ഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ രാത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് വി.ഡി സതീശൻ

ഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ രാത്രിയോടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അതിനുള്ള പ്രാഥമികമായ ചർച്ചകൾ നേതൃത്വം നടത്തിയിട്ടുണ്ട്. കൂടുതൽ കൂടിയാലോചനകൾ നടത്തി മണിക്കൂറുകൾക്കകം ഉചിതമായ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ വളരെ നേരത്തെ തുടങ്ങിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് സമയത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും യുഡിഎഫ് നിലമ്പൂർ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന ഭൂരിപക്ഷത്തിൽ യുഡിഎഫ് അവിടെ ജയിക്കും. സർക്കാരിനെതിരായ ജനങ്ങളുടെ…

Read More

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് നേട്ടം

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐയ്ക്ക് നേട്ടം. സ്റ്റുഡന്റ്‌സ് കൗൺസിലിൽ എസ്എഫ്‌ഐ 7 സീറ്റും കെഎസ്‌യു 3 സീറ്റും നേടി. എക്‌സിക്യൂട്ടീവ് കമ്മറ്റിയിൽ എസ്എഫ്‌ഐ 11 സീറ്റും കെഎസ്‌യു 4 സീറ്റും നേടി. അക്കൗണ്ട്‌സ് കമ്മിറ്റിയിലേക്ക് എസ്എഫ്‌ഐയ്ക്ക് 4 വോട്ടും കെഎസ്‌യുവിന് 1 വോട്ടുമാണ് ലഭിച്ചിരിക്കുന്നത്. സെനറ്റ് വോട്ടെണ്ണൽ തുടരുകയാണ്

Read More

മോദി രാജ്യത്തെ വിൽക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെ

വികസിത രാജ്യങ്ങൾ പോലും തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ഇവിടെ മാത്രം ഇവിഎം ഉപയോഗിക്കുന്നു. അട്ടിമറിയുണ്ടെന്ന് തെളിയിക്കാനാണ് വെല്ലുവിളിക്കുന്നതെന്നും അത് തിരിച്ചറിയാൻ കഴിയാത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മെഷീനുകൾ നിർമ്മിക്കുന്നതെന്നും പറഞ്ഞ ഖാർ​ഗെ പിന്നെ എങ്ങനെ തെളിയിക്കാനാകുമെന്നും ചോദിച്ചു. മഹാരാഷ്ട്രയിൽ അട്ടിമറി നടന്നുവെന്നത് വ്യക്തമാണ്. ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണം. കോൺഗ്രസ് തിരിച്ചു വരും. രാഹുൽ ഗാന്ധിയുടെ ഊർജ്ജം പാർട്ടിക്ക് ശക്തിയാകുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കി. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്….

Read More

ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ മാതൃക; അമേരിക്കയിലെ തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങി ട്രംപ്

അമേരിക്കയിലെ തിരഞ്ഞെടുപ്പ് ചടങ്ങളില്‍ മാറ്റംവരുത്തുന്നത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവെച്ച് പ്രസിഡന്റ് ട്രംപ്. വോട്ടുചെയ്യുന്നതിന് അമേരിക്കന്‍ പൗരന്മാര്‍ ആണെന്ന രേഖ കാണിക്കേണ്ടത് നിര്‍ബന്ധമാക്കുന്നത് അടക്കമുള്ള പരിഷ്‌കാരങ്ങളാണ് വരുത്താനൊരുങ്ങുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് രീതികള്‍ ചൂണ്ടിക്കാണിച്ചാണ് ട്രംപ് പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാന്‍ ആധുനിക കാലത്ത് വികസിത-വികസ്വര രാജ്യങ്ങള്‍ പലതും നടപ്പാക്കിവരുന്ന അടിസ്ഥാനപരമായ കാര്യങ്ങള്‍ പലതും സ്വീകരിക്കുന്നതില്‍ അമേരിക്കയ്ക്ക് വീഴ്ചപറ്റിയെന്ന് ട്രംപ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും ബ്രസീലും പോലെയുള്ള രാജ്യങ്ങള്‍ ബയോമെട്രിക് വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് വോട്ടുചെയ്യാനെത്തുന്നവരെ തിരിച്ചറിയുന്നത്. എന്നാല്‍…

Read More

കാനഡയിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 28ന്

കാനഡയിൽ പൊതുതിരഞ്ഞെടുപ്പ് ഏപ്രിൽ 28ന് നടത്തുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. പാർലമെന്റ് പിരിച്ചുവിടണമെന്ന് ഗവർണർ മേരി സൈമണിനോട് കാർണി ആവശ്യപ്പെട്ടു. ഒക്ടോബറിനകമാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നത്. യു.എസുമായുള്ള വ്യാപാര യുദ്ധം അടക്കം നിലവിൽ കാനഡ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാൻ സർക്കാരിന് ജനങ്ങളുടെ ശക്തമായ പിന്തുണ വേണമെന്ന് കാർണി പറഞ്ഞു. ജസ്റ്റിൻ ട്രൂഡോ രാജിവച്ചതിനെ തുടർന്ന് ലിബറൽ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട കാർണി ഈ മാസം 14നാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. സാമ്പത്തിക വിദഗ്ദ്ധനും ബാങ്ക് ഒഫ് ഇംഗ്ലണ്ട്, ബാങ്ക് ഒഫ് കാനഡ…

