
രാത്രിയിലെ ഈ ശീലം നിങ്ങളുടെ ആയുസ്സ് കുറച്ചേക്കാം.
നല്ല ആരോഗ്യത്തിന് നല്ല ഉറക്കം ലഭിക്കുക എന്നത് വളരെ പ്രധാനമാണ്. എന്നാൽ ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ, ആളുകൾ ആദ്യം വിട്ടുവീഴ്ച ചെയ്യുന്നത് ഉറക്കത്തിന്റെ കാര്യത്തിലാണ്. ആരോഗ്യത്തോടെയിരിക്കാൻ, കൃത്യസമയത്ത് ഉറങ്ങുന്നതിനൊപ്പം കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് പ്രധാനമാണ്. രാത്രി വൈകുവോളം ഉണർന്നിരിക്കുന്നത് നമ്മുടെ പ്രായത്തെ നേരിട്ട് ബാധിക്കുന്നു.ഗവേഷണ പ്രകാരം, രാത്രി വൈകിയും ഉണർന്നിരിക്കുന്നവരുടെ ആയുസ്സ്ശരാശരി 10% കുറയുന്നു എന്നാണ് പറയപ്പെടുന്നത് . വൈകി ഉണർന്നിരിക്കുന്നത് ഒരു പ്രവണതയായി മാറിയിരിക്കുന്ന ഇക്കാലത്ത്. ആളുകൾ ഈ കാര്യത്തിൽ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്….