കാസർകോട് പെരുമ്പള സ്വദേശി ദുബൈയിൽ അന്തരിച്ചു

ദുബൈ: കാസർകോട് പെരുമ്പള സ്വദേശി ദുബൈയിൽ അന്തരിച്ചു. സന്തോഷ് നഗർ മാരയിൽ താമസിച്ചിരുന്ന അബ്ദുൽ സത്താർ (54) ആണ് മരിച്ചത്. 30 വർഷമായി ദുബൈ ഉമ്മുസുഖൈമിൽ യുഎഇ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായിരുന്നു. നെഞ്ചുവേദനയും ദേഹസ്വാസ്ഥ്യവും അനുഭപ്പെട്ടിരുന്ന ഇദ്ദേഹം താമസസ്ഥലത്തു രാത്രി ഉറക്കത്തിനിടെ മരണപ്പെടുകയിരുന്നുവെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. രണ്ടര വർഷം മുമ്പാണ് സത്താർ അവസാനമായി നാട്ടിൽ പോയി വന്നത്. പരേതനായ സുലൈമാൻ നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷംസാദ്. മക്കൾ: മുഹമ്മദ് ഷഹാൻ, അബ്ദുല്ല,ഫാത്തിമ സന, ഷഹനാസ് മറിയം.

മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ദുബൈ കെഎംസിസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *