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും അഞ്ച് ജീവകാരുണ്യ പ്രവർത്തകർക്ക് പരിക്കേൽക്കുകയും…

Read More

ഗാസയിൽ ഇസ്രായേലിന്‍റെ കൂട്ടക്കുരുതി; കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു

വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ന് പുലർച്ചെ ഗാസയിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു. ജനുവരി 19ന് വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രണമാണ് ഇസ്രായേൽ നടത്തിയിരിക്കുന്നത്. അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന സമാധാന ചർച്ച ഫലംകാണാതെ പിരിഞ്ഞതിനു പിന്നാലെയാണ് ഇസ്രായേലിന്‍റെ ഈ നടപടി. വടക്കൻ ഗാസ, ഗാസ സിറ്റി, മധ്യ- തെക്കൻ ഗാസ മുനമ്പിലെ ദെയര്‍ അൽ-ബല, ഖാൻ യൂനിസ്, റഫാ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും…

Read More

യുഎസ് ബന്ദിയെ കൈമാറുമെന്ന് ഹമാസ്; അമേരിക്കയുമായി ചർച്ചയെ തുടർന്നാണ് തീരുമാനം

യുഎസ് ബന്ദിയെ കൈമാറുമെന്ന് അറിയിച്ച് ഹമാസ്. അമേരിക്കയുമായി ചർച്ചയെ തുടർന്നാണ് തീരുമാനം. അമേരിക്കൻ-ഇസ്രായേലി ബന്ദിയായ ഈഡൻ അലക്‌സാണ്ടർ എന്ന സൈനികന്റെയും നാല് ബന്ദികളുടെ മൃതദേഹവും വിട്ടുനൽകുമെന്നാണ് ഹമാസ് അറിയിച്ചത്. ഇസ്രായേൽ-ഹമാസ് വെടിനിർത്തലിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് ഖത്തറിൽ ചർച്ച തുടരുന്നതിനിടെയാണ് ഹമാസ് പ്രഖ്യാപനം. എന്നാൽ എപ്പോഴാണ് കൈമാറുകയെന്ന് ഹമാസ് വ്യക്തമാക്കിയിട്ടില്ല.

Read More

ഉപാധികളോടെ വെടി നിർത്തലിന് തയ്യാർ; റഷ്യൻ പ്രസിഡന്റ വ്‌ലാദിമിർ പുടിൻ

ഉപാധികളോടെ വെടി നിർത്തലിന് തയാറെന്ന് റഷ്യൻ പ്രസിഡന്റ വ്‌ലാദിമിർ പുടിൻ അറിയിച്ചു. വെടി നിർത്തലിലൂടെ അടിസ്ഥാന പ്രശ്‌നങ്ങൾ പ്രഹരിക്കപ്പെടണമെന്നും വെടി നിർത്തൽ ശാശ്വത സമാധാനത്തിലേക്ക് എത്തിക്കുകയും വേണമെന്ന് പുടിൻ നിലപാടെടുത്തു. യുക്രെയ്‌നിൽ 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിനാണ് റഷ്യ സമ്മതമറിയിച്ചിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ആണ് റഷ്യൻ പ്രസിഡന്റ് തന്റെ നിലപാട് അറിയിച്ചത്. മൂന്ന് വർഷമായി തുടരുന്ന റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ തുടർച്ചയായ സാഹചര്യത്തിലാണ് പുടിന്റെ പ്രഖ്യാപനം.

Read More

വെസ്റ്റ് ബാങ്കിൽ തടങ്കലിലായിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ച് ഇസ്രയേൽ സൈന്യം; സ്ഥിരീകരിച്ച് എംബസി

വെസ്റ്റ് ബാങ്കിൽ ബന്ദികളാക്കപ്പെട്ട ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചതായി ഇസ്രയേൽ. നിർമാണ തൊഴിലാളികളായ പത്ത് പേരെയാണ് ഇസ്രയേൽ അധികൃതർ കണ്ടെത്തി തിരികെ ടെൽ അവീവിലെത്തിച്ചത്. മോചിതരായവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ ഇസ്രയേലിനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഒരു മാസത്തിലേറെയായി തടങ്കലിലായിരുന്ന ഇന്ത്യയിൽനിന്നുള്ള പത്ത് തൊഴിലാളികളെ ഒറ്റരാത്രികൊണ്ട് രക്ഷപ്പെടുത്തിയതായി ഇസ്രയേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. നിർമാണ പ്രവൃത്തികൾക്കായി ഇസ്രയേലിലെത്തിയവരാണ് തടവിലാക്കപ്പെട്ട തൊഴിലാളികൾ. ഇവരെ, ജോലി വാ​ഗ്ദാനം ചെയ്ത് വെസ്റ്റ് ബാങ്കിലെത്തിക്കുകയായിരുന്നു. ഇസ്രയേൽ സൈന്യവും നീതിന്യായ മന്ത്രാലയവും ചേർന്ന് നടത്തിയ…

Read More

‘ബന്ദികളെ നിശ്ചിത ദിവസത്തിനുള്ളിൽ കൈമാറിയില്ലെങ്കിൽ ആക്രമണം പുനരാരംഭിക്കും’; മുന്നറിയിപ്പുമായി ഇസ്രായേൽ

ബന്ദികളെ നിശ്ചിത ദിവസത്തിനുള്ളിൽ കൈമാറിയില്ലെങ്കിൽ ഗസ്സക്ക്​ നേരെ ആക്രമണം പുനരാരംഭിക്കാനും മടിക്കില്ലെന്നുറച്ച്​ ഇ​സ്രായേൽ. അതിർത്തികൾ മുഖേന ഗസ്സയിലേക്കുള്ള മുഴുവൻ സഹായ വിതരണവും വിലക്കിയതിനു പുറമെ വെള്ളവും വൈദ്യുതിയും തടയാനും പ്രധാനമന്ത്രി ​ബിന്യമിൻ നെതന്യാഹുവിന്​ പദ്ധതിയുള്ളതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. ബന്ദികളെ പത്ത്​ ദിവസത്തിനുള്ളില്‍ ഹമാസ്​ കൈമാറിയില്ലെങ്കിൽ ഗസ്സയിൽ ആക്രമണം പുനരാ​രംഭിക്കുമെന്ന്​ സുരക്ഷാ ഉദ്യോഗസ്​ഥരെ ഉദ്ധരിച്ച്​ ഇസ്രായേലിലെ ചാനൽ 12 റിപ്പോർട്ട്​ ചെയ്​തു. വ്യാഴാഴ്ച യു.എസ്​ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ്​ വിറ്റ്​കോഫുമായി നടക്കുന്ന ചർച്ചക്കു ശേഷമാകും ഇതു…

Read More