നാഷണൽ ഹെറാൾഡ് കേസ്: സോണിയക്കും രാഹുലിനും നോട്ടീസ് അയക്കാൻ കോടതി വിസമ്മതിച്ചു

നാഷണൽ ഹെറാൾഡ് കേസിൽ അന്വേഷണം നടത്തുന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ഡൽഹി റോസ് അവന്യൂ കോടതിയിൽ തിരിച്ചടി. കേസിൽ സമർപ്പിച്ച കുറ്റപത്രം അപൂർണമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന് ഇഡിയോട് നിർദ്ദേശിച്ചു.ഇഡിയുടെ കുറ്റപത്രത്തിൽ പ്രതിചേർക്കപ്പെട്ട കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർക്കെതിരെ ഇപ്പോഴത്തെ ഘട്ടത്തിൽ നോട്ടീസ് അയക്കാൻ കോടതി വിസമ്മതിച്ചു. നോട്ടീസ് അയക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാകണമെന്നും കോടതി നിരീക്ഷിച്ചു. കേസ് പരിഗണിക്കാനുള്ള തീയതി മെയ് 2ക്ക് മാറ്റിയിട്ടുണ്ട്….

Read More

മാസപ്പടി കേസ്; എസ്എഫ്ഐഒ കുറ്റപത്രത്തിന്‍റെ പകർപ്പ് ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകി ഇഡി

മാസപ്പടി കേസിൽ നിര്‍ണായക നടപടിയുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രം​ഗത്ത്. എസ്എഫ്ഐഒ കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകി. എക്സാലോജിക്-സിഎംആര്‍എൽ ഇടപാടിലെ കുറ്റപത്രത്തിനായാണ് ഇഡി എറണാകുളത്തെ പ്രത്യേക കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. ഇഡി അഭിഭാഷകനാണ് അപേക്ഷ നൽകിയത്. കുറ്റപത്രം പരിശോധിച്ചശേഷം അതിവേഗത്തിൽ അന്വേഷണം ആരംഭിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ഇഡി ഈ നടപടി. മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയ്ക്കെതിരായ തെളിവുകള്‍ പരിശോധിച്ച് കള്ളപ്പണ നിരോധന നിയമപ്രകാരം നടപടിയെടുക്കാമെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ഇതിന്‍റെ തുടര്‍ നടപടികളുടെ…

Read More

‘പാർട്ടിക്ക് ബാങ്കുമായി ഇടപാടുകളില്ലെന്ന് ED-ക്ക് ബോധ്യമായി’; കെ രാധാകൃഷ്ണൻ

കൊച്ചി: കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ബാങ്കുമായി ഇടപാടുകളില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ബോധ്യമായതായി കെ. രാധാകൃഷ്ണൻ എംപി. ചോദ്യംചെയ്യലിന് ശേഷം കൊച്ചിയിൽ ഇഡി ഓഫീസിനുമുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംപി. ചോദ്യംചെയ്യലിനായി വിളിപ്പിച്ചാൽ ഇനിയും ഇഡിക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ കേസിൽ ഞാൻ പ്രതിയാണ് എന്ന തരത്തിലാണ് ഇപ്പോൾ വാർത്തകൾ വരുന്നത്, അതൊന്നുമല്ലല്ലോ സത്യം. ഈ പ്രശ്നം നടന്ന കാലയളവിൽ, രണ്ടുമാസത്തോളം ഞാൻ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു. അതുകൊണ്ടാണ് ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ…

Read More

കരുവന്നൂർ കേസിൽ കെ.രാധാകൃഷ്ണൻ എംപി ഇഡിക്ക് മുന്നിൽ ഹാജരായി

കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണൻ എംപി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി.കരുവന്നൂർ ബാങ്കുമായുള്ള സിപിഎം ബന്ധം, സിപിഎം പാർട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനായാണ് ഇഡി കെ. രാധാകൃഷ്ണനെ ചോദ്യം ചെയ്യുന്നത്. കരുവന്നൂർ ബാങ്കിലെ ഇടപാടുമായി ബന്ധപ്പെട്ട് രേഖകൾ ഇഡിക്ക് കൈമാറിയിട്ടുണ്ടെന്നും,അവർക്ക്ചോദിക്കാനുള്ളത് ചോദിക്കട്ടേയെന്നും കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയപ്പോൾഅദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കൊച്ചിയിലെ ഓഫീസിൽ ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കെ രാധാകൃഷ്ണൻ എംപി ചോദ്യം ചെയ്യലിന് ഹാജരായത്. നേരത്തേ രണ്ട് തവണ…

Read More

മുൻ മുഖ്യമന്ത്രി ഭൂപേഷ് ഭാഘേലിന്റെ വസതിയടക്കം ഛത്തീസ്ഗഢിലെ നിരവധിയിടങ്ങളിൽ ഇഡി റെയ്ഡ്

മുൻ മുഖ്യമന്ത്രി ഭൂപേഷ് ഭാഘേലിന്റെ വസതിയടക്കം ഛത്തീസ്ഗഢിലെ നിരവധിയിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മദ്യ അഴിമതിയു​മായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. മുൻമുഖ്യമന്ത്രിയുമായി ബന്ധമുള്ള 14 ഓളം കേ​ന്ദ്രങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിരവധി രേഖകൾ റെയ്ഡിന്റെ ഭാഗമായി ഇ.ഡി അധികൃതർ പരിശോധിക്കുന്നുണ്ട്. എന്നാൽ ഏഴുവർഷമായി കൊണ്ടുനടന്നിട്ടും ഒടുവിൽ തുമ്പില്ലെന്ന് കോടതി തള്ളിക്കളഞ്ഞ കള്ളക്കേസിലാണ് ഇപ്പോൾ ഇ.ഡി അന്വേഷണം നടത്തുന്നതെന്ന് ഭൂപേഷ് ഭാഘേൽ പ്രതികരിച്ചത്. മുൻമുഖ്യമന്ത്രിയുടെ മകൻ ചൈതന്യ ഭാഘേലിന്റെ വീട്ടിലും ഇ.ഡി ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. മദ്യഅഴിമതിയുടെ…

