
പഹൽഗാം ഭീകരാക്രമണം: ഇന്ത്യക്ക് ശക്തമായ പിന്തുണ അറിയിച്ച് ലോക നേതാക്കൾ
ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ വേദനയിൽ നിൽക്കുന്ന ഇന്ത്യക്ക് ശക്തമായ പിന്തുണ അറിയിച്ച് ലോക നേതാക്കൾ. ഭീകരതക്കെതിരെ ഇന്ത്യക്ക് അമേരിക്കയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. കശ്മീരിൽ നിന്നുള്ള വാർത്തകൾ വളരെ ഭീതിജനകമാണെന്നും, ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും ട്രംപ് പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഈ ക്രൂരാക്രമണത്തെ ശക്തമായി അപലപിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും…