കേരളത്തിലെ ലഹരി വ്യാപനം; നിലവിലെ സാഹചര്യവും നടപടികളും വിശദീകരിക്കണം: റിപ്പോര്‍ട്ട് തേടി ഗവർണർ

കേരളത്തില്‍ നടക്കുന്ന ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍. നാട്ടിലെ ലഹരി വ്യാപനത്തിൻ്റെ നിലവിലെ സാഹചര്യം, എടുത്ത നടപടികൾ എന്നിവ വിശദീകരിക്കണം. ഇത് കൂടാതെ ലഹരി തടയാൻ ഉള്ള ആക്ഷൻ പ്ലാൻ  നൽകാനും നിർദ്ദേശം നല്‍കി. സംസ്ഥാന വ്യാപക ആക്ഷൻ പ്ലാൻ തയ്യാറാക്കി ഡിജിപി മുഖ്യമന്ത്രിയുമായുളള ചർച്ചക്കു ശേഷം റിപ്പോർട്ട് ഗവർണർക്ക് കൈമാറും. ലഹരിക്കെതിരായ നടപടിയിൽ മുഖ്യമന്ത്രിയുമായും ഗവർണർ കൂടിക്കാഴ്ച നടത്തും

Read More

കാരണവർ കൊലക്കേസ്: ഷെറിനെ വിട്ടയക്കുന്നതിനെതിരെ ഗവർണറെ സമീപിക്കുമെന്ന് ചെന്നിത്തല

പാലക്കാട് ചെങ്ങന്നൂർ കാരണവർ കൊലക്കേസ് പ്രതി ഷെറിനെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിനെതിരെ ഗവ‍ർണറെ സമീപിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭാ തീരുമാനത്തിന് പിന്നിൽ ഒരു മന്ത്രിയാണെന്നും ഇക്കാര്യം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട അദ്ദേഹം മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തമായ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. നെന്മാറയിൽ ഇരട്ടക്കൊലപാതകം നടന്ന സംഭവത്തിൽ അനാഥരായ പെൺകുട്ടികളെ സന്ദ‍ർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ട സുധാകരൻ്റെ മകൾ അതുല്യക്ക് താലൂക്ക് ആശുപത്രിയിൽ നഴ്സായി ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ചു….

Read More

‘കേന്ദ്ര വിമർശനമുണ്ടായിട്ടും ചുമതല നിർവഹിച്ചു’; ദേശാഭിമാനി ലേഖനത്തിൽ ഗവർണറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി

കേരള ഗവർണർ രാജേന്ദ്ര അർലേക്കറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ ലേഖനം. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉണ്ടായിട്ടും ഭരണഘടനാ ചുമതല നിർവഹിച്ചുവെന്നും ഇത് സ്വാഗതാർഹമാണെന്നും അദ്ദേഹം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. വരും നാളുകളിലും സമാനമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നര മിനുട്ട് മാത്രം നയപ്രഖ്യാപന പ്രസംഗം വായിച്ച് ശോഭ കെടുത്തിയില്ല. കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗം ആരിഫ് മുഹമ്മദ് ഒന്നേ കാൽ മിനുട്ടിൽ ഒതുക്കിയിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ പിണറായി…

Read More

രണ്ട് അഭിപ്രായത്തിന്‍റെ കാര്യമില്ല; സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ ചുമതല ഗവര്‍ണര്‍ക്ക്: രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

യുജിസി കരട് ചട്ടങ്ങള്‍ക്കെതിരെയും മുൻ ഗവര്‍ണര്‍ക്കെതിരെയും വിമര്‍ശനവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ ചുമതല ഗവര്‍ണര്‍ക്കാണെന്നും ഇതിൽ രണ്ട് അഭിപ്രായത്തിന്‍റെ കാര്യമില്ലെന്നും അര്‍ലേക്കര്‍ പറഞ്ഞു. കോടതികൾ തന്നെ ഇത് വ്യക്തമാക്കിയതാണ്. അതിനാൽ വിഷയത്തിൽ തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കിൽ അവ പരിഹരിക്കാവുന്നതേയുള്ളു. ഇതിൽ രണ്ട് വഴികള്‍ ഇല്ല. കേരളത്തിലെ ജനങ്ങളുടെ നല്ലതിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കും. സര്‍ക്കാരുമായി ഒന്നിച്ച് ഇക്കാര്യത്തിൽ പ്രവര്‍ത്തിക്കും. മുൻ ഗവര്‍ണര്‍ അദ്ദേഹത്തിന്‍റെ ചുമതല…

Read More

നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയ സംഭവം ; വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

നയപ്രഖ്യാപന പ്രസംഗം വായിക്കാതെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയ തമിഴ്നാട് ഗവർണറെ വിമർശിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഗവർണർ ആർ എൻ രവിയുടെ നടപടി ബാലിശമെന്നാണ് എം കെ സ്റ്റാലിൻ വിമർശിച്ചത്. സംസ്ഥാനത്തെ ജനങ്ങളെ ഗവർണർ തുടർച്ചയായി അവഹേളിക്കുകയാണെന്നും സ്റ്റാലിൻ ആഞ്ഞടിച്ചു. ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റാൻ മനസ്സില്ലെങ്കിൽ ആർ എൻ രവി എന്തിനാണ് ഗവർണർ പദവിയിൽ തുടരുന്നതെന്ന് സ്റ്റാലിൻ ചോദിച്ചു. മുൻ വർഷങ്ങളിൽ ഗവർണർ ചില ഭാഗങ്ങൾ വായിക്കാതെ വിട്ടതും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. സഭാ സമ്മേളനത്തിന്‍റെ തുടക്കത്തിൽ,…

