
ഇറാൻ – അമേരിക്ക ആണവ ചർച്ചയുടെ അടുത്ത ഘട്ടം മസ്കത്തിൽ
ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ – അമേരിക്ക ആണവ ചർച്ചയുടെ അടുത്ത ഘട്ടം മസ്കത്തിൽ നടക്കും. കഴിഞ്ഞ ദിവസം ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ രണ്ടാം ഘട്ട ചർച്ച നടന്നിരുന്നു. മസ്കത്തിലെ ചർച്ചക്ക് മുമ്പായി കരാറിന്റെ കരട് ചർച്ച ചെയ്യാൻ വിദഗ്ധരെ നിയോഗിക്കാൻ ഇരു കക്ഷികളും സമ്മതിച്ചതായാണ് റിപ്പോർട്ട് റോമിലെ ഒമാൻ എംബസിയിലായിരുന്നു രണ്ടാംഘട്ട ചർച്ച. നാല് മണിക്കൂർ നീണ്ട ചർച്ചയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്‌ചിയും ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഒമാൻ വിദേശകാര്യ…