Read More

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി അറസ്റ്റില്‍

എസ്ഡിപിഐ ദേശിയ പ്രസിഡന്റ് മൊയ്തീന്‍ കുട്ടി ഫൈസിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഫൈസിയെ അറസ്റ്റ് ചെയ്തതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ എംകെ ഫൈസിക്ക് ഇഡി സമന്‍സ് അയച്ചിരുന്നു. ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ്. ഫൈസിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഡിയുടെ ഡല്‍ഹി യൂണിറ്റാണ് ഫൈസിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2012ലാണ് എസ്ഡിപിയുടെ ദേശീയ പ്രസിന്റായി എംകെ ഫൈസിയെ തെരഞ്ഞെടുത്തത്. നിരോധിത…

Read More

പാതി വില തട്ടിപ്പ്; സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇഡിയുടെ റെയ്ഡ്

പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇഡിയുടെ റെയ്ഡ്. കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍ പണം നല്‍കിയവരുടെ വീടുകളിലും ഓഫീസുകളിലും അടക്കമാണ് പരിശോധന നടക്കുന്നത്. സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറും എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാനുമായിരുന്ന ആനന്ദകുമാറിന്റെയും, അനന്തു കൃഷ്ണന്റെ ലീഗല്‍ അഡൈ്വസറായ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടിലുമടക്കമാണ് റെയ്ഡ് നടക്കുന്നത്. ലാലി വിന്‍സെന്റിന്റെ എറണാകുളം മറൈന്‍ ഡ്രൈവിലെ ആര്‍മി ഫ്‌ലാറ്റിലാണ് ഇഡി സംഘം പരിശോധന നടത്തിയത്. അനന്തു കൃഷ്ണനില്‍ നിന്നും…

Read More

അരവിന്ദ് കേജ്രിവാളിന്‍റെ പ്രസംഗത്തിനെതിരെ ഇഡി സുപ്രീംകോടതിയില്‍

തെരഞ്ഞെടുപ്പ് റാലികളിലെ അരവിന്ദ് കേജ്രിവാളിന്‍റെ പ്രസംഗത്തിനെതിരെ ഇഡി സുപ്രീംകോടതിയില്‍. തെരഞ്ഞെടുപ്പ് ചിഹ്നമായ ചൂലിന് വോട്ടു ചെയ്താല്‍ താന്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരില്ലെന്ന് കേജ്രിവാള്‍ പ്രസംഗിച്ചതായി സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു. മാത്രമല്ല ഇത്തരത്തില്‍ പ്രസംഗിക്കാന്‍ കഴിയില്ലെന്നും കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ ഉള്ളതാണെന്നും സോളിസിറ്റര്‍ ജനറല്‍ കോടതില്‍ വാദിച്ചു. ഉന്നതരായ കേന്ദ്രമന്ത്രിമാരും പല പരാമര്‍ശങ്ങളും നടത്തുന്നുണ്ടെന്നും അത് സത്യവാങ്മൂലമായി സമര്‍പ്പിക്കാമെന്നും കേജ്രിവാളിന്‍റെ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ് വി പറഞ്ഞു. അതേസമയം കേജ്രിവാളിന്‍റെ പ്രസംഗം അദ്ദേഹത്തിന്‍റെ അനുമാനമാണെന്നും കോടതിക്ക്…

Read More

കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യം; ഇ ഡി രാഷ്ട്രീയം കളിക്കുന്നുവെന്ന് രാജ്യസഭാ എം പി കപിൽ സിബൽ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യ വിഷയത്തിൽ ഇ ഡി രാഷ്ട്രീയം കളിക്കുകയാണെന്ന് രാജ്യസഭാ എം പി കപിൽ സിബൽ പറഞ്ഞു. ബി ജെ പിയിൽ ചേർന്ന ഹാർദിക് പട്ടേൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം എങ്ങനെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് അറിയണമെന്നും കപിൽ സിബൽ പറഞ്ഞു. ഇന്നലെ ഇഡി സുപ്രീംകോടതിയിൽ തങ്ങളുടെ ഭാഗം അവതരിപ്പിച്ചുകൊണ്ട് അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകേണ്ടതില്ലെന്ന് പറഞ്ഞു. പ്രചാരണത്തിനുള്ള അവകാശം നിയമപരമായ അവകാശമാണ്, ഭരണഘടനാപരമായ അവകാശമല്ലെന്നതാണ് കാരണം. അത് ശരിയാണ്. എന്നാൽ ആരെങ്കിലും…

Read More

മദ്യനയ കേസ്; എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ പുതിയ നീക്കം, കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകരുതെന്ന ആവശ്യമുന്നയിച്ച് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

മദ്യനയ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ പുതിയ നീക്കം. കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകരുതെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഇ ഡി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. തിഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹ‍ര്‍ജിയിൽ സുപ്രീം കോടതി നാളെ ഉത്തരവ് പറയാനിരിക്കെയാണ് ഇ ഡിയുടെ ഈ പുതിയ നീക്കം. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുക എന്നത് മൗലികാവകാശം അല്ലെന്ന് ചൂണ്ടികാട്ടികൊണ്ടാണ് ഇ ഡി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്നതിന്‍റെ പേരിൽ കെജ്രിവാളിന് ജാമ്യം നൽകരുതെന്നും…

Read More