Read More

ദേശീയ​ഗാനത്തിന് പകരം ‘തമിഴ് തായ് വാഴ്ത്ത്’; നിയമസഭയിൽ നിന്നിറങ്ങിപ്പോയി തമിഴ്നാട് ​ഗവർണർ

നിയമസഭയിൽ ദേശീയ​ ​ഗാനത്തിനു പകരം ‘തമിഴ് തായ് വാഴ്ത്ത്’ ആലപിച്ചതിന് നയപ്രഖ്യാപന പ്രസം​ഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി തമിഴ്നാട് ​ഗവർണർ ആർ എൻ രവി. ​തമിഴ്നാട് നിയമസഭ ഭരണഘടനയെയും ദേശീയ​ഗാനത്തെയും അപമാനിച്ചുവെന്ന് കാണിച്ച് രാജ്ഭവനും പ്രതികരിച്ചു. ഗവർണർ ആർ എൻ രവി സഭയിലേക്കെത്തിയപ്പോൾ സ്പീക്കർ എം അപ്പാവു പൊന്നാടയണിയിച്ച് സ്വീകരിച്ചിരുന്നു. സമ്മേളനം ആരംഭിച്ചപ്പോൾ ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചതു കേട്ട സ്പീക്കർ അടുത്തതായി ദേശീയ ​ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. ‘ഇന്ന് തമിഴ്‌നാട്…

Read More

കേരള ​ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്തു; ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു

കേരള ​ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്തു. 10.30-ന് രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്തത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ഗവര്‍ണറുടെ ഭാര്യ ഭാര്യ അനഘ ആര്‍ലേക്കര്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. .  ഗോവ നിയമസഭാ മുന്‍ സ്പീക്കറായിരുന്നു രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ബിഹാര്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും സ്ഥാനം…

Read More

കേരളത്തിൻ്റെ പുതിയ ഗവർണർ ഇന്നെത്തും ; സത്യപ്രതിജ്ഞ നാളെ രാജ്ഭവനിൽ

സംസ്ഥാനത്തിന്റെ പുതിയ ഗവർണർ രാജേന്ദ്ര അർലേക്കർ ഇന്ന് വൈകിട്ട് കേരളത്തിലെത്തും. വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ സ്വീകരിക്കും. നാളെ രാവിലെ 10.30നാണ് രാജ്ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. നിയുക്ത കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ഇന്ന് വൈകിട്ട് അഞ്ചു മണിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ,സ്പീക്കർ എ.എൻ ഷംസീർ മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. നാളെ രാവിലെ 10.30 നു രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ…

Read More

മലയാളത്തിൽ യാത്ര പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ; ടാറ്റ നൽകി എസ്എഫ്ഐ പ്രവര്‍ത്തകര്‍

കേരളത്തിലെ കാലാവധി പൂര്‍ത്തിയാക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് നിന്ന് മടങ്ങി. ബിഹാര്‍ ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചിരിക്കുന്നത്. ഗവര്‍ണറെ യാത്രയാക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിൽ എത്തിയില്ല. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ യാത്രയാക്കി. സര്‍ക്കാരുമായി കടുത്ത ഭിന്നത തുടരുന്നതിനിടെ ഔദ്യോഗിക യാത്രയയപ്പ് ഇല്ലാതെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ മടക്കം. മലയാളത്തിൽ യാത്ര പറഞ്ഞാണ് ഗവര്‍ണര്‍ വിമാനത്താവളത്തിനുള്ളിലേക്ക് പോയത്. കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരുമെന്നും കേരളത്തിന് ഹൃദയത്തിൽ പ്രത്യേക സ്ഥാനം ഉണ്ടാകുമെന്നും…

Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സർക്കാർ യാത്ര അയപ്പ് നൽകില്ല ; ഭിന്നത കണക്കിലെടുത്താണ് തീരുമാനം

സ്ഥാനമൊഴിയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്ന് സർക്കാർ തീരുമാനം. സ‍ർക്കാരുമായുളള ഭിന്നത കണക്കിലെടുത്താണ് യാത്രയയപ്പ് വേണ്ടെന്ന് വെച്ചത്. മുൻ ഗവർണർ പി.സദാശിവത്തിന് സർക്കാർ ഊഷ്മളമായ യാത്രയയപ്പ് നൽകിയിരുന്നു. മാസ്കറ്റ് ഹോട്ടലിൽ വെച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സദാശിവത്തിന് യാത്രയയപ്പ് നൽകിയത്.വിമാനത്താവളത്തിൽ സദാശിവത്തെ യാത്രയാക്കാനും മുഖ്യമന്ത്രി പോയിരുന്നു. അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് രാജ്ഭവന്‍ ജീവനക്കാര്‍ നല്‍കാനിരുന്ന യാത്രയയപ്പ് റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദേശീയ ദുഃഖാചരണം കണക്കിലെടുത്താണ്…

Read More