Read More

വോട്ടർ പട്ടികയിൽ വ്യാജ വോട്ടർമാരെ ഉൾപ്പെടുത്തിയെന്ന് മമത; ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടർ പട്ടികയിൽ വ്യാജ വോട്ടർമാരെ തിരുകിക്കയറ്റിയെന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടർ പട്ടിക പുതുക്കുന്ന പ്രക്രിയ നടക്കുന്നതെന്ന് ബംഗാളിലെ ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു. ബൂത്ത് ലെവൽ ഓഫീസർ മുതൽ ചീഫ് ഇലക്ടറൽ ഓഫീസർ വരെയുള്ള ഉദ്യോഗസ്ഥൻമാരുടെ കൃത്യമായ മേൽനോട്ടത്തിലാണ് വോട്ടർ പട്ടിക തയ്യാറാക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന ബൂത്ത് ലെവൽ ഏജന്റുമാരുടെ കൂടി പങ്കാളത്തത്തിലാണ് വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കുന്നത്. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് തെരഞ്ഞെടുപ്പ്…

Read More

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

സംസ്ഥാനത്ത് 30 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പത്തിൽ നിന്നും 12 ലേക്ക് യു.ഡി.എഫിൻറെ സീറ്റ് വർധിച്ചു. കൂടാതെ യു.ഡി.എഫിന് രണ്ട് സീറ്റ് വർധിച്ചപ്പോൾ എൽ.ഡി.എഫിന് മൂന്ന് സീറ്റുകൾ കുറഞ്ഞു. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലവുമെന്നും സതീശൻ വ്യക്തമാക്കി. ഇതുവരെ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫിന് സീറ്റുകൾ വർധിച്ചിട്ടുണ്ട്. തുടർച്ചയായ ഈ വിജയങ്ങൾ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന…

Read More

ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആസ്ഥാനത്തെത്തിയാണ് ​ഗ്യാനേഷ് ചുമതലയേറ്റത്. സ്ഥാനമൊഴിഞ്ഞ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിൻ്റെ പകരക്കാരനായാണ് ഗ്യാനേഷ് കുമാർ എത്തുന്നത്.  18 വയസ്സ് പൂർത്തിയായ എല്ലാവരും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റ ​ഗ്യാനേഷ് കുമാർ പ്രതികരിച്ചു. ഭരണഘടന, തിരഞ്ഞെടുപ്പ് നിയമങ്ങൾ, ചട്ടങ്ങൾ, നിർദ്ദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി, കമ്മീഷൻ അന്നും ഇന്നും എന്നും വോട്ടർമാർക്കൊപ്പമുണ്ടെന്നും ഗ്യാനേഷ് കുമാർ പ്രതികരിച്ചു.

Read More

നല്ലത് ചെയ്താൽ നല്ലതെന്ന് പറയണം; കേരളത്തിൽ ഇനിയും പിണറായി തന്നെ ഭരണത്തിൽ വരും, മുഖ്യമന്ത്രി കസേരയ്ക്ക് കോൺഗ്രസ് മോഹിക്കേണ്ടെന്ന് വെള്ളാപ്പള്ളി

ശശി തരൂരിനെ പിന്തുണച്ച്‌ വെള്ളാപ്പള്ളി നടേശൻ. തരൂർ രാഷ്ട്രീയം നോക്കി അഭിപ്രായം പറയുന്ന ആളല്ല. ഉള്ള സത്യം അദ്ദേഹത്തിന്‍റെ അറിവിന്‍റെ  അടിസ്ഥാനത്തിൽ പറഞ്ഞു. അത് ഇത്രയും വലിയ ചർച്ചയാക്കേണ്ട കാര്യമില്ല. അദ്ദേഹത്തെ കൊല്ലാൻ കൊടുവാളുമായി കോൺഗ്രസുകാരെല്ലാം ഇറങ്ങിയിരിക്കുന്നു. അദ്ദേഹം പറഞ്ഞത് തെറ്റാണെങ്കിൽ അത് മറ്റുള്ളവർ തെളിയിക്കട്ടെ. പ്രതിപക്ഷത്തിന് ജോലി ഭരണപക്ഷത്തെ എതിർക്കുക എന്നതാണ്. ഭരണപക്ഷം എന്ത് നല്ലത് ചെയ്താലും  അതിനെ എതിർക്കുക എന്നത് പ്രതിപക്ഷത്തിന്‍റ്  സ്വഭാവിക ശൈലിയാണ്. പക്ഷെ  നല്ലത് ചെയ്താൽ നല്ലതെന്ന് പറയണം അതാണ് പരിഷ്കൃത…

Read More

‘സൗജന്യങ്ങളിലൂടെ പരാദജീവികളെയല്ലേ സൃഷ്ടിക്കുന്നത്’; തെരഞ്ഞെടുപ്പ് സമയത്തുൾപ്പടെ നൽകുന്ന സൗജന്യങ്ങളെ വിമർശിച്ച് സുപ്രീംകോടതി

തെരഞ്ഞെടുപ്പ് സമയത്തുൾപ്പടെ നൽകുന്ന സൗജന്യങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. സൗജന്യങ്ങളിലൂടെ പരാദജീവികളെയല്ലേ സൃഷ്ടിക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് കാരണം ആളുകൾ ജോലി ചെയ്യാൻ തയ്യാറാകുന്നില്ല. ജോലി ചെയ്തില്ലെങ്കിലും സൗജന്യ റേഷൻ സർക്കാർ നൽകുകയാണെന്ന് ജസ്റ്റിസ് ബിആ‍‍ർ ഗവായി ചൂണ്ടിക്കാട്ടി.  സൗജന്യങ്ങൾ നൽകുന്നതിന് പകരം ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനും അതുവഴി രാജ്യത്തിന് ഇവരുടെ സംഭാവന ഉറപ്പാക്കാനുമാകണമെന്നും കോടതി വാദത്തിനിടെ പരാമർശിച്ചു. ‍ഡൽഹിയിലടക്കം വീടില്ലാത്തവർക്ക് ശൈത്യകാലത്ത് ഷെൽറ്ററുകൾ നിർമ്മിക്കണം എന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ നൽകിയ…

